നഖം മുറിക്കാൻ നല്ലത് എന്ന്? എങ്ങിനെ
ചോദ്യം:
കൈകാലുകളുടെ നഖം മുറിക്കൽ സുന്നത്താണല്ലോ. എന്നാൽ നഖം മുറിക്കുവാൻ ഏറ്റവും നല്ല ദിവസം ഏതാണ്? ഏത് വിരൽ മുതൽക്കാണ് മുറിക്കാൻ തുടങ്ങേണ്ടത്?
ഉത്തരം: വ്യാഴാഴ്ച പകലോ വെള്ളിയാഴ്ച രാവിലെയോ ആണ് നഖം മുറിക്കൽ സുന്നത്തായ ദിവസം. വലത് കൈയുടെ ചൂണ്ട് വിരൽ മുതൽ തുടങ്ങി വഴിക്ക് വഴിയായി ചെറുവിരലിലെത്തി അതും മുറിച്ച് ശേഷം തള്ള വിരലിന്റേത് മുറിക്കണം. ഇടത് കൈയുടെ ചെറുവിരൽ മുതൽ തുടങ്ങി തള്ളവിരൽ വരെ ഇടവിടാതെയും ക്രമം തെറ്റാതെയും മുറിച്ച് തീർക്കണം. കാലിന്റെ നഖം മുറിക്കുമ്പോൾ വലതുകാലിന്റെ ചെറുവിരൽ മുതൽ തുടങ്ങി ക്രമപ്രകാരം തള്ളവിരലിൽ അവസാനിച്ച് ഇടത് കാലിന്റെ തള്ളവിരൽ മുതൽ ആരംഭിച്ച് ചെറുവിരൽ വരെ മുറിച്ച് അവസാനിപ്പിക്കണം. ഇതാണ് നഖം മുറിക്കുന്നതിന്റെ രൂപം. ഇതെല്ലാം തുഹ്ഫ: 2-476ൽ പ്രസ്'താവിച്ചതാണ്.
(താജുൽ ഉലമാ ശൈഖുനൽ മർഹൂം: കെ. കെ. സദഖത്തുല്ല മൗലവി (റ) യുടെ സമ്പൂർണ്ണ ഫതാവാ. പേജ്: 334)
وَالْمُعْتَمَدُ فِي كَيْفِيَّةِ تَقْلِيمِ الْيَدَيْنِ أَنْ يَبْدَأَ بِمُسَبِّحَةِ يَمِينِهِ إلَى خِنْصَرِهَا، ثُمَّ إبْهَامِهَا، ثُمَّ خِنْصَرِ يَسَارِهَا إلَى إبْهَامِهَا عَلَى التَّوَالِي وَالرِّجْلَيْنِ أَنْ يَبْدَأَ بِخِنْصَرِ الْيُمْنَى إلَى خِنْصَرِ الْيُسْرَى عَلَى التَّوَالِي ... وَيُسَنُّ فِعْلُ ذَلِكَ يَوْمَ الْخَمِيسِ أَوْ بَكْرَةَ يَوْمِ الْجُمُعَةِ لِوُرُودِ كُلٍّ (تحفة المحتاج).
Post a Comment