ജാമിഅഃ നൂരിയ്യക്ക് പ്രൗഢിയേകി പുതിയ പള്ളി: നിർമ്മാണം തുടങ്ങി
ജാമിഅ നൂരിയ്യ അറബിക് കോളേജിന് പുതിയ മസ്ജിദ് നമിക്കുന്നു.
വിദേശ പള്ളികളുടെ മോഡലിലാണ് പുതിയ പള്ളിയുടെ നിർമ്മാണം.
ഇതോടെ ജാമിഅ: മസ്ജിദിന് പുതു പ്രഭാവവും പ്രതാപവും കൈവരും. മസ്ജിദിന്റെ നവീകരണ വിപുലീകരണ പദ്ധതിയുടെ രൂപരേഖ മാസങ്ങൾക്കുമുമ്പ് സമർപ്പിച്ചിരുന്നു. സ്ഥാപിത കാലം മുതല്‍ ജാമിഅ:യുടെ മുഖ്യ ഭാരവാഹികളായിരുന്ന കക്കോടന്‍ മമ്മു ഹാജിയുടെയും കക്കോടന്‍ മൂസ ഹാജിയുടെയും കുടുംബമാണ് മസ്ജിദിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നത്.
Post a Comment