ഭാര്യയുടെ ഭവനം
'സാധാരണഗതിയിൽ ഭാര്യയ്ക്കനുയോജ്യമായതും ഭർത്താവില്ലാത്തപ്പോൾ അവളുടെ ദേഹത്തിനും ധനത്തിനും അത് വളരെ തുഛമാണെങ്കിലും രക്ഷ നൽകുന്ന തരത്തിലുള്ളതുമായ ഭവനം ഭാര്യയ്ക്കു നൽകൽ ഭർത്താവിന്റെ കടമയാണ്. അത് അത്യാവശ്യമാണെന്നല്ല; കൂടാതെ കഴിയില്ലെന്നതു തന്നെ കാരണം. അവൾ ഭവനത്തിൽ താമസിക്കൽ പതിവുള്ള ജനവിഭാഗത്തിൽ പെട്ടവളല്ലെങ്കിലും നിർബന്ധമാണത്. ഭവനം വായ്പ വാങ്ങിയതോ കൂലിക്കു വാങ്ങിയതോ ആയാലും മതി'
(ഫത്ഹുൽ മുഈൻ)
എന്നാൽ ഭർത്താവ് വീട്ടിലോ മറ്റോ സാധാരണ താമസിക്കുന്നതിന് ഇപ്പറഞ്ഞ കൂലി നൽകേണ്ടതല്ല. ഭാര്യയുടെ സമ്മതത്തോടു കൂടിയോ അഥവാ അവൾ ഭർത്താവിന്റെ കൂടെ പോവാൻ വിസമ്മതിച്ചു കൊണ്ടോ അവൻ അവളുടെ കൂടെ അവളുടെ വീട്ടിൽ താമസിച്ചാലും അതിനു കൂലി കൊടുക്കൽ അവന് നിർബന്ധമില്ല. കാരണം പ്രതിഫലം പറയാതെയുള്ള അനുവാദം വായ്പയെയും ഇബാഹത്തിനെയും (അനുവദീയമാക്കൽ) കരിക്കുന്നതാണ്.
(ഫത്ഹുൽ മുഈൻ)
Post a Comment