കറുത്ത പതാകയും ഇമാം മഹ്ദിയും
വർത്തമാന കാലത്ത് ഇസ്ലാമിനും ലോക മുസ്ലിങ്ങൾക്കും ഏറ്റവും അധികം ചീത്തപ്പേരുണ്ടാക്കിയ ഇറാഖിലെ (ISIS)-(ഇസ്ലാമിക് സ്റ്റേറ്റ് )എന്ന ഭികരസംഘടന. അവരുടെ കറുത്ത കൊടിയും വേഷവിധാനവുമായിരുന്നു ചർച്ചകളിലെ കേന്ദ്രബിന്ദു...
മക്കാ വിജയദിനത്തിൽ നബി (സ്വ) അണിഞ്ഞിരുന്ന കറുത്ത തലപ്പാവാണത്രെ ഇസിസിന്റെ 'ഖലീഫ'ക്കു മാതൃക !
ഇമാം മഹ്ദി (റ)ന്റെ അടുത്ത പിന്തുണക്കാരുടെ വേഷമായ കറുപ്പിനെയും ഈ ഭീകരസംഘടന ഉപയോഗിക്കുന്നത്, ഞങ്ങൾ ഇമാം മഹ്ദിയുടെ ആൾക്കാർ ആണെന്ന് വരുത്തി തീർക്കാൻ വേണ്ടി മാത്രമാണ്...
അമേരിക്കയുടെയും ഇസ്രാഈലിന്റെയും നേതൃത്വത്തിൽ ഉള്ള ദജ്ജാലിന്റെ വ്യവസ്ഥയോട് ഏറ്റുമുട്ടുന്ന വീരദ്യോതകളാണെന്ന് ഇവർ സ്വയം ഉദ്‌ഘോഷിക്കുന്നു. ഇമാം മഹ്ദിയുടെ പട്ടാളം തങ്ങളാണെന്ന് ഇവർ നിരന്തരം വീമ്പടിക്കാറുമുണ്ട്...
എന്നാൽ നമ്മൾ മനസിലാക്കുക...! ഇസ്‌ലാമിക ചരിത്രത്തെയും മുത്തു റസൂൽ (സ്വ)യുടെ വാഗ്‌ദാനങ്ങളെയും കുട്ടു പിടിച്ച് ഞങ്ങൾ ഇസ്‌ലാമിന്റെ വക്താക്കളാണ് എന്ന് സ്വയം പറയുന്ന (ISIS)എന്ന ഭികരസംഘടനക്ക് പരിശുദ്ധ ഇസ്‌ലാമുമായോ, അല്ലാഹുവിന്റെ റസൂൽ (സ്വ)യുമായോ, ഇനി ഈ ലോകത്ത് വരാനിരിക്കുന്ന സയ്യിദ് ഇമാം മഹ്ദിയുമായോ, യാതൊരു ബന്ധവും ഇല്ല എന്ന നഗ്ന സത്യം നാം മനസ്സിലാക്കേണ്ടതുണ്ട്...
ഇവിടെയാണ് പ്രവാചകവചനങ്ങൾ നമ്മുക്ക് വഴികാട്ടിയാകുന്നത് ...
സൗബാൻ (റ) നിവേദനം : നബി (സ്വ) പറയുന്നതായി ഞാൻ കേട്ടു :"നിങ്ങളുടെ നിധിക്കരികിൽ വെച്ച് അത് കൈവശപ്പെടുത്താനായി മൂന്ന് പേർ പരസ്പരം ഏറ്റുമുട്ടും. ആ മൂന്നുപേരും ഖലീഫമാരുടെ മക്കളായിരിക്കും. പക്ഷെ അവരിൽ ഒരാൾക്കും അത് കൈവശപ്പെടുത്താനാവില്ല. പിന്നീട് കിഴക്കുനിന്ന് ചില കറുത്തപതാകകൾ പ്രത്യക്ഷപ്പെടും. അവർ ഖലീഫമാരുടെ മക്കൾക്കെതിരെ ഘോരമായി യുദ്ധം ചെയ്യും. പിന്നീട് അല്ലാഹുവിന്റെ പ്രതിനിധിയായി ഇമാം മഹ്ദി രംഗപ്രവേശനം ചെയ്യും. ഇമാം മഹ്ദിയെക്കുറിച്ചു നിങ്ങൾ കേട്ടാൽ നിങ്ങളദ്ദേഹത്തെ ബൈഅത്ത് ചെയ്യുക ". (ഇബ്നു മാജ)
മേൽ വിവരിച്ച ഹദീസിൽ പരാമർശിച്ച ഖലീഫയുടെ മൂന്നുമക്കൾ തങ്ങളുടെ പിതാക്കളെപോലെ അധികാരം വേണമെന്ന് ആഗ്രഹിക്കുക. അതിന് വേണ്ടിയവർ യുദ്ധം ചെയുക. പക്ഷെ, അതാർക്കും ലഭിക്കുകയില്ലെന്ന് വേറെ കാര്യം...
'നിങ്ങളുടെ നിധികൾ' എന്ന നബിവചനത്തിന്റെ ഉദ്ദേശ്യം കഅ്‌ബാലയത്തിനുള്ളിലെ വിലപിടിപ്പുള്ള വസ്തുക്കളാണെന്നും, രാജ്യത്തിന്റെ ഭരണമാണെന്നും, യൂഫ്രട്ടീസ് നദിയിൽ മറഞ്ഞു കിടക്കുന്ന നിധി കുംഭങ്ങളാണെന്നും എന്നതിൽ ഹദീസ് വ്യാഖ്യാതാക്കൾ ഭിന്നാഭിപ്രായക്കാരാണ്. എല്ലാം ശരിയാവാനും സാധ്യതയുണ്ട്. ആദ്യം ഭരണം പിടിച്ചെടുത്താൽ പിന്നീട് മറ്റുള്ളവ സഭാവികമായും എളുപ്പമാണല്ലോ ...
മഹ്ദി ഇമാം വരുന്നതോടെ മുസ്‌ലിം സമൂഹത്തിന് വലിയ ഗുണങ്ങൾ ലഭിക്കുന്നതാണ്. പ്രധാനമായും ഭിന്നിച്ഛ് വിഘടിച്ചു നിൽക്കുന്ന വിശ്വാസി സമൂഹം ഇമാം മഹ്ദിയുടെ വരവോടെ ഒരൊറ്റ നേതാവിന് കീഴിൽ സംഘടിത ശക്തിയായി മാറും. ഐക്യമാണല്ലോ ഏറ്റവും വലിയ അനുഗ്രഹം. അതിന് പുറമെ രാജ്യത്ത് നീതിപൂർവമായ ഭരണം നടക്കും. ക്ഷേമവും ഐശ്വര്യവും കളിയാടും...
അബു അബ്ദുല്ലഹ് (റ)പറയുന്നു : എന്റെ പിതാവ് അലി (റ) എന്നോട് പറഞ്ഞു : "വിശ്വാസികൾ പരസ്പരം കൈയൊഴിയുക, ചിലർ മറ്റു ചിലരുടെ പേരിൽ കുഫ്‌റും ശിർകുമാരോപിക്കുക, പരസ്പരം ശാപ വാക്കുകൾ ചൊരിയുക എന്നീ കാര്യങ്ങൾ സംഭവിക്കുന്നത് വരെ നിങ്ങൾ പ്രതീക്ഷിക്കുന്ന കാര്യം അഥവാ മഹ്ദി ഇമാമിന്റെ ആഗമനം സംഭവിക്കില്ല... "
ഞാൻ ചോദിച്ചില്ല :"പിതാവേ അക്കാലത്ത് വല്ല ഗുണവും ഉണ്ടാകുമോ ...?"
പിതാവ് പറഞ്ഞു :"എല്ലാ ഗുണങ്ങളും അക്കാലത്താണുണ്ടാകുക. കാരണം മഹ്ദി ഇമാമിന്റെ വരവോടെ മുസ്‌ലിം സമൂഹത്തിലെ പ്രശ്നങ്ങളും ഭിന്നിപ്പുകളുമെല്ലാം തീരും ..."
മുസ്‌ലിം സമൂഹം അനുഭവിച്ചുവരുന്ന നിരാശയ്ക്കും ഇച്ഛാഭംഗത്തിനും പീഢനങ്ങൾക്കുമെല്ലാം അറുതി വരുത്താനായി അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഇമാം മഹ്ദി നിയോഗിക്കപ്പെടുമ്പോൾ മഹ്ദിയെ അംഗീകരിക്കാത്തവർക്കും അനുസരിക്കാത്തവർക്കും വലിയ നാശമായിരിക്കും ഫലം...
മഹ്ദിയെ അംഗീകരിക്കുകയും അദ്ദേഹത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് നബി (സ്വ) തങ്ങൾ മംഗളം നേർന്നിട്ടുമുണ്ട് ...
മഹ്ദി ഇമാം വരുന്നതിന് മുമ്പ് ചില മാരക രോഗങ്ങളും മുൻകാല സമുദായങ്ങളുടെ ചരിത്രം അനുസ്മരിപ്പിക്കും വിധം ചില പ്രത്യേക ശിക്ഷകളും വരുമെന്നും ഹദീസിൽ കാണാം ...
അലി (റ)പറയുന്നു :"മഹ്ദി ഇമാം വരുന്നതിന് മുമ്പ് ചുവന്ന മരണവും, കാലത്തും അകാലത്തുമായി രക്ത വർണ്ണത്തിലുള്ള വെട്ടുക്കിളി (ജാറദ ) ശല്യവുമുണ്ടാകും.
ചുകന്ന മരണമെന്നാൽ രക്തരൂക്ഷിത യുദ്ധമാണ്. വെളുത്ത മരണമെന്നാൽ പ്ലേഗ് മൂലമുണ്ടാകുന്ന മരണവും ...
മഹ്ദി ഇമാം പ്രത്യക്ഷപ്പെടുന്ന മാസവും ദിവസവും മുൻഗാമികളായ പണ്ഡിതമഹത്തുക്കൾ നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. അബു ജഹ്ഫർ (റ) പറയുന്നു :
"ഇമാം മഹ്ദി പ്രത്യേക്ഷപ്പെടുക ഒരു ആശുറാഹ് ദിവസത്തിലായിരിക്കും (ഹിജ്‌റ കലണ്ടറിലെ പ്രഥമ മാസമായ മുഹറം മാസത്തിലെ പത്താം ദിവസമാണ് ആശുറാഹ് ദിവസം) അന്നൊരു ശനിയാഴ്ച്ചയായിരിക്കും. കഅബാലയത്തിനടുത്ത് വെച്ചായിരിക്കും ജനങ്ങൾ അദ്ദേഹത്തെ ബൈഅത്ത് ചെയ്യുക..."
وعن أبي خعفر رضي اللّه عنه ك..:يضهر المهدي في يوم عاشورء ، و هو اليوم الذي كتل فيه ا لحسين بن علي،رضي اللّه عنهما،وكأني به يوم السبت العاشر من المحرما،كايم بين الركن والمكم.
Post a Comment