ഇമാം മഹ്ദി (റ) കാലം കൊതിരിക്കുന്ന യുഗ പുരുഷൻ
ഹിജ്‌റയുടെ പതിനൊന്നാം വർഷം. റബീഉൽഅവ്വൽ മാസം. തിരുനബി (സ) തങ്ങൾ രോഗശയ്യയിലാണ്.
തങ്ങളുടെ എല്ലാമെല്ലാമായ നേതാവിനെ കാണാൻ സഹാബികൾ ആഇശാ ബീവി (റ) യുടെ വീട്ടിലേക്ക് ധൃതിയിൽ വന്നുകൊണ്ടിരിക്കുന്നു.
ദുഃഖം തളംകെട്ടി നിൽക്കുന്ന അന്തരീക്ഷം.
എല്ലാ മുഖങ്ങളിലും ദുഖത്തിന്റെ കാർമുകിൽ മാത്രം. ആരും ഒന്നും മിണ്ടുന്നില്ല. എങ്ങും കനത്ത നിശബ്ദത. പലരും കണ്ണുനീർ വാർക്കുന്നു. ചിലർ ദുഃഖം കടിച്ചിറക്കാൻ പാടു പെടുന്നു...
അതിനിടയിലാണ് തീരു നബി (സ)തങ്ങളുടെ പ്രിയപുത്രി ഫാത്തിമ ബീവി (റ)കയറി വരുന്നത്. ഫാത്തിമ ബീവിയുടെ മുഖം വിവർണ്ണമാണ്. സഹിക്കാനാകത്ത സങ്കടം ആ മുഖത്ത് നിന്നും ആർക്കും വായിച്ചെടുക്കാം ...
മഹതി നേരെ പിതാവിനടുത്തു വന്നിരുന്നു. കണ്ണുകളിൽ നിന്നും അശ്രുകണങ്ങൾ കവിളിലുടെ ചാലിട്ടൊഴുകി.
നബി (സ്വ) തങ്ങൾ തലയുയർത്തി നോക്കുമ്പോൾ പ്രിയ പുത്രി ഫാത്തിമ ബീവി (റ)കരയുകയാണ്...
അവിടുന്ന് ചോദിച്ചു "ഫാത്തിമാ ! എന്തിനാണ് കരയുന്നത് ?"
"അങ്ങേക്ക് ശേഷം എനിക്കാരാണുള്ളത് ?"
നബി (സ്വ) സമാധാനിപ്പിച്ചു :മോളെ, ഫാത്തിമാ ! നീ എന്തിന് കരയണം ? ഓർത്ത് നോക്കിയാൽ വലിയ ഭാഗ്യവതിയല്ലേ നീ ?നബിമാരുടെ നേതാവ് അന്ത്യപ്രവാചകൻ നിന്റെ ഉപ്പയാണ്. അള്ളാഹുവിന്റെ സ്നേഹം കരഗതമാക്കിയ വ്യക്തിയാണ് നിന്റെ ഭർത്താവ് അലി (റ). രക്ത സാക്ഷികളുടെ നേതാവ് അസദുൽ ഇലാഹി ഹംസ (റ)നിന്റെ പൃതിവ്യനാണ്. സ്വർഗീയ യുവാക്കളുടെ നേതാക്കളാണ് നിന്റെ രണ്ടു മക്കൾ ഹസൻ, ഹുസൈൻ (റ)എന്നിവർ.
എല്ലാറ്റിനും പുറമേ മോളേ ! ഫാത്തിമാ ! ലോകം അവസാനിക്കാറാവുമ്പോൾ, ലോകത്ത് അനീതിയും അരാജകത്വവും കുഴപ്പങ്ങളും അരങ്ങു തകർക്കുമ്പോൾ എല്ലാ കുഴപ്പങ്ങളും അമർച്ച ചെയ്ത് ലോകത്തെ സമാധാന തീരത്തേക് നയിക്കാനും അധർമത്തിന്റെ ഗോപുരങ്ങൾ തകർത്തു തരിപ്പണമാക്കി ഭൂമിയിൽ നീതി പൂർവമായ ഭരണം നടത്താനും ഒരാൾ വരാനിരിക്കുന്നു. മോളേ ! ഫാത്തിമാ നിന്റെ സന്താന പരമ്പരയിലായിരിക്കും അദ്ദേഹം ജന്മമെടുക്കുക...
അതാണ് ഇമാം മഹ്ദി (റ)...
കാലം കൊതിക്കുന്ന യുഗ പുരുഷൻ ...
തിരുനബി (സ്വ) തങ്ങൾ പ്രിയ പുത്രി ഫാത്തിമാ ബീവിയോട് സന്തോഷ വർത്തയറിയിച്ച, അവസാന കാലത്ത് വരാനിരിക്കുന്ന, സയ്യിദ് കുടുബാംഗമായ മഹാനാണ് ഇമാം മഹ്ദി (റ)...
മഹ്ദി ഇമാമിന്റെ യഥാർത്ഥ പേര് മുഹമ്മദ് എന്നും പിതാവിന്റെ പേര് അബ്ദുല്ല എന്നുമായിരിക്കും.
നബി (സ്വ)തങ്ങൾ പറയുന്നു.
ഇഹലോകത്ത് ഒരു ദിവസം മാത്രമേ ബാക്കിയുള്ളു എന്നു വരികിൽ അല്ലാഹു ആ ദിവസത്തെ നീട്ടിവയ്ക്കും. അങ്ങനെ എന്റെ അഹ്ലുബൈത്തിൽപെട്ട ഒരാളെ അല്ലാഹു നിയോഗിക്കും. അദേഹത്തിന്റെ പേര് എന്റെ പേരിനോടും പിതാവിന്റെ പേര് എന്റെ പിതാവിന്റെ പേരിനോടും യോജിക്കും. ഭൂമി മുഴുവൻ അദ്ദേഹം നീതിയാൽ നിറക്കും ... ''(അബൂദാവൂദ്, ബൈഹഖി )
ഹുദൈഫ (റ) നിവേദനം ചെയുന്ന ഹദീസിൽ നബി (സ്വ) തങ്ങൾ മഹ്ദി ഇമാമിന്റെ ഓമനപ്പേര് അബു അബ്ദുള്ളാ എന്നായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്...
യഥാർത്ഥ പേരുകൾ ഇങ്ങനെയൊക്കെയായിട്ടും ഇമാമിന് 'മഹ്ദി' എന്ന പേര് പറയപ്പടുന്നതിന് ഒന്നിലധികം വിശദീകരണങ്ങൾ പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. സന്മാർഗത്തിന് കരണക്കാരനായി വർത്തിക്കുന്നവൻ. മാർഗ നിർദേശം ലഭിക്കപ്പെട്ടയാൾ എന്നൊക്കെയാണ് " മഹ്ദി " എന്ന അറബി പദത്തിനർത്ഥം...
മറഞ്ഞുകിടക്കുന്ന നിരവധി കാര്യങ്ങൾ പുറത്തു കൊണ്ടുവരാൻ നിയുക്തനായത് കൊണ്ടാണെന്നു ഒരു വിഭാഗവും. ശാം പർവതത്തിൽ നിന്നും തൗറാത്തിന്റെ കോപ്പികൾ കണ്ടെടുക്കുകയും ജൂതൻമാരെ തൗറാത്തിലേക്ക് ക്ഷണിക്കുകയും അതുവഴി അവർക്കെല്ലാം ഹിദായത്തിന്റെ കാരണകാരനാവുകയും ചെയുന്നത് കൊണ്ടാണെന്നാണ് മറ്റൊരു വിഭാഗവും പറയുന്നത്....
നബി (സ്വ) തങ്ങളുടെ കുടുംബ പരമ്പരയിലാണ് ഇമാം മഹ്ദി ജനിക്കുക....!!
ഖതാദ (റ) നിവേദനം :ഒരിക്കൽ ഞാൻ എന്റെ ഗുരുവര്യനും പ്രമുഖ പണ്ഡിതനുമായ ഹസ്‌റത്ത് സഈദിബ്നുൽ മുസയ്യബ് (റ)വിനോട് ചോദിച്ചു.
"മഹ്ദി സത്യമാണോ ?"
"അതെ സത്യമാണ്. "
"ആരിൽ നിന്നായിരിക്കും അദ്ദേഹം പ്രത്യക്ഷപ്പെടുക ?"
"ഖുറൈശിൽ നിന്ന് "
"ഖുറൈശികളിലെ ഏത് വംശത്തിൽ നിന്നായിരിക്കും ?"
"ബനി ഹാശിമിൽ നിന്ന് "
"ബനി ഹാശിമിൽ ആരുടെ പരമ്പരയിൽ ?"
"അബ്ദുൽ മുത്തലിബിന്റെ മക്കളിൽ നിന്ന് "
"അബ്ദുൽ മുത്തലിബിന്റെ ഏത് മക്കളിൽ നിന്ന് ?"
"അലി (റ) വിന്റെയും ഫാത്തിമാ ബീവി (റ) യുടെയും മക്കളിൽ നിന്ന് "
" ഫാത്തിമയുടെ ഏത് മക്കളിൽ നിന്ന് ?"
"ഇനി ചോദ്യം നിർത്തുക ! ഇപ്പോയിത്രയും മതി !"
ഫാത്തിമാ ബീവിയുടെ മക്കളിൽ ഹസൻ (റ) വിന്റെ സന്താന പരമ്പരയിലാണ് ഇമാം മഹ്ദി ജനിക്കുകയെന്നാണ് പ്രബലപക്ഷം. അതിന് തെളിവായി ഉദ്ദരിക്കുന്ന ഹദീസ് ഇപ്രകാരമാണ് ...
അഹമഷ് (റ)നിവേദനം : "ഒരിക്കൽ അലി (റ) തന്റെ പുത്രനായ ഹസൻ (റ)വിനെ നോക്കിക്കൊണ്ട് പറഞ്ഞു :"എന്റെ ഈ പുത്രൻ നബി (സ്വ) തങ്ങൾ പറഞ്ഞതുപോലെ നേതാവാണ്. ഇദ്ദേഹത്തിന്റെ മുതുകിൽ നിന്ന് നബി (സ്വ) തങ്ങളുടെ അതേ പേരുള്ള ഒരാൾ പിറക്കാനിരിക്കുന്നു. ഭൂതലം മുഴുവൻ നീതി നിറക്കാനായി നിയോഗിക്കപ്പെട്ട വ്യക്തിയാണദ്ദേഹം "
അള്ളാഹുവിന്റ സിംഹം എന്ന വിളിപ്പേരുള്ള അലി (റ) തന്നെ നിവേദനം ചെയുന്ന മറ്റൊരു ഹദീസ് ഇങ്ങനെയാണ് : ഒരിക്കൽ ഞാൻ നബി (സ്വ) ചോദിച്ചു : അല്ലാഹുവിന്റെ റസൂലേ ! ഇമാം മഹ്ദി നമ്മിൽ നിന്നാണോ ഇതരരിൽ നിന്നാണോ പുറപ്പെടുക ?"
നബി (സ്വ) തങ്ങൾ മറുപടി പറഞ്ഞു "നമ്മിൽ നിന്ന് തന്നെ "
ഇമാം മഹ്ദി (റ) എന്ന നവ യുഗകാലത്തിന്റെ സംരക്ഷണ നായകൻ. ഇമാം ഹസൻ (റ) വിന്റെ വംശപരമ്പരയിൽ ജന്മമെടുക്കുന്നതിന് ചരിത്രപരമായൊരു വസ്തുത കൂടിയുണ്ടെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്
തിരുനബി (സ്വ)തങ്ങളുടെ വഫാത്തിന് ശേഷം അബുബക്കർ (റ), ഉമർ (റ), ഉസ്മാൻ (റ), അലി (റ) എന്നിവർ യഥാക്രമം ഖലീഫമാരായി ഭരണം നടത്തി. അലി (റ) ന്റെ വഫാത്തിന് ശേഷം പുത്രനായ ഹസൻ (റ) ആറു മാസക്കാലം പിന്നീട് സൽഭരണം കാഴ്ച്ചവെച്ചിട്ടുണ്ട്...
തനിക്ക് ശേഷം മുപ്പത് വർഷം സൽഭരണം നിലനിൽക്കുമെന്ന നബി (സ്വ) തങ്ങളുടെ ദീർഘ വീക്ഷണത്തിൽ ഇതും ഉൾപ്പെടുന്നു.
കാരണം, നാലു ഖലീഫമാരുടെ മൊത്തം ഭരണകാലം 29 വർഷവും 6മാസവുമാണ്...
കാരണം, നാലു ഖലീഫമാരുടെ മൊത്തം ഭരണകാലം 29 വർഷവും 6മാസവുമാണ്...
ഹസൻ (റ) വിന്റെ 6മാസവും കൂടിചേരുമ്പോൾ നബി (സ്വ) തങ്ങൾ പറഞ്ഞത്പോലെ 30 വർഷം പൂർത്തിയായി...
ആറു മാസം നീണ്ടുനിന്ന സൽഭരണത്തിനു ശേഷം മുസ്‌ലിം ഐക്യം മാത്രം മുന്നിൽ കണ്ട്, താൻമൂലം സമുദായത്തിൽ ഒരു കുഴപ്പവുമുണ്ടാവരുതെന്ന് കരുതി, ഈ ലോകത്തെ യാതൊരു ലാഭവും ആഗ്രഹിക്കാതെ അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ച് ഉമവിയ്യ ഭരണകർത്താക്കളിൽ പ്രഥമനായ ബഹു : മുഹാവിയ (റ)വിന് വേണ്ടി സ്ഥാനമൊഴിഞ്ഞു കൊടുക്കുകയായിരുന്നു ഇമാം ഹസൻ (റ)...
അല്ലാഹുവിന്റെ തൃപ്തി മാത്രം കാംക്ഷിച്ച് ഒരാൾ എന്തെങ്കിലും ഒന്ന് ഉപേക്ഷിച്ചാൽ ഉപേക്ഷിച്ചതിനേക്കാൾ ഉത്തമമായത് അല്ലാഹു അദ്ദേഹത്തിനോ അദ്ദേഹത്തിന്റെ സന്താന പരമ്പരയിലോ നൽകുമെന്നുള്ള തിരു ഹദീസും ഇമാം ഹസൻ (റ)ആ സ്ഥാന ത്യാഗത്തിന് പകരമെന്നോണം അവസാന നാളിൽ മഹ്ദി ഇമാമിനെ നിയോഗിക്കുമെന്നാണ് ആലിമീങ്ങൾ അഭിപ്രായപ്പെടുന്നത് ...
ആ ത്യാഗത്തിന് പകരമായി മഹ്ദി ഇമാമിന്റെ നിയോഗം വഴി ഹസൻ (റ) വിന്റെ കാര്യത്തിലും സംഭവിക്കുന്നത് അതാണെന്ന് പറയാം ...!!!
വിജ്ഞാനടത്തിന്റെ കവാടം അലി (റ) ഇമാം മഹ്ദിയെ കുറിച്ചു പറഞ്ഞ പ്രധാനകാര്യങ്ങൾ ഇവയാണ് :
ഇമാം മഹ്ദി (റ)മദീനയിൽ ജനിക്കും,
ബൈത്തുൽ മുഖദ്ദസിലേക്ക് ഹിജ്‌റ പോകും.
ഇടതൂർന്ന താടി, മുഖത്തു കറുത്തകല,
സുറുമയിട്ട വിശാലമായ കണ്ണുകൾ,
പ്രകാശം പൊഴിക്കുന്ന മുൻപല്ലുകൾ,
ഉയർന്ന മുക്ക്, വിശാലമായ നെറ്റിത്തടം,
ചുമലിൽ നബി (സ്വ) യുടെ ഖാത്തുമുന്നുബുവ്വത്ത് മുദ്ര പോലെ ഒരടയാളം ഉണ്ടാകും. ഇതെല്ലാം മഹ്ദി ഇമാമിനെ തിരിച്ചറിയാനുള്ള അടയാളങ്ങളിൽ പെടുന്നു...
''മഹ്ദി ഇമാമിന്റെ തുടകൾ മെലിഞ്ഞതും വയർ തടിച്ചതുമായിരിക്കും. വലത്തെ തുടയിൽ ഒരു മറുക് ഉണ്ടായിരിക്കും. മുൻപല്ലുകൾക്കിടയിൽ അൽപ്പം വിടവുണ്ടാകും. "
അബു ഉമാമ (റ) നിവേദനം :നബി (സ്വ)തങ്ങൾ പറഞ്ഞു : ഇമാം മഹ്ദിയുടെ നിറം അറബികളുടേതായിരിക്കും. ശരീരമാവട്ടെ, ഇസ്രഈല്യരുടേത് പോലെയും. വില്ല് പോലെ വളഞ്ഞ പരസ്പരം അകന്ന് നിൽക്കുന്ന നീണ്ട പുരികങ്ങൾ ഇമാം മഹ്ദിയെ സുന്ദരനാക്കും. വലത് കവിളിൽ ഒരു മറുകുണ്ടാകും. കത് വാനിൽ നിർമ്മിച്ച രണ്ട് കോട്ടുകൾ ധരിച്ചിട്ടുണ്ടാകും...
ഇസ്ലാം വിരോധികളുടെ അക്രമം കൊണ്ട് പൊറുതി മുട്ടിയ നിരാലംബരായ പാവപ്പെട്ട മനുഷ്യരുടെ, ലോക മുസ്ലിംങ്ങളുടെ എല്ലാ പ്രതീക്ഷയും മഹനായ ഈ നേതാവിലേക്കാണ്...
പ്രത്യക്ഷപ്പെടുന്നതെപ്പോൾ
ലോകാവസനത്തിന്റെ അടയാളങ്ങളായി നബി (ﷺ) തങ്ങൾ പഠിപ്പിച്ച പ്രധാനപ്പെട്ട പത്ത് കാര്യങ്ങളിൽ ആദ്യത്തേതാണ് മഹ്ദി ഇമാമിന്റെ പുറപ്പാടെന്ന് പണ്ഡിതന്മാർ വ്യക്തമാക്കുന്നു. നബിതങ്ങളുടെയും ഖുലഫാ ഉർറാശിദുകളുടെയുമെല്ലാം കാലം കഴിഞ്ഞ് എത്രയോ സംവത്സരങ്ങൾക്ക് ശേഷമായിരിക്കും ഇമാം മഹ്ദി വരുക. അതിനിടയിൽ ആക്രമികളും അധർമത്തിന്റെ വക്താക്കളുമായ ' നിരവധി ഭരണാധികാരികൾ കഴിഞ്ഞുപോകാനുണ്ട്...
നബി (ﷺ) തങ്ങൾ പറയുന്നു : എനിക്ക് ശേഷം ഭരണം നടത്തുക ഖലീഫമാരായിരിക്കും. പിന്നീട് അമീറുമാർ രംഗത്ത് വരും. പിന്നീട് ധിക്കാരികളും അഹങ്കാരികളുമായ ഒരു പറ്റം രാജാക്കന്മാർ ഭരണം ഏറ്റെടുക്കും. അതെല്ലാം കഴിഞ്ഞശേഷം എന്റെ കുടുംബത്തിൽ നിന്ന് ഇമാം മഹ്ദി പ്രത്യക്ഷപ്പെടും... (ത്വബ്റാനി)
മഹ്ദി ഇമാമിന്റെ വരവിന് മുമ്പായി നബിയാണെന്ന് വാദിച്ച് അറുപതിലധികം പെരുങ്കള്ളന്മാർ (ഒരു റിപ്പോർട്ടിൽ എഴുപതിലധികം എന്നുമുണ്ട് )രംഗത്ത് വരുമെന്ന് ഹദീസിൽ വന്നിട്ടുണ്ട്...
ഇബ്നു ഉമർ (റ) നിവേദനം : നബി (ﷺ) തങ്ങൾ പറയുന്നതായി ഞാൻ കേട്ടു : "എന്റെ സന്താന പരമ്പരയിൽ നിന്ന് ഇമാം മഹ്ദി പുറപ്പെടുന്നതു വരെ ലോകാവസാനം സംഭവിക്കുകയില്ല." താൻ പ്രവാചകനാണെന്ന് അവകാശവാദമുന്നയിക്കുന്ന അറുപത് വ്യാജന്മാർ രംഗത്ത് വന്ന ശേഷമല്ലാതെ ഇമാം മഹ്ദി പ്രത്യക്ഷപ്പെടുകയുമില്ല... (ഹാഫിള് അബൂ നുഐം)
ലോകാവസാനത്തിന് വളരെ അടുത്ത കാലത്താണ് ഇമാം മഹ്ദി പ്രത്യക്ഷപ്പെടുക. അബൂ ഉമാമ (റ) നിവേദനം : നബി (ﷺ) പറയുന്നു : "മുസ്ലിംകൾക്കും റോമക്കാർക്കുമിടയിൽ നാല് സന്ധിസംഭാഷണങ്ങൾ നടക്കും. അവയിൽ നാലാമത്തേത് പുരാതന റോമാചക്രവർത്തിയായ ഫിറഖ്ലിന്റെ (ഹിറാക്ലിയസ്) കുടുംബത്തിൽ പിറന്ന ഒരാളുടെ കാർമികത്വത്തിലായിരിക്കും നിർവഹിക്കപ്പെടുക. ആ സന്ധി ഏഴ് വർഷക്കാലം നീണ്ടുനിൽക്കും..."
അപ്പോൾ അബ്ദുൽഖൈസ് വംശജനായ മുസ്തൗരിദ് ബ്നു ജയലാൻ എന്ന് പേരുള്ള ഒരാൾ ചോദിച്ചു : "നബിയേ...! അന്ന് ജനങ്ങളുടെ ഇമാം ആരായിരിക്കും ...?"
നബി (ﷺ) തങ്ങൾ പറഞ്ഞു: "എന്റെ സന്താന പരമ്പരയിലെ ഇമാം മഹ്ദി, അദ്ദേഹം നാൽപതുകാരനായിരിക്കും. മുഖം ജ്വലിക്കുന്ന താരകം കാണുക്കെ പ്രശോഭിതമായിരിക്കും. അമൂല്യമായ നിധികൾ പലതും അദ്ദേഹം പുറത്തെടുക്കും. ശിർക്കിന്റെ പട്ടണങ്ങൾ ജയിച്ചടക്കും..."
സത്യം മരിക്കുകയും അനീതിയും അക്രമവും ആരങ്ങ് തകർക്കുകയും ചെയ്യുന്ന ഒരു കാലത്ത് ജനങ്ങൾ അശ്രദ്ധയിലായിരിക്കെയാണ് ഇമാം മഹ്ദി പുറപ്പെടുക...
നബി (ﷺ) പറയുന്നു : "അവസാനകാലത്ത് എന്റെ സമുദായത്തിന് ഭരണാധികാരികളിൽ നിന്ന് ശക്തമായ വിപത്തുകൾ വന്ന് ഭവിക്കും. ഇത് വരെ ആരും കേൾക്കുക പോലും ചെയ്യാത്ത കൊടിയ പരീക്ഷണത്തിന് മുസ്ലിങ്ങൾ വിധേയരാവും. വിശാലമായ ഭൂമി വളരെ ഇടുങ്ങിയതായി അവർക്കന്ന് അനുഭവപ്പെടും. അക്രമികളിൽ നിന്ന് വിശ്വാസികൾക്ക് അഭയം നൽകാൻ ആ നാളുകളിൽ ആരുമുണ്ടാവില്ല. അങ്ങനെയൊരു സാഹചര്യം വരുമ്പോഴാണ് ഇമാം മഹ്ദി പ്രത്യക്ഷപ്പെടുക... "(ഹാകിം)
"ശാമിൽ നിന്നാണ് അന്ത്യനാളിലെ കുഴപ്പങ്ങളെല്ലാം പുറപ്പെടുക. സജ്ജനങ്ങൾ അന്ന് കഠിന പരീക്ഷണങ്ങൾക്ക് വിധേയരാകും. പക്ഷേ, സ്വർണം അഗ്നിയിലിട്ട് ചൂടാക്കുന്നതുപോലെ വിശ്വാസികൾക്ക് അവരുടെ വിശ്വാസത്തിന് മാറ്റ് വർദ്ധിക്കുകയാണ് ചെയ്യുക..."
കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ശാമിനെയോ ശാമുകാരെയോ ഒരിക്കലും ആക്ഷേപിക്കരുതെന്ന് അലി (റ) പറഞ്ഞതായി കാണാം. മഹാൻ പറയുന്നു : "ശാമുകാരെ മൊത്തം നിങ്ങൾ ഭത്സിക്കരുത്. അവരിലെ അക്രമികളെ മാത്രം ആക്ഷേപിച്ചാൽ മതി. കാരണം ശാം നിവാസികളിൽ അല്ലാഹുവിന്റെ നിരവധി മഹാന്മാരായ ഔലിയാക്കളുണ്ട്. അങ്ങനെ ശാമിലെ കുഴപ്പങ്ങൾ പരിധിവിടുമ്പോൾ അല്ലാഹു ആകാശത്ത് നിന്ന് ശക്തമായ പേമാരിവർഷിപ്പിക്കും. അവരെല്ലാം വെള്ളത്തിൽ മുങ്ങിത്താഴും. വളരെ ദുർബലന്മാർ യുദ്ധത്തിന് വന്നാൽ പോലും അവർക്ക് മുമ്പിൽ ശാമുകാർ പരാജയപ്പെടും. പിന്നെയാണ് ഇമാം മഹ്ദി നിയോഗിക്കപ്പെടുക. അങ്ങനെ അദ്ദേഹം മുഖേന ശാമുകാർക്ക് ഐക്യവും ഐശ്വര്യങ്ങളും അല്ലാഹു തിരികെ നൽകും..."(ഹാകിം)
ഇതേ ആശയം സൂചിപ്പിക്കുന്ന മറ്റൊരു ഹദീസ് ഹസ്റത്ത് സഈദുബ്നുൽമുസയ്യബ് (റ) വിവരിക്കുന്നതിങ്ങനെയാണ്. "അന്ത്യനാളടുക്കുമ്പോൾ, ശാമിൽ വലിയ കുഴപ്പങ്ങളുണ്ടാകും.(നിസാര കാര്യങ്ങളുടെ പേരിൽ ) 'കുട്ടിക്കളി' പോലെയായിരിക്കും അതിന്റെ പ്രാരംഭം. പിന്നീടത് അതിവേഗം മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിക്കും. ഒരു സ്ഥലത്ത് കുഴപ്പം അടങ്ങുമ്പോഴേക്ക് മറ്റൊരു വശത്ത് കുഴപ്പങ്ങൾ പടർന്നുപിടിക്കും. അതങ്ങ് തീർന്ന് കിട്ടുകയില്ല, മഹ്ദി ഇമാം വന്ന ശേഷമല്ലാതെ...!"
പ്രവാചക വചനങ്ങൾ പുലരുകയാണ്. നമ്മൾ അതിന് സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു. ശാമിൽ വലിയ കുഴപ്പങ്ങൾ ഉണ്ടാകും. കുട്ടി കളി പോലെയായിരിക്കും അതിന്റെ പ്രാരംഭം. ഒരു സ്ഥലത്ത് കുഴപ്പം അടങ്ങുമ്പോൾ തന്നെ മറ്റൊരു വശത്ത് കുഴപ്പങ്ങൾ പടർന്ന് പിടിക്കും...
ശാമിന്റെ ഭാഗമായ ഇന്നത്തെ സിറിയയിൽ നാം കണ്ടു.! സിറിയൻ സർക്കാരിനെതിരെ നാല് വിദ്യാർത്ഥികൾ അവരുടെ വിദ്യാലയത്തിന്റെ ചുമരിൽ കുത്തി കുറിച്ചിട്ട പ്രധിഷേധ വാക്കുകളെ ചൊല്ലി സിറിയൻ സൈന്യം അവരെ അറസ്റ്റ് ചെയ്ത ആ രാത്രി തുടങ്ങിയ ആഭ്യന്തരകലാപം. ഇന്ന് സിറിയ പിന്നിട്ടു ഇറാഖ്, ലിബിയ, ഈജിപ്ത്...
ഇന്നിതാ യമനിൽ എത്തി നിൽക്കുന്നു ...
ലോക മുസ്ലിങ്ങൾ വിഷമത്തിലാണ്. എവിടെയും ഇര മുസ്ലിങ്ങൾ മാത്രം. മുസ്ലിങ്ങൾക്ക് വേണ്ടി ശബ്ദിക്കാൻ ധൈര്യമുള്ള ഒരാളെയും കാണുന്നില്ല.
പ്രവാചകൻ (സ്വ) പറഞ്ഞ ഞങ്ങൾക്ക് വേണ്ടി ശബ്ദിക്കുന്ന നീതിയുടെ വിമോചകൻ എവിടെ ...? ലോകം പ്രാർത്ഥനയിലാണ്. കാലം കൊതിക്കുന്ന യുഗ പുരുഷൻ ഇമാം മഹ്ദി (റ) വേണ്ടി...
പ്രവാചകൻ (സ്വ) പറഞ്ഞ ഞങ്ങൾക്ക് വേണ്ടി ശബ്ദിക്കുന്ന നീതിയുടെ വിമോചകൻ എവിടെ ...? ലോകം പ്രാർത്ഥനയിലാണ്. കാലം കൊതിക്കുന്ന യുഗ പുരുഷൻ ഇമാം മഹ്ദി (റ) വേണ്ടി...
മുഹമ്മദുബ്നു സാമിത് (റ)പറയുന്നു "ഞാൻ അബു അബ്ദില്ലാഹ് ഹുസൈൻ (റ)വിനോട് ചോദിച്ചു.
"മഹ്ദി ഇമാം പ്രത്യക്ഷപെടുന്നതിന്റെ മുമ്പായി സംഭവിക്കാൻ പോകുന്ന അടയാളങ്ങൾ ഒന്ന് പറയാമോ ... ?"
"അതെ !"
"എങ്കിൽ പറയൂ ... എന്തൊക്കെയാണവ ...?"
"അബ്ബാസികളുടെ നാശം, (രാജാക്കന്മാർ )സുഫിയാനി പുറപ്പെടൽ, മരുഭൂമിയിൽ വലിയൊരു വിഭാഗം അയ്‌ത്തപ്പെടൽ "
"അതിനെല്ലാം കുറെ കാലമെടുക്കുമെന്ന് തോന്നുന്നു ?"
"ഇല്ല ! അതെല്ലാം മാലാമണികളെപ്പോലെയാണ്. ഒന്നിന് പിറകെ മറ്റൊന്ന് എന്ന നിലയിൽ അവ വരുന്നതാണ് ... "
പിൽക്കാലത്ത് വരാനിരിക്കുന്ന വ്യാപകമായ കുഴപ്പങ്ങൾ നബി (ﷺ) തങ്ങൾ ദീർഘദർശനം ചെയ്തിട്ടുണ്ട്...
അബൂസഈദിൽ ഖുദ്രി(റ) നിവേദനം :- നബി (ﷺ) തങ്ങൾ പറഞ്ഞു : "എനിക്ക് ശേഷം നിരവധി കുഴപ്പങ്ങൾ സംഭവിക്കാനിരിക്കുന്നു. അവയിലൊന്നാണ് ഫിത്തുൽഅഹ്ലാസ് (ഒട്ടകത്തിന്റെ മുതുകിൽ വിരിക്കപ്പെടുന്ന വസ്ത്രങ്ങൾക്കാണ് 'ഹൽസ്' എന്ന് പറയുക. അതിന്റെ ബഹുവചനമാണ് അഹ്ലാസ്. ഒരിക്കലും ഒഴിവാക്കാത്ത, നീണ്ടുകിടക്കുന്ന കുഴപ്പങ്ങളായത് കൊണ്ടാണ് അവ ഈ പേരിൽ അറിയപ്പെടുന്നത് ). പിന്നീട് വിദ്വേഷങ്ങളും തർക്കങ്ങളും ഉടലെടുക്കും. ഓരോന്ന് തീരുമ്പോഴേക്കും അതിനേക്കാൾ വലിയത് ഉടലെടുത്തിട്ടുണ്ടാവും...
അറബികളുടെ ഒരു വീട്ടിൽപ്പോലും കുഴപ്പങ്ങൾ പ്രവേശിക്കാതിരിക്കില്ല. ഒരു മുസ്ലിമും അതിന്റെ തിക്തഫലം അനുഭവിക്കാതെ പോവുകയുമില്ല. ഇമാം മഹ്ദി പ്രത്യക്ഷപ്പെടുന്നത് വരെ അത് തുടരുന്നതാണ് "(മസ്വാബീഹ്)
ഇറാഖിലെ പട്ടണമായ കൂഫയിലെ അബ്ദുല്ലാഹിബ്നു മസ്ഊദ് (റ)വിന്റെ വീട്ടിനടുത്തുള്ള മസ്ജിദിന്റെ ചുമരുകളും മതിലുകളും തകർക്കപ്പെടുന്നതും കൂഫക്കും ഹിറാക്കുമിടയിലുള്ള സ്ഥലത്ത് കൊലപാതകങ്ങൾ അരങ്ങേറുന്നതും ഇമാം മഹ്ദി പുറപ്പെടാറായി എന്നതിന്റെ മറ്റൊരു ലക്ഷണമാണ്...
അബൂ അബ്ദുല്ലാഹ് (റ) പറയുന്നു : "കൂഫാ പട്ടണത്തിൽ സ്വഹാബിവര്യനായ അബ്ദുല്ലാഹിബ്നു മസ്ഊദ് (റ)വിന്റെ വീടിനോട് ചേർന്ന് നിൽക്കുന്ന പള്ളികളുടെ മതിലുകളും ചുവരുകളും തകർക്കപ്പെട്ടാൽ ആ ജനവിഭാഗത്തിന് അധികാരം നഷ്ടപ്പെടും. പിന്നീട് ശാമുകാർ വലിയ കുഴപ്പത്തിലകപ്പെടും. ഒരു രക്ഷക്ക് വേണ്ടി അവർ മാർഗ്ഗമന്വേഷിക്കും. പക്ഷേ, അവർക്കത് ലഭിക്കില്ല. അതിന് ശേഷം കൂഫാക്കും ഹിറാക്കുമിടയിൽ കൊലപാതകങ്ങൾ നടക്കും. അതും കഴിഞ്ഞാണ് ഇമാം മഹ്ദി രംഗത്തുവരിക" ( ഉഖദുദ്ദുറർ)
അത്യധികം കുഴപ്പങ്ങൾ നിറഞ്ഞ ഒരു ഘട്ടത്തിലായിരിക്കും ഇമാം മഹ്ദി നിയുക്തനാവുക എന്നതിന് വേറെയും നബിവചനങ്ങൾ തെളിവായുണ്ട്. മതപരവും ഭൗതികപരവുമായ ഫിത്നകളുടെ ഗൗരവം കാരണം ജനങ്ങൾ മരണം പോലും കൊതിച്ചുപോകുന്ന അവസ്ഥ ആ നാളുകളിൽ സംജാതമാകും. നിരാശയും പ്രയാസവും മനോവിഷമവുമെല്ലാം കാരണം വിശ്വാസികൾ ആകെ മനസ്സ് തകർന്നിരിക്കുന്ന ഒരു പ്രത്യേക സാഹചര്യത്തിലാണ് ശാന്തിയുടെയും സമാധാനത്തിന്റെയും ദൂതുമായി, പ്രതീക്ഷയുടെ തിരിനാളവുമായി ഇമാം മഹ്ദി രംഗത്ത് വരിക ...
ഇമാം അബു ജഹഫർ (റ) പറയുന്നു : "തുടരെത്തുടരെയുണ്ടാകുന്ന ഭൂചലനങ്ങൾ, വിവിധ രൂപത്തിലുള്ള ആപത്തുകൾ, കുഴപ്പങ്ങൾ, ആയിരങ്ങൾ മരിച്ചു വീഴുന്ന പ്ലേഗ് രോഗം, അറബികൾക്കിടയിൽ നടക്കുന്ന ശക്തവും രക്തപങ്കിലവുമായ യുദ്ധങ്ങൾ, ജനങ്ങൾക്കിടയിലെ അതിശക്തമായ ഭിന്നിപ്പ്, വിഘടന വാദങ്ങൾ, എന്നിവയിലെല്ലാം മനം തകർന്ന് ജീവിക്കുന്നവർ മരണം പോലും കൊതിച്ചുപോകുന്ന ഒരു ദുർഘട ഘട്ടത്തിലാണ് ഇമാം മഹ്ദി വെളിപ്പെടുക."
എല്ലാ പ്രതീക്ഷകളും അസ്തമിച്ച _അത്യധികം നിരാശാജനകമായ ആ വിപൽഘട്ടത്തിൽ മഹ്ദി ഇമാമിന്റെ വരവോടെ എല്ലാ പ്രയാസങ്ങളും തീരും. എല്ലാവർക്കും ആശ്വാസം ലഭിക്കും. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാവുകയും ചെയ്യും...
മഹ്ദി ഇമാമിന്റെ ആ കാലം എത്തിച്ചവർക്കാണ് സർവ വിധ മംഗളങ്ങളും.. !!
അന്ന് മഹ്ദി ഇമാമിനെ എതിർക്കുകയും അദേഹത്തിന്റെ കൽപ്പനകളെ ധിക്കരിക്കുകയും ചെയുന്നവർക്കാണ് എല്ലാവിധ നാശനഷ്ടങ്ങളും "(കിതാബുൽ ഫിതൻ)
അന്ന് മഹ്ദി ഇമാമിനെ എതിർക്കുകയും അദേഹത്തിന്റെ കൽപ്പനകളെ ധിക്കരിക്കുകയും ചെയുന്നവർക്കാണ് എല്ലാവിധ നാശനഷ്ടങ്ങളും "(കിതാബുൽ ഫിതൻ)
ചുരുക്കത്തിൽ (അബ്ബാസിയ ഖിലാഫത്തിന്റെ തകർച്ചക്കു ശേഷം)ഏറെ നാളായി മുസ്‌ലിം സമൂഹം അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രയാസങ്ങളും പ്രതിസന്ധികളുമാണ് ഇമാം മഹ്ദിയുടെ വരവോടെ സന്തോഷത്തിനും സുഖത്തിനും വഴിമാറുക ...
അബുകബീൽ (റ)നിവേദനം : അലി (റ) പറയുന്നു :"അബ്ബാസിന്റെ സന്താന പരമ്പരയിൽ അധികാരമുള്ളിടത്തോളം കാലം ജനങ്ങൾ ക്ഷേമത്തിലും സന്തോഷത്തിലുമായിരിക്കും. അവരുടെ ഭരണം അവസാനിച്ചാലോ, പിന്നീട് മുസ്‌ലിംകൾ കുഴപ്പത്തിലാകും. ഇമാം മഹ്ദി പ്രത്യക്ഷപ്പെടുന്നത് വരെ അത് തുടരുകയും ചെയ്യും. (കിതാബുൽ ഫിത്തന് )
ഇമാം മഹ്ദിയുടെ ആഗമനത്തിന് തൊട്ടുമുമ്പായി അഹ്ലു ബൈത്താകുന്ന തിരുനബി (സ) കുടുംബം കൊടിയ പീഡനങ്ങൾക്ക് വിധേയരാകുമെന്ന് ചില ഹദീസുകളിൽ കാണുന്നുണ്ട്. നബി കുടുബത്തിലെ അംഗങ്ങളെ ശത്രുതാ മനോഭാവത്തോടെ കാണുകയും അധികാരത്തിന്റെ ഹുങ്കിൽ അവരെ അടിച്ചമർത്തുകയും ചെയ്യും...
നബി കുടുബത്തോടുള്ള അന്ധമായ വിരോധം കാരണം. മുഹമ്മദ്, അഹ്മദ്, അലി, ഹംസ, ഹസൻ, ഹുസൈൻ, ഫാത്തിമ, റുഖിയ : എന്നീ പേരുകളുള്ള കുട്ടികൾ വരെ ക്രൂരമായി പീഡിപ്പിക്കപ്പെടും. നബി കുടുബത്തിലെ ഗർഭസ്ഥ ശിശുവിന് പോലും രക്ഷയില്ലാത്ത കാലമായിരിക്കും അത്. അക്കാലത്താണ് നബി കുടുബത്തിന്റെ രക്ഷകൻ കൂടിയായി ഇമാം മഹ്ദി രംഗത്തുവരിക ...
മുസ്‌ലിം ഐക്യത്തിന്റെ വക്താവ് .
മഹ്ദി ഇമാം പുറപ്പെടാറായി എന്നതിന്റെ പ്രധാന അടയാളങ്ങളിലൊന്നാണ് ഡമസ്കസിന്റെ ഭാഗത്ത് നിന്ന് പുറപ്പെടുന്ന ചില പതാകകൾ...
കഹബുൽ അഹ്ബാർ (റ) പറയുന്നു : "ശാമിലെ ഡമസ്കസ് ഭാഗത്ത് നിന്ന് ചില പതാകകൾ മുന്നോട്ട് വരുന്നതാണ് ഇമാം മഹ്ദിയുടെ ആഗമനം അടുത്തെത്തിയിരിക്കുന്നു എന്നതിന്റെ ഒരു പ്രധാന ലക്ഷണം. അവരുടെ മുൻനിരയിൽ 'കിന്ദ ' ഗോത്രക്കാരനായ ഒരു മുടന്തൻ നിലയുറപ്പിച്ചിരിക്കും. പാശ്ച്യാത്യർ ഈജിപ്തിന്റെ മേൽ ആധിപത്യം സ്ഥാപിച്ചാൽ അന്ന് ശാം നിവാസികൾക്ക് ഭൂമിയുടെ ഉൾവശമായിരിക്കും നല്ലത്..."
(സുനനുബ്നി സഈദ് )
(സുനനുബ്നി സഈദ് )
ഇവിടെ ഭൂമിയുടെ ഉൾവശം നല്ലതാണെന്നതിന്റെ വിവക്ഷ ജീവിതത്തേക്കാൾ നല്ലത് മരണമാണെന്നതാണ്. ഇതേ ആശയം സൂചിപ്പിക്കുന്ന ഒരു ഹദീസ് ഇമാം ഔസാഈ (റ) യും നിവേദനം ചെയ്തതായി കാണാം. അതിപ്രകാരമാണ് : 'മഞ്ഞ നിറത്തിലുള്ള പതാകകളും വഹിച്ചു കൊണ്ട് ചിലർ ഈജിപ്തിലേക്ക് പ്രവേശിച്ചാൽ ശാമുകാർക്ക് പിന്നീട് നല്ലത് ഭൂമിക്ക് താഴെ ഒരു മാളം നിർമ്മിച്ച് അതിൽ കഴിഞ്ഞുകൂടുന്നതാണ് ... (സുനനുബ്നി സഈദ് ).
കറുത്ത പതാകകൾ ഏന്തിക്കൊണ്ട് വരുന്ന ഒരു സംഘത്തിന് പിന്നാലെയാണ് മഹ്ദി ഇമാം വരികയെന്നും, മഹ്ദി ഇമാം രംഗത്ത് വന്നാൽ എന്ത് പ്രയാസം സഹിച്ചും അദ്ദേഹത്തെ സമീപിച്ച് ബൈഅത്ത് ചെയ്യണമെന്നും നബി (സ്വ) തങ്ങൾ പഠിപ്പിച്ചിട്ടുണ്ട് ...
ഇസ്ലാമിൽ കറുത്ത നിറത്തിന്റെ പ്രസക്തി എന്താണ് ? ചരിത്രത്തിലും, വർത്തമാന സാഹചര്യങ്ങളിലും, ഭാവിയിലേക്കുള്ള സൂചകങ്ങളിലും അതിന്റെ പ്രാധാന്യം എന്താണ് ...?. ഇതേക്കുറിച്ചു പലരും പലനിലക്കും അനേഷിച്ചു. ഉത്തരം നബി (സ്വ) യുടെ തിരുവാക്യങ്ങളായ ഹദീസ് തന്നെ...
Post a Comment