ഇമാം മഹ്ദി (റ) നെ കുറിച്ച് രചിക്കപ്പെട്ട ഗ്രന്ഥങ്ങൾ
മറ്റെല്ലാ വിഷയങ്ങളിലുമെന്ന പോലെ ലോകമെമ്പാടുമുള്ള അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ പണ്ഡിതന്മാർ ഇമാം മഹ്ദിയെക്കുറിച്ചും നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്
പദ്യ- ഗദ്യ രൂപത്തിലുളളവയും ചെറുതും വലുതുമായ അത്തരം ഗ്രന്ഥങ്ങൾ അനുവാചക ലോകം താൽപര്യപൂർവം നെഞ്ചോട് ചേർത്തിട്ടുമുണ്ട്. സ്വാതന്ത്ര സ്വഭാവത്തിലുള്ള ഗ്രന്ഥങ്ങളും ശിയാക്കൾ പോലെയുള്ള കക്ഷികളുടെ അസത്യവാദങ്ങൾക്ക് മറുപടി നൽകുന്നവയും അവയിലുണ്ട്...!
അക്കൂട്ടത്തിൽ പ്രധാനപ്പെട്ടതും പ്രസിദ്ധിയാർജ്ജിച്ചതുമായ മുപ്പത് ഗ്രന്ഥങ്ങളുടെ പേരുകളാണ് ഈ അധ്യായത്തിൽ വിവരിക്കുന്നത്. (ആദ്യം ഗ്രന്ഥത്തിന്റെ പേര് ; പിന്നീട് ഗ്രന്ഥകാരൻ ; തുടർന്ന് ഗ്രന്ഥകാരന്റെ വഫാത്ത് വർഷം).
അൽഅഹാദീസുൽവാരിദ: ഫിൽമഹ്ദി; അബൂബക്ർബ്നുൽ ഖൈസമഅന്നസാഈ (റ); (ഹി :-279)_
ദിക്റുൽമഹ്ദി വനുഊതുഹു: ഹാഫിള് അബൂ നുഐം അൽഇസ്വ്ബഹാനി (റ); (ഹി :-430)_
അൽഅർബഊന ഹദീസൻ ഫിൽമഹ്ദി
ജുസ്ഉൻ ഫിൽമഹ്ദി ; അൽഹാഫിള് അബുൽഹുസൈൻ അൽഹമ്പലി (റ); (ഹി :-336)_
ഖസ്വീദതുൻ ഫിൽമഹ്ദി(റ) (പദ്യം); അശ്ശൈഖ് മുഹമ്മദ്ബ്നുൽഅറബീ (റ)_
അബ്ദുദ്ദുറർ ഫീ അഖ്ബാരിൽമുൻത്വളർ; ബദ്റുദ്ദീൻ യൂസുഫ്ബ്നു യഹ്യാ അൽമഖ്ദിസി അശ്ശാഫിഈ (റ); (ഹി :-685)_
കിതാബുൻ ഫീ അഖ്ബാരിൽമഹ്ദി:_
ഹസനുബ്നു മുഹമ്മദ് അന്നാബൽസീ (റ); (ഹി :-772)_
ജുസ്ഉൻ ഫീ ദിക്രിൽമഹ്ദി (റ):_
അൽഹാഫിള് ഇബ്നു കസീർ അദ്ദിമശ്ഖി(റ); (ഹി :-774)_
അൽമഹ്ദി (റ): ഹാഫിള് അബൂസുർഅ - അൽഇറാഖി(റ); (ഹി :-826)_
അൽഉർഫുൽവർദീ ഫി അഖ്ബാരിൽമഹ്ദി (റ): ഹാഫിള് ഇമാം ജലാലുദ്ദീനുസ്സുയൂത്വി (റ)_
തൽഖീസുൽബയാർ : അശ്ശൈഖ് അഹ്മദുർറൂമി അൽഹനഫി (റ) (ഹി :-940)_
അൽഖൗലുൽമുഖ്തസ്വർ ഫീ അലാമാതി മഹ്ദിയിൽമുൻതളർ : അൽഫഖീഹ് ഇബ്നു ഹജറിൽഹൈതമി അശ്ശാഫിഈ (റ); (ഹി :-973)_
അൽബുർഹാൻ - ഫീ അലാമാതി മഹ്ദിയ്യി ആഖിരിസ്സമാൻ ശൈഖ് ഇബ്നുഹുസാം അൽഹിന്ദി (റ) (കൻസുൽഉമ്മാൽ എന്ന ഗ്രന്ഥത്തിന്റെ കർത്താവ്); (ഹി :-975)_
അൽമശ്റബുൽവർദീ - ഫീ മദ്ഹബിൽമഹ്ദി(റ) മുല്ലാ അലിയ്യുൽഖാരി അൽഹനഫീ (റ); (ഹി :-1014)_
മിർആതുൽഫിത്ർ : അശ്ശൈഖ് മർഹാബ്നു യൂസുഫ് ...: ഹമ്പലി (റ); (ഹി :-1033)_
തൻബീഹുൽ വസനാൻ അല്ലാമാ അഹ്മദ് നൂബി (റ) (ഹി: - 1037)_
അദ്ദുർറുൽമൻള്വഊദ് ഫീ ദിക്രിൽമഹ്ദിയ്യിൽമൗഊദ് (കൈയ്യെഴുത്ത് പ്രതി); സിദ്ദീഖ് ഹസൻ ഖാൻ - അൽഹിന്ദി; (ഹി: - 1307)_
അൽഖത്വ്റുശ്ശഹ്ദീ ഫീ ഔസ്വാഫിൽമഹ്ദി (റ) (അറബി അക്ഷര മാലയിലെ "ലാം" എന്ന അക്ഷരത്തിൽ എല്ലാ വരികളും അവസാനിക്കുന്ന പദ്യ കൃതി); ശിഹാബുദ്ദീൻ അഹ്മദുൽഹലവാനി - അൽമിസ്വ്രീ (റ); ( ഹി :-1308 )_
അൽഹിദായത്തുന്നദിയ്യ: ഫീ അഖ്ബാരിൽമഹ്ദിയ്യ: അശ്ശൈഖ് മുസ്തഫാ അൽബക്രി (റ)_
അഖീദതു അഹ്ലിസ്സുന്നത്തി വൽഅസർ ഫിൽമഹ്ദിയ്യിൽ മുൻതള്വർ - ശൈഖ് അബ്ദുൽമുഹ്സിൻ ബ്നു ഹംദിൽഇബാദ് (റ)_
തഹ്ദീഖുന്നള്വ്ർ ഫീ അഖ്ബാരിൽമുൻതള്വർ - ശൈഖ് മുഹമ്മദ്ബ്നു അബ്ദിൽഅസീസ് (റ)_
ഇഖാമതുൽബുർഹാൻ, അൽഇഹ്തിജാജു ബിൽഅസർ അലാമൻ അൻകറൽമഹ്ദിയ്യ:ൽ മുൻതള്വർ [ രണ്ട് ഗ്രന്ഥങ്ങളും രചിച്ചത് അശ്ശൈഖ് ഹമൂദ്ബ്നു അബ്ദില്ലാഹി (റ) ]; (ഹി :-1413)_
സയ്യിദുൽബശർ - യതഹദ്ദസു അനിൽമഹ്ദിയ്യിൽമുൻതള്വർ: അശ്ശൈഖ് ഹാമിദ് മഹ്മൂദ് (റ) - കൈറോ._
അൽഖൗലുൽഫസ്വ്ൽ : ശൈഖ് അബ്ദുല്ലാഹിൽഹജ്ജാജ് - കൈറോ._
അൽമഹ്ദിയ്യുൽമുൻതള്വർ : ശൈഖ് ഇബ്റാഹീം മശൂഖി (റ)_
ഹകികത്തുൽകബർ അനിൽമഹ്ദിയ്യിൽമുൻതളർ. സ്വലാഹുദീനുൽഹാദി (റ)_
അൽമഹ്ദി വ അശ്റാത്വുസ്സ്വാഅ : അശ്ശൈഖ് മുഹമ്മദ് അലി സ്വാബൂനി(ത്വ.ഉ)._
അത്താളിഹ് മുഹമ്മദുബ്നു അലിയ്യിശ്ശൗകാനി (ഹി :-1250)_
അൽഉർഫുൽവർദീ ഫീ ദലാഇലിൽമഹ്ദി - അശ്ശൈഖ് വജീഹുദ്ദീൻ അബിൽഫള്ൽ അബ്ദുറഹ്മാനുൽഹള്റമി (റ); (ഹി :-1192)_
തൻവീറുരിജാൽ ഫീ ള്വഉഹൂരിൽമഹ്ദിയ്യി വദ്ദജ്ജാൽ അശ്ശൈഖ് റശീദുർറശീദ്._
അറബി ഭാഷയിൽ രജിക്കപ്പെട്ടവക്ക് പുറമെ ഇതര ഭാഷകളിലും മുൻഗാമികളും പിൻഗാമികളുമായ നിരവധി പണ്ഡിതർ ഈ വിഷയത്തിൽ ഗ്രന്ഥ രചന നടത്തിയിട്ടുണ്ട്...
അച്ചടിക്കപ്പെട്ടവയും കൈയ്യെഴുത്ത് പ്രതികളുമെല്ലാം അവയിൽ ഉൾപ്പെടുന്നു. പ്രധാനപെട്ടവ മാത്രമാണിവിടെ രേഖപ്പെടുത്തിയത്...
ഇതൊരു സമ്പൂർണ്ണ പട്ടിക അല്ലെന്ന് ചുരുക്കം....!
ഇതൊരു സമ്പൂർണ്ണ പട്ടിക അല്ലെന്ന് ചുരുക്കം....!
ചുരുക്കത്തിൽ ഇമാം മഹ്ദിയുടെ നിയോഗം സത്യവിശ്വാസികൾ ആഘോഷമാക്കിമാറ്റും.
അബുറുമാൻ (റ)പറയുന്നു : അലി (റ) പറയുന്നതായി ഞാൻ കേട്ടു. "വാനലോകത്ത് നിന്ന് ഇമാം മഹ്ദിയെ നിയോഗിച്ചു കൊണ്ടുള്ള വിളിയാളം വന്ന് കഴിഞ്ഞാൽ പിന്നെ ജനങ്ങളുടെ സംസാരം മൊത്തം ഇമാം മഹ്ദിയെ കുറിച്ച് തന്നെയായിരിക്കും. മഹ്ദി ഇമാമിനെകുറിച്ചല്ലാതെ മറ്റൊന്നിനെകുറിച്ചും അന്നവർക്ക് പറയാനില്ലാത്ത വിധം അവരുടെ മനസ്സകങ്ങളിൽ അദേഹം നിറഞ്ഞു നിൽക്കും. "(ഇഖ്ദുദുറർ ഫീ അക്ബരിൽ മുൻതളർ)
قل علي بن أبي طالب: إذا نادى مناد من الساء، إن الحق في آل محمد فعند ذلك يظهر المهدي على أفواه النس، ويشربون ذكره فلا يكون لهم ذكر غيره.
ബൈഅത്തിലൂടെ മുസ്ലിങ്ങളുടെ പൊതുനേതൃത്യം ഏറ്റടുത്ത ഇമാം മഹ്ദി (റ) പിന്നീട് തന്റെ ജൈത്രയാത്ര ആരംഭിക്കുന്നതാണ്... പീഡിതരും അവശരുമായ മുസ്‌ലിം സമൂഹത്തിന് മഹ്ദി ഇമാമിന്റെ വരവോടെ ഒരു നവോന്മേഷം കൈവരും. അവരെല്ലാം അദ്ദേഹത്തിന്റെ പിന്നിൽ ഒറ്റക്കെട്ടായി നിലകൊള്ളും. ഇമാം മഹ്ദിയാവട്ടെ പിതാമഹനായ നബി (സ) തങ്ങളെപ്പോലെ അവർക്ക് വേണ്ട ഉപദേശ നിർദേശങ്ങൾ നൽകും ...
നബി (സ) തങ്ങളെ പോലെ നേരിട്ട് തന്നെ ധർമ്മ സമരങ്ങൾക്ക് നേതൃത്വം വഹിക്കും. ഇസ്‌ലാമിന്റെ വരാൻ പോകുന്ന വിജയ നാളുകളുടെ തുടക്കമായിരിക്കുമത് ...
Post a Comment