വനിതാ സ്ഥാനാർഥിയെ നിർത്തുന്നതിനോട് യോജിപ്പില്ലെന്ന് വ്യക്തമാക്കി അബ്ദുസമദ് പൂക്കോട്ടൂർ
നിയമസഭാ സീറ്റിൽ വനിതാ സ്ഥാനാർത്ഥിയെ നിർത്തുന്നതിനോട് യോജിപ്പില്ലെന്ന് അറിയിച്ച് അബ്ദുസമദ് പൂക്കോട്ടൂർ.
നിർബന്ധിത സാഹചര്യത്തിൽ വനിതാ സംവരണ സീറ്റിൽ സ്ത്രീകൾക്ക് മത്സരിക്കാം. പക്ഷേ നിയമസഭയിൽ സ്ത്രീസംവരണം ഇല്ല. അതിനാൽ വനിതാ സ്ഥാനാർഥി അത്യാവശ്യമില്ലാത്ത കാര്യം. സഹോദരിമാരുടെ കാര്യങ്ങൾ പരിഹരിക്കാൻ പുരുഷന്മാർക്ക് സാധിക്കുന്നുണ്ട്.
ഇസ്ലാം സ്ത്രീകൾക്ക് മുന്തിയ പരിഗണന നൽകുന്നുണ്ട്. ഒരു കുടുംബിനി എന്ന നിലയിൽ തിരഞ്ഞെടുപ്പിൽ ഇറങ്ങി പ്രവർത്തിക്കുന്നതിന് അവൾക്ക് പരിധിയും പരിമിതിയും ഉണ്ടെന്നും സമദ് പൂക്കോട്ടൂർ മാധ്യമങ്ങൾക്ക് മുമ്പിൽ വ്യക്തമാക്കി.
Post a Comment