ചെലവില്ലെങ്കിൽ ഭാര്യയ്ക്ക് ബന്ധം ഒഴിവാക്കാം...
ഭർത്താവിൽ നിന്നു കിട്ടേണ്ട ചെലവ് വിഹിതം കിട്ടുന്നില്ലെങ്കിൽ ഭാര്യയ്ക്ക് ഭർത്താവിന്റെ നിക്കാഹ് ഫസ്ഖ് ചെയ്യാം...
സ്ത്രീയുടെ വിഷമം പരിഹരിക്കാൻ വേണ്ടിയാണിത് നിയമമാക്കപ്പെട്ടത്. തനിക്കു കിട്ടേണ്ട അവകാശം ലഭിച്ചില്ലെങ്കിൽ അവൾ ചിലപ്പോൾ കഷ്ടപ്പെടേണ്ടി വരും. അത്തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവൾക്ക് ഫസ്ഖിലൂടെ ബന്ധം ഒഴിയാം. അവന്റെ കീഴിൽ കഷ്ടപ്പെട്ടു കഴിയേണ്ടതില്ലെന്നും വേറെ വഴി നോക്കാമെന്നുമർത്ഥം
ഏറ്റവും കുറഞ്ഞ വിഹിതം പ്രകാരം നിർബന്ധമാകുന്ന ചെലവും (പ്രതിദിനം ഒരു മുദ്ദ്) വസ്ത്രവും നൽകാൻ സാമ്പത്തികശേഷിയും അനുവദനീയമായ ജോലിയുമില്ലാത്ത ദരിദ്രനായ ഭർത്താവിന്റെ നിക്കാഹ് ഫസ്ഖ് ചെയ്യാൻ, ബുദ്ധിയും പ്രായപൂർത്തിയുമില്ലാത്തവളുടെ വലിയ്യിന് അധികാരമില്ല.
ഖമീസ്വ്, മുഖമക്കന, ശൈത്യകാലത്തണിയുന്ന ജുബ്ബ തുടങ്ങി കൂടാതെ കഴിയാത്ത വസ്ത്രമാണ് ഏറ്റവും ചുരുങ്ങിയ വസ്ത്രം എന്നതിന്റെ വിവക്ഷ. പൈജാമ, ചെരിപ്പ്, വിരിപ്പ്, തലയിണ, പാത്രങ്ങൾ മുതലായവ ആ ഗണത്തിൽ പെടില്ല. ഏറ്റവും കുറഞ്ഞ ചെലവും വസ്ത്രവും ലഭിക്കാതെ ജീവിക്കാൻ കഴിയില്ലെന്നതാണ് അവ രണ്ടും നൽകാൻ കഴിയാത്തവനുമായുള്ള വിവാഹബന്ധം വേർപ്പെടുത്തൽ (ഫസ്ഖ്) അനുവദനീയമാവാൻ കാരണം.
താമസത്തിനു വീട് അവർക്കത് പതിവില്ലെങ്കിലും കൊടുക്കാൻ കഴിയാത്തവനുമായുള്ള വിവാഹം ഫസ്ഖ് ചെയ്യാം...
(ഫത്ഹുൽ മുഈൻ)
ഖൈബർ വിജയത്തിനു ശേഷം തിരുമേനി ﷺ പത്നിമാരുടെ വർഷാന്ത ചെലവുകൾക്ക് അലവൻസ് നിശ്ചയിച്ചിരുന്നു. 80 വസ്ഖ് കാരക്കയും 20 വസ്ഖ് യവവും. പക്ഷേ ദാനധർമങ്ങൾ കൂടി നിർവഹിക്കുന്നതു കൊണ്ട് ഈ അളവ് തീരെ മതിയായിരുന്നില്ല.
ചില സന്ദർഭങ്ങളിൽ നബി ﷺ വീട്ടിലേക്കു കടന്നു വരുമ്പോൾ 'ആഇശാ, വല്ലതും കഴിക്കാനുണ്ടോ' എന്ന് അന്വേഷിക്കും. ഒന്നുമില്ലെങ്കിൽ അന്ന് രണ്ടു പേർക്കും നോമ്പാണ്. ഇങ്ങനെ പലപ്പോഴും ഉണ്ടാവാറുണ്ട്. ചിലപ്പോൾ അൻസ്വാരി സുഹൃത്തുക്കൾ പാൽ അയയ്ക്കും അന്ന് അതുകൊണ്ട് തൃപ്തിപ്പെടും.
സ്വഹാബിമാർ തിരുമേനിﷺക്ക് പാരിതോഷികങ്ങൾ അയയ്ക്കാറുണ്ട്. അവിടുന്ന് ആഇശ (റ) യുടെ വീട്ടിൽ താമസിക്കുന്ന ദിവസം കൂടുതൽ പാരിതോഷികങ്ങൾ കിട്ടും.
Post a Comment