ആരായിരുന്നു കണ്യല മൗല?


റജബ് 10 വഫാത്ത് ദിനം

മർഹൂം കണ്യാല മൗല "
മാനവ സമുദ്ദാരകനായ
ആത്മീയ നേതാവ്

ശരീഅത്തിന്റെ കരകാണാക്കടലിൽ ത്വരീഖത്തിന്റെ നൗഗ തുഴഞ്ഞ് ഹഖീഖത്തിന്റെ മുത്തുകൾ വാരിയ മഹാത്മാവാണ് കണ്യാല മൗല

 ഹിജ്റ 1356 റജബ് 27 ന് തിങ്കളാഴ്ച സൂഫിവര്യനായ തമ്പലക്കോടൻ സൂഫിമരക്കാർ എന്നവരുടെയും വിശുദ്ധ ഖുർആൻ മന:പാഠമുണ്ടായിരുന്ന ഹാഫിളത്തായ ഫാത്തിമയുടെയും മകനായി പട്ടിക്കാടിനടുത്ത കണ്യാലയിലായിരുന്നു അബ്ദുള്ള ഹാജി എന്ന മൗലയുടെ ജനനം

വലിയ സമ്പന്ന തറവാട്ടിലായിരുന്നു അബ്ദുള്ള ഹാജിയുടെ പിതാവ് ജനിച്ചത് 
നിരവധി മശാഇഖന്മാരുമായി ബന്ധമുണ്ടായിരുന്ന അദ്ദേഹം ദൈവിക പ്രീതിയിൽ ജീവിതം നയിച്ച മഹാനാണ്

 മരണത്തിന്റെ  ആഴ്ചകൾക്ക് മുമ്പ് ഏകാന്തനായി ഒരു റൂമിൽ കഴിച്ച് കൂട്ടിയിരുന്നു അദ്ദേഹം
ചെറുപ്പത്തിലേ പിതാവ് മരണപ്പെട്ട മൗല
മാതാവ് ഫാത്തിമയിൽ നിന്നാണ് ഖുർആനും മറ്റു പ്രാഥമിക പഠനങ്ങളും നിർവ്വഹിച്ചത്

ചെറുപ്രായത്തിൽ തന്നെ സ്വന്തം കൈ കൊണ്ട് അദ്വാനിച്ച് ജീവിക്കുന്ന ശൈലിയായിരുന്നു അദ്ദേഹത്തിന് 

പട്ടിക്കാട് പഠിച്ച് കൊണ്ടിരുന്ന കാലത്ത് രാവിലെ പത്ത് മണി വരെ സ്വന്തം വയലിൽ ജോലി ചെയ്ത് ഉച്ചക്ക് കുടിക്കാനുള്ള കഞ്ഞിയുമായിട്ടാണ് അദ്ദേഹം ദർസിലെത്തിയിരുന്നത്

പതിനാറ് വയസുള്ള കാലത്ത് ഒരിക്കൽ വയലിൽ ജോലി ചെയ്ത് കൊണ്ടിരിക്കുമ്പോൾ അപരിചിതനായ ഒരാൾ കടന്ന് വന്ന് സലാം പറഞ്ഞു
കണ്ട മാത്രയിൽ ആഗത നോട് പ്രത്യേക ബഹുമാനം തോന്നി രണ്ട് പേരും അൽപ നേരം സംസാരിച്ചു യാത്ര പറയും മുമ്പ് ആഗതനായ മനുഷ്യൻ  ഖാദിരിയാ ത്വരീഖത്തിന്റെ ഇജാസത്ത് നൽകുകയും ചെയ്തു
അങ്ങിനെയാണ് കണ്യാല മൗല ആത്മീയ ലോകത്തേക്ക് പ്രയാണമാരംഭിച്ചത്

പട്ടിക്കാട് റഹ്മാനിയ്യ മസ്ജിദ് ,മങ്കട പള്ളിപ്പുറം ,പുത്തനങ്ങാടി ,എന്നിവിടങ്ങളിലായിരുന്നു പഠനം
അരിപ്ര സി.കെ.മുഹമ്മദ് മുസ്ലിയാർ ,കൈപ്പറ്റ ബീരാൻ കുട്ടി മുസ്ലിയാർ ,മുക്കൻ മുഹമ്മദ് മുസ്ലിയാർ ,എന്നിവരായിരുന്നു കണ്യാല മൗലയുടെ ഉസ്താദുമാർ

ബഹുഭാഷ പണ്ഡിതനും കിടയറ്റ കവിയുമായിരുന്നു കണ്യാല മാല
നിരവധി മഹാന്മാരുടെ മർസിയത്തുകൾ  രചിച്ചിട്ടുണ്ട്

ആത്മീയ ഗുരുവിനെ തേടി പല മഹാന്മാരുടെ സവിദത്തിലും എത്തിയിരുന്നു 
അമ്പം കുന്ന് ബീരാൻ ഔലിയ ,വടകര മമ്മദാജി തങ്ങൾ ,ഞ്ഞണ്ടാടി ശൈഖ് എന്ന പേരിൽ അറിയപ്പെട്ട അബൂബക്കർ ശൈഖ് തുടങ്ങിയവരുടെ സദസ്സിൽ സ്ഥിരം സന്ദർഷനം നടത്തി

മുത്തുപ്പേട്ട സിയാറത്തിന് ചെന്ന സമയം സ്വപ്നദർശനമുണ്ടായി നിങ്ങളുടെ ശൈഖ് വെളിയങ്കോടിനടുത്തുള്ള പ്രായം ചെന്നയാളാണ് അന്യേഷിച്ച് ഒടുവിൽ  ചെന്നത്തിയത് പാടത്തക്കായിൽ സ്വാലിഹ് മൗലയുടെ സവിദത്തിൽ
അപ്പഴാണ് അദ്ദേഹം  അൽഭുതപ്പെട്ടത് 16 വയസുള്ളപ്പോൾ പാടത്ത് കൃഷി ചെയ്യുമ്പോൾ കണ്ട് മുട്ടിയ അപരിചിതനായ ഫഖീർ  സ്വാലിഹ് മൗല യായിരുന്നു

വെളിയങ്കോട് പാടത്തക്കായിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് മുഹമ്മദ് സ്വാലിഹ് മൗലയുടെ ആത്മീയ ശിക്ഷണത്തിലാണ് കണ്യാല മൗല പീന്നീട് വളർന്നത്




 ബന്തറിലെ ജലാൽ മൗലയുടെ ഖലീഫയായിരുന്നു സ്വാലിഹ് മൗല തിരൂർ പുല്ലൂരിൽ അന്ത്യവിശ്രമം കൊള്ളുന്ന കടായിക്കൽ മൊയ്തീൻ കുട്ടി ഹാജി സ്വാലിഹ് മൗലയുടെ സുഹൃത്തും ജലാൽ മൗലയുടെ ഖലീഫയുമായിരുന്നു

ഖാദിരീ ,രിഫാഈ ,ചിശ്തി ,സുഹ്റവർദി ,ത്വരീഖത്ത് കളിലൂടെ പതിനായിരങ്ങളെ തർബിയത്ത് ചെയ്ത കണ്യാല മൗലയിൽ ഒരു ശൈഖിനുണ്ടാകേണ്ട എല്ലാ ഗുണ ഗണങ്ങളും ഉണ്ടായിരുന്നു

മരണം മുൻകൂട്ടി അറിഞ്ഞ മൗല നാട്ടിലും കുടുംബത്തിലുമുള്ള പ്രധാനികളായ ചിലരെ വിളിച്ച് സ്വന്തം ചിലവിൽ നിർമ്മിച്ച മസ്ജിദിന്റെ  പടിഞ്ഞാറു ഭാഗത്ത് തന്റെ ഖബറിനുള്ള സ്ഥലം കാണിച്ച് കൊടുക്കുകയും പള്ളിയും പരിസരവും വൃത്തിയാക്കുകയും ചെയ്തിരുന്നു 


ശൈഖുന മൂരിയാട് ഉസ്താദ് ,ഏലംകുളം ബാപ്പുമുസ്ലിയാർ ,
ചപ്പാരപ്പടവ് ഉസ്താദ് 
തുടങ്ങിയ പണ്ഡിതന്മാരും മറ്റു അനേകം ഉലമാക്കളും മൗലയുമായി വലിയ ബന്ധം പുലർത്തിയവരാണ്
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളോട് അങ്ങേ അറ്റത്തെ ആദരവ് പുലർത്തിയിരുന്നു അദ്ദേഹം

പൊതുവേദികളിലൊന്നും പ്രത്യക്ഷപ്പെടാത്ത മൗല പട്ടിക്കാട് ജാമിഅ യുടെ സമ്മേളനങ്ങളിൽ സദസ്സിലൊരാളായി പങ്കെടുക്കാറുണ്ടായിരുന്നു

പതിനായിരങ്ങളെ ആത്മീയമായി സമുദ്ധരിച്ച കണ്യാല മൗല
ഹിജ്റ 1425 റജബ് പത്തിന് വെള്ളിയാഴ്ച ബർസഖിയ്യായ ലോകത്തേക്ക് യാത്രയായി

നാഥൻ അവരുടെ പരലോക പദവി ഉയർത്തിക്കൊടുക്കട്ടെ- ആമീൻ
തയ്യാറാക്കിയത്
MA റഊഫ് കണ്ണന്തളി