ദജ്ജാൽ എങ്ങനെ?

ദജ്ജാൽ ഒരു സങ്കൽപ്പിക കഥയല്ല.
യാഥാർഥ്യമാണ്. ലോകാവസാനം സംഭവിക്കുന്നതിനു മുമ്പ് അവൻ അവതരിക്കും. പുണ്യനബി കൃത്യമായി ദജ്ജാലിനെ കുറിച്ച് പഠിപ്പിച്ചു.
ചില സംശയങ്ങളും ഉത്തരങ്ങളും ഇവിടെ ചർച്ച ചെയ്യുകയാണ്.

01) എല്ലാ നബിമാരും ദജ്ജാലിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ടോ..? 

മറുപടി : ഉണ്ട് (ബുഖാരി)

02) അവന്റെ നെറ്റിയിൽ കഫറ എന്ന് എഴുതിയിട്ടുണ്ടാവില്ലേ..?

മറുപടി : അതെ (ബുഖാരി)

03) അവന്റെയടുക്കൽ സ്വർഗത്തിന്റെയും നരകത്തിന്റെയും മാതൃകയുണ്ടാവില്ലേ..? 

മറുപടി : ഉണ്ടാവും (ബുഖാരി)

04) അവ ശരിക്കും സ്വർഗ്ഗവും നരകവുമാണോ..? 

മറുപടി : അല്ല അവൻ കാണിക്കുന്ന സ്വർഗ്ഗം യഥാർത്ഥത്തിൽ നരകമാണ്, നരകം സ്വർഗ്ഗവും (ബുഖാരി)

05) മുടി എങ്ങനെയായിരിക്കും..? 

മറുപടി : ജഡപിടിച്ചതായിരിക്കും (മുസ്ലിം)

06) ഇവനെപ്പോലുള്ള ഭീകര ജീവികളോട് സാദൃശ്യ മാവാതിരിക്കാനല്ലേ മുടിയും താടിയുമൊക്കെ വൃത്തിയിൽ വെക്കൽ സുന്നത്താക്കിയത്..?

മറുപടി : അതെ (മിർഖാത് 10/115) അല്ലെങ്കിൽ ആളുകൾ ദജ്ജാലേ എന്ന് പോലും വിളിക്കും 

07) ദജ്ജാലിന്റെ ഫിത്നയിൽ നിന്ന് കാവൽ നേടാൻ ഏത് സൂറത്താണ് ഓതേണ്ടത്..? 

മറുപടി : അൽകഹ്ഫിലെ ആദ്യത്തെ പത്ത് ആയത്ത് (മുസ്ലിം, മിർഖാത് 10/116)

08) ചില ഹദീസുകളിൽ അവസാനത്തെ പത്ത് ആയത്തുകൾ എന്നല്ലേയുള്ളത്..? 

മറുപടി : അതെ, ഇവ രണ്ടും ഫലപ്രദമാണ് 

09) എവിടെ നിന്നാണ് ദജ്ജാൽ പുറപ്പെടുക..? 

മറുപടി;  ഇറാഖിന്റെയും ശാമിന്റെയും ഇടയിൽ നിന്ന് (തുർമുദി)

10) എത്ര കാലം ഭൂമിയിൽ താമസിക്കും..? 

മറുപടി: നാൽപ്പത് ദിവസം (തുർമുദി)

11) അവന്റെ വേഗതയെത്രയാണ്..?  

മറുപടി : കാറ്റിനനുസരിച്ച് നീങ്ങുന്ന കാർമേഘത്തിന്റെ വേഗത (തുർമുദി)