മഹ്ദി ഇമാമിന് വഴിയൊരുക്കുന്നവർ
ഇമാം മഹ്ദിയുടെ ആഗമനത്തിന് മുമ്പ് തന്നെ മഹ്ദി ഇമാമിന് വഴിയൊരുക്കുന്ന നിരവധി സംഭവവികാസങ്ങൾ ലോകത്ത് നടക്കുന്നതാണ്...
അതെല്ലാം കഴിഞ്ഞ് ഒരുവേള മഹ്ദിയെക്കുറിച്ചെല്ലാവരും നിരാശരാകുന്ന ഒരു ഘട്ടത്തിലാണ് ഇമാം മഹ്ദി പ്രത്യേക്ഷപ്പെടുക
ഇബ്നു അബ്ബാസ് (റ)പറയുന്നു :"കനത്ത നിരാശയ്ക്ക് ശേഷമാണ് ഇമാം മഹ്ദി പുറപ്പെടുക. എത്രത്തോളമെന്നാൽ, ജനങ്ങളിൽ ചിലർ പറയുക പോലും ചെയ്യും : ഇനി മഹ്ദിയില്ലെന്ന്. "
ഇമാം മഹ്ദി രംഗത്ത് വരുമ്പോൾ സഹായിക്കാനും പിന്തുണക്കാനുമായി നിരവധി പേർ രംഗത്തുണ്ടാകും...
" ശാം"നിവാസികളായിരിക്കും അവരിൽ ഭൂരിഭാഗവും. അവർ മുന്നൂറ്റി അല്ലെങ്കിൽ, മുന്നൂറ്റി പതിനഞ്ചു പേരായിരിക്കും. ശാമിൽ നിന്ന് പുറപ്പെട്ട് മക്കയിലെത്തി ഇമാം മഹ്ദിയെ സ്വഫാ പർവതത്തിനടുത്തുള്ള വീട്ടിൽ നിന്നവർ രംഗത്ത് കൊണ്ടുവരും...
അന്ത്യനാളിൽ ഇമാം മഹ്ദി പ്രത്യേക്ഷപ്പെടുന്നത് സ്വഫാ പർവതത്തിനടുത്തുള്ള ഒരു വീട്ടിൽ വെച്ചായിരിക്കുമെന്നും ഹദീസിൽ വന്നിട്ടുണ്ട്...
മഹ്ദി ഇമാമിന്റെ സഹായികൾ ഖുറാസാനിൽ നിന്നാണ് വരികയെന്ന് ഇമാം ഇബ്നു മസ്ഊദ് (റ) നിവേദനം ചെയ്ത ഒരു ഹദീസിൽ കാണുന്നുണ്ട് ...
ശാമിന്റെ ഒരു ഭാഗമാണ് ഖുറാസാൻ ...
ശാമിന്റെ ഒരു ഭാഗമാണ് ഖുറാസാൻ ...
അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) പറയുന്നു :
"ഒരിക്കൽ ഞങ്ങൾ നബി (സ്വ)തങ്ങളെ സന്ദർശിക്കാനായി ചെന്നു. അന്ന് വളരെ സന്തുഷ്ടനായാണ് നബി (സ്വ)തങ്ങൾ ഞങ്ങൾക്ക് മുമ്പിലെത്തിയത്. അവിടുത്തെ മുഖത്തു നിന്ന് തന്നെ ആ സന്തോഷം ഞങ്ങൾക്ക് വായിച്ചെടുക്കാമായിരുന്നു. അന്ന് ഞങ്ങൾ എന്തെല്ലാം ചോദിച്ചുവോ അതിനെല്ലാം അവിടുന്ന് മറുപടി പറഞ്ഞു കൊണ്ടിരുന്നു. സംസാരത്തിനിടയിൽ നബി (സ്വ) തങ്ങളുടെ പൗത്രന്മാരായ ഹസൻ ഹുസൈൻ (റ) അടങ്ങുന്ന ഒരു സംഘം ഞങ്ങൾക്കു മുമ്പിലൂടെ കടന്നുപോയി. അവരെ കണ്ടപ്പോൾ നബി (സ്വ)തങ്ങൾ അവരുടെ ഭാവിയെ കുറിച്ച് പറയാൻ തുടങ്ങി. അപ്പോൾ അവിടുത്തെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു... "
ഞങ്ങൾ ചോദിച്ചു :"അള്ളാഹുവിന്റെ ദൂതരെ, അങ്ങേക്ക് എന്തേ വിഷമമുള്ളത് പോലെ തോന്നുന്നുവല്ലോ ...?''
ഉടനെ നബി (സ്വ)തങ്ങൾ പറഞ്ഞു : അല്ലാഹു എന്റെ കുടുബത്തിന് ഇഹലോകത്തേക്കാൾ പരലോകത്തെ തെരഞ്ഞെടുത്തിരിക്കുന്നു. എനിക്ക് ശേഷം എന്റെ കുടുംബം വിവിധ രാജ്യങ്ങളിൽ വെച്ച് കൊടിയ പീഡനങ്ങൾക്കും ക്രൂര മർദ്ദനങ്ങൾക്കും വിധേയരാകും. അവർക്ക് ന്യായമായ അവകാശങ്ങൾ പോലും നൽകപ്പെടില്ല. അവസാനം കിഴക്ക് ഭാഗത്ത് നിന്ന് ഒരു പറ്റം കറുത്ത പതാകകൾ പുറപ്പെടും. അവർ ഹഖിന് വേണ്ടി പടപൊരുതും. വിജയം വരിക്കുകയും ചെയ്യും... അന്ന് നിങ്ങളോ നിങ്ങളുടെ പിൻഗാമികളോ ഉണ്ടെങ്കിൽ എന്റെ കുടുബാംഗമായ ഇമാമിനെ സമീപിക്കുക. അത് മഞ്ഞിന് മുകളിൽ ഇഴഞ്ഞു നിങ്ങിയിട്ടായിരുന്നാലും ശരി. കാരണം സന്മാർഗ്ഗത്തിന്റെ പതാകകളാണത്. അത് എന്റെ കുടുബാംഗമായ ഒരാൾക്ക് നൽകപ്പെടും...!"
മഹ്ദി ഇമാമിന്റെ സഹായികൾ പതാകയും കൈയിൽ പിടിച്ചാണ് വരിക. പതാകയുടെ നിറം കറുപ്പായിരിക്കും. "സന്മാർഗത്തിന്റെ" പതാകകളായിരിക്കും അവ...!
എന്ത് പ്രയാസങ്ങൾ സഹിച്ചും മുസ്ലിംങ്ങൾ ഇമാം മഹ്ദിയെ ബൈഅത്ത് ചെയ്യാൻ തയാറാവണമെന്ന് ചുരുക്കം... !
കിഴക്ക് നിന്ന് പുറപ്പെടുന്ന ഒരു വിഭാഗം ജനങ്ങളാണ് ഇമാം മഹ്ദിക്ക് വഴിയൊരുക്കുകയെന്ന് വ്യക്തമായിതന്നെ ഹദീസുകൾ സൂചിപ്പിക്കുന്നു..!
അബ്ദുല്ല (റ) നിവേദനം : നബി (സ്വ) തങ്ങൾ പറഞ്ഞു :"മശ്‌രിക് (ഖുറാസാൻ )ൽ നിന്ന് ഒരു വിഭാഗം ജനങ്ങൾ പുറപ്പെടും. അവരാണ് മഹ്ദി ഇമാമിന് വഴിയൊരുക്കുക "(ബൈഹഖി. ഇബ്നു മാജ )
അല്ലാഹുവിന്റെ പ്രധിനിധിയെന്നാണ് നബി (സ്വ) തങ്ങൾ ഇമാം മഹ്ദിയെ പരിചയപ്പെടുത്തിയത്. നിരവധി ഹദീസുകൾ ആ വിഷയത്തിൽ ഉണ്ട് അവയിലൊന്ന് ഇങ്ങനെയാണ്..!
"ഖുറാസാനിൽ നിന്ന് കറുത്ത കൊടികൾ പുറപ്പെട്ടത് കണ്ടാൽ നിങ്ങൾ മഞ്ഞു കട്ടകളുടെ മേൽ ഇഴഞ്ഞ് നീങ്ങിയിട്ടാണെങ്കിലും ശരി അവരുടെ കൂടെ ചേരുക. കാരണം അല്ലാഹുവിന്റെ ഖലീഫ ഇമാം മഹ്ദി അവരിലുണ്ടാകും. മഹ്ദി ഇമാമിന് വഴിയൊരുക്കുന്നവർ അവരാകുന്നു "..!
ഇമാം മഹ്ദിക്ക് വഴിയൊരുക്കുകയും മഹ്ദി ഇമാം പുറപ്പെടുമ്പോൾ അദ്ദേഹത്തോടൊപ്പം ചേരുകയും ചെയ്യുന്ന ആ വിഭാഗത്തിന്റെ സ്വഭാവഗുണങ്ങളും മനസിലാക്കേണ്ടതുണ്ട്. അൽ ഹാഫിള് അബു നുഐം (റ) ഉദ്ദരിക്കുന്ന ഹദീസിൽ ആ കാര്യം വിശദീകരിക്കപ്പെട്ടതായി നമുക്ക് കാണാം...!
"പകൽ സമയത്ത് അവർ സിംഹങ്ങളെപ്പോലെയായിരിക്കും. അഥവാ യുദ്ധ രംഗത്ത് അവർ ധീരൻമാരായി നിലകൊള്ളും. അതേ സമയം രാത്രി കാലങ്ങളിൽ അവർ യതിവര്യന്മാരെപ്പോലെ ദീർഘനേരം ആരാധന കർമങ്ങളിൽ മുഴുകും...!"
"അല്ലാഹുവിന്റെ മാർഗത്തിൽ അവർ ആരെയും ഭയപ്പെടില്ല. വെള്ള വസ്ത്രങ്ങൾ ധരിച്ചവരായിരിക്കും. കാരിരുമ്പിന്റെ ശക്തിയായിരിക്കും അവരുടെ ഹൃദയങ്ങൾക്ക്. അവർ പരസ്പരം വലിയ സ്നേഹത്തിലായിരിക്കും. എന്നാൽ ദീനിന്റെ ശത്രുക്കൾക്കെതിരെ ധർമ സമരത്തിനിറങ്ങുമ്പോൾ അവർ ഇര കണ്ട സിംഹങ്ങളെപോലെയായി മാറും. അവരുടെ മനക്കരുത്തിന് മുന്നിൽ പർവതങ്ങൾ പോലും ധവളമാകും. ധീരതയുടെ പര്യായങ്ങളായ അവർ അടിയുറച്ച സത്യവിശ്വാസികളാ യിരിക്കും..!"
അലി (റ) പറയുന്നു :"മഹ്ദി ഇമാമിനെ അനുഗമിക്കുന്നവരും അദ്ദേഹത്തിന് വഴിയൊരുക്കുന്നവരും ത്വാലൂത്ത് രാജാവിന്റെ സൈന്യം കണക്കെ മുന്നൂറ്റിപതിമൂന്ന് പേരായിരിക്കും. കാട്ടിൽ നിന്നിറങ്ങി വന്ന സിംഹങ്ങളെപ്പോലെയായിരിക്കും അവർ. കാരിരുമ്പിന്റെ കരുത്തായിരിക്കും അവർക്ക്. ഒരു പർവതം യഥാസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നവർ വിചാരിച്ചാൽ അതവർ നീക്കിയിരിക്കും. അത്രയും വലിയ മനക്കരുത്തിന്റെ ഉടമകളായിരിക്കും അവർ. എല്ലാവരുടെയും വസ്ത്രങ്ങൾ ഒരുപോലെയായിരിക്കും. ഒരു പിതാവിന്റെ മക്കളെന്നപോലെ ഐക്യവും സ്നേഹവും രൂപസാദൃശ്യവും അവർ തമ്മിലുണ്ടാവും... (കിതാബുൽ ഫിതൻ)
തീർച്ചയായും ഒരു സത്യവിശ്വാസിക്ക് ഉണ്ടായിരിക്കേണ്ട പ്രധാനഗുണങ്ങളും ഇതുതന്നെയാണ് എന്ന് നാം മനസ്ലിലാകേണ്ടതുണ്ട്. നാഥൻ നമ്മൾ ഏവരെയും ഐക്യത്തിന്റെയും മതസഹോദര്യത്തിന്റെയും വക്താക്കളാക്കി നിലനിർത്തി അനുഗ്രഹിക്കുമാറാകട്ടെ...
Post a Comment