ലൗ ജിഹാദ് എന്ന ഒന്നില്ല, പിന്നിൽ ബിജെപി രാഷ്ട്രീയമെന്ന് ബിഷപ്പ് യൂഹാനോൻ
കേരളത്തിൽ ലൗ ജിഹാദ് എന്നത് തികച്ചും അപ്രസക്തമായ വിഷയമാണെന്നും ഇതിനു പിന്നിലുള്ളത് നൂറു ശതമാനവും രാഷ്ട്രീയമാണെന്നും തൃശൂര്‍ രൂപതാ ബിഷപ്പും ഓര്‍ത്തഡോക്സ് സഭാ നേതാവുമായ യൂഹാനോൻ മാര്‍ മിലിത്തിയോസ്. ലോകം മാറുകയാണെന്നും സ്ത്രീപുരുഷന്മാര്‍ക്ക് പരസ്പരം പരിചയപ്പെടാനും വിവാഹം ചെയ്യാനും സാഹചര്യമുള്ളതിനാൽ ഏതെങ്കിലും മതത്തിലേയ്ക്ക് ഇരുവരും ചേരുന്നതും മതമില്ലാതെ ജീവിക്കുന്നതും സ്വാഭാവികമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ ലൗ ജിഹാദ് നിയമം കൊണ്ടുവരുമെന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം സംബന്ധിച്ച ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തിൽ ലൗ ജിഹാദ് വളരെ ഗുരുതരമായ വിഷയമാണെന്നും ഇത് കുടുംബങ്ങളെ തകര്‍ക്കുന്നുണ്ടെന്നുമാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ്റെ നിലപാടെന്ന് വ്യക്തമാക്കി അവതാരകൻ ഫോണിലൂടെ ചോദ്യം ചോദിച്ചപ്പോഴായിരുന്നു തൃശൂര്‍ ബിഷപ്പിൻ്റെ പ്രതികരണം. "ഇത് വളരെ തമാശയുള്ള വിഷയമാണ്" എന്നു പറഞ്ഞുകൊണ്ടായിരുന്നു യൂഹാനോൻ മാര്‍ മിലിത്തിയോസ് മറുപടി തുടങ്ങിയത്. "രണ്ട് തലത്തിൽ ഇതിനെ കാണേണ്ടതുണ്ട്. ഒന്നാമത് ഇതൊരു സാമൂഹിക വിഷയമാണ്. രണ്ടാമത് ഇതൊരു രാഷ്ട്രീയ വിഷയമാണ്." അദ്ദേഹം പറഞ്ഞു. സാമൂഹിക വിഷയമെന്ന നിലയിൽ ഇതിനൊരു പേരുണ്ടാക്കുകയും നടക്കുന്നതിനെയെല്ലാം ഇതിലേയ്ക്ക് കൊണ്ടുവരികയുമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ആൺകുട്ടികളും പെൺകുട്ടികളും സ്കൂള്‍ തലം മുതൽ പരസ്പരം കാണുകുയും ഇടപെടുകയും ചെയ്യുന്ന സാഹചര്യമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

Post a Comment