ഈ മഹാൻ ആര്? അറിയുമോ?
ശൈഖുനാ വെണ്‍മനാട് ഉസ്താദ് ,ഇല്‍മും സുഹ്ദും ഒത്തുചേര്‍ന്ന പണ്ഡിത ശ്രേഷ്ഠന്‍,
ഇന്നലെ(25/2/2017) ആലപ്പുഴ തെക്കനാര്യാട് എസ്.വൈ.എസ് & എസ്.കെ.എസ്.എസ്.എഫ് യൂണിറ്റ് സംഘടിപ്പിച്ച
മജ്ലിസുന്നൂര്‍ വാര്‍ഷികത്തിലും തെക്കനാര്യാട് മഹല്ലില്‍ അഞ്ച് പതിറ്റാണ്ടോളം സേവനം
ചെയ്ത ഉസ്താദുനാ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ (മുക്രിയുസ്താദ്) അനുസ്മരണ പരിപാടിയിലുമായിട്ടാണ് മഹാനവര്‍കള്‍
എത്തിയത്,
അസ്സയ്യിദ് അബ്ദുല്ല ദാരിമി തങ്ങള്‍,
ഉസ്താദ് ഉസ്മാന്‍ സഖാഫി
തുടങ്ങിയവര്‍ മജ്ലിസുന്നൂറിന് നേതൃത്വം നല്‍കി,
മഹാനായ വെണ്‍മനാട് ഉസ്താദ്
നമ്മെ അത്ഭുതപ്പെടുത്തുകയാണ്,
എമ്പത് വയസ്സോളം പ്രായമടുത്തിട്ടും
മഹാനവര്‍കള്‍ ദീനിന്റെ ദഅ്വത്തിലാണ്
സഞ്ചാരം തന്നെ,
യഥാര്‍ത്ഥ സൂഫിയെ കാണാന്‍ സാധിക്കുന്നു,
പൈതൃക പാരമ്പര്യത്തിന്റെ
പ്രതീകം പോലെ ഒരു ഊന്നുവടിയും ഒരു ഷാളും മുണ്ടും മാത്രം വസ്ത്രമായി സ്വീകരിച്ച് ,ദിക്റിലും ഇബാദത്തിലും നീങ്ങുകയാണ് ഈ കാലഘട്ടത്തിന്റെ അമൂല്യമായ ജീവിതം..
ആ മുഖത്ത് വല്ലാത്ത ഈമാനികമായ പ്രകാശം,
ഇല്‍മിന്റെ മൊഴിമുത്തുകള്‍ ആണ് മഹാനവര്‍കള്‍ ശ്രോതാക്കള്‍ക്ക് നല്‍കിയത്
വിശുദ്ധ ഖുര്‍ആന്‍ കൈയ്യിലെടുത്ത്
ആയത്ത് ഓതി തഫ്സീര്‍ വെച്ച്
മുത്ത് നബി (സ്വ) യുടെ നൂറാനിയ്യത്തിന്റെ
വിശേഷങ്ങളും ബദ്രീങ്ങളെ മഹത്വവും
മന്‍ഖൂസ് മൗലിദ് ഓതുകയും ഭക്തി നിര്‍ഭരമായ ദുആയും ചെയ്ത് സദസ്സിനെ ആത്മീയ ലോകത്തേക്ക് നയിച്ചു..
പറയാനും വര്‍ണ്ണിക്കാനും വാക്കുകള്‍ ഇല്ല..
ഇത്തരം അമൂല്യ ജീവിതങ്ങളെ അറിയാത്ത പലരും ഉണ്ട്..അവരുടെ മഹത്വം പിന്നീട് അറിയും..
ഇത്തരം മഹാത്മാക്കളെ കാണുക തന്നെ ഭാഗ്യം,
ആ കാലത്ത് ജീവിക്കുന്നത് മഹാഭാഗ്യം..
സാധാരണ കണ്ണുകള്‍ക്കും ഹൃദയങ്ങള്‍ക്കും
തിരിയാത്ത മറ്റൊരു ലോകത്താണ് ഇത്തരം മഹാത്മാക്കള്‍..
അവിടുന്ന് വീണ്ടും യാത്രയായി അല്ലാഹുവിന്റെ ദീന്‍ പകര്‍ന്നു നല്‍കാന്‍ മറ്റ് സ്ഥലങ്ങളിലേക്ക്,
ഒറ്റയ്ക്ക് നടന്നും ബസ്സിലും മറ്റും.....അവിടുത്തെ സാന്നിദ്ധ്യം കൊണ്ടും ദുആ കൊണ്ടും വിശ്വാസികള്‍ സംതൃപ്തരായി മടങ്ങി
മഹാനവര്‍കള്‍ക്ക് ആഫിയത്തുളള ദീര്‍ഘായുസ്സ്
നല്‍കി ഈ ഉമ്മത്തിനെ നാഥന്‍ അനുഗ്രഹിക്കട്ടെ..ആമീന്‍
-ഷംജീദ് ബിന്‍ നജീബ്
ഷാഫിഈ മദ്ഹബിലെ അമ്പതിൽപ്പരം കിതാബുകൾ ഓൺലൈനായി വായിക്കാൻ താഴെയുള്ള ബട്ടൺ ക്ലിക്ക് ചെയ്യുക ...⤵️
Post a Comment