ഹൃദയം നന്നാകാൻ ഒമ്പത് കാര്യങ്ങൾ
ഹൃദയം നന്നാകാൻ ഉലമാക്കൾ പറഞ്ഞ ഒമ്പത് കാര്യങ്ങൾ
◉ സാരമുൾക്കൊണ്ടു കൊണ്ട് ഖുർആൻ പാരായണം ചെയ്യുക,
◉ ഭോജനം ചുരുക്കി വയറ് കാലിയാക്കുക,
◉ ആരാധനകൾ കൊണ്ട് രാത്രിയെ സജീവമാക്കുക,
◉ അത്താഴ സമയത്ത് കരഞ്ഞ് പ്രാർത്ഥിക്കുക,
◉ സൽകർമ്മികളോടൊപ്പം സഹവസിക്കുക,
◉ അനാവശ്യങ്ങളെ തൊട്ട് നിശബ്ദത പുലർത്തുക,
◉ വിവര ദോഷികളെ തൊട്ട് അകലം പാലിക്കുക,
◉ ജനങ്ങളെ പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്യാതിരിക്കുക,
◉ ഹലാൽ മാത്രം ഭക്ഷിക്കുക
എന്നീ ഒമ്പതെണ്ണമാണ് ഹൃദയം നന്നാകാൻ ആവശ്യമായ കാര്യങ്ങൾ എന്നാണ് പണ്ഡിതന്മാർ പഠിപ്പിച്ചിട്ടുള്ളത്.
ഇവയിൽ അവസാനമായി പറഞ്ഞ ഹലാൽ മാത്രം ഭക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനമായത്, കാരണം ഹലാൽ മാത്രം ഭക്ഷിക്കൽ ഹൃദയത്തെ പ്രകാശിപ്പിക്കുകയും നന്നാക്കുകയും ചെയ്യും, അപ്പോൾ ഹൃദയം അവയവങ്ങളെ ശുദ്ധീകരിക്കുകയും (നല്ല വഴിക്ക് ചലിപ്പിക്കുകയും) കുഴപ്പങ്ങളെ തടയുകയും കൂടുതൽ നന്മകളിലേക്ക് പ്രേരിപ്പിക്കുകയും ചെയ്യും.
_(الجواهر اللّؤلؤيّة في شرح الاربعين النووية-٨١)
Post a Comment