എനിക്ക് വെള്ളിയാഴ്ച മരിക്കണം എന്റെ മൗല മരിച്ച ദിവസം - മൂര്യാട് ഉസ്താദിന്റെ ആഗ്രഹം സഫലമായി

അങ്ങനെ ആ നിലാവും മാഞ്ഞു...
ശൈഖുനാ ആഗ്രഹിച്ചത് പോലെ തന്നെ വെള്ളിയാഴ്ച ദിവസം സ്വന്തം വീട്ടിൽ വെച്ചു നല്ല സമയത്ത് തന്നെ...
അവിടുന്ന് എപ്പോളും പറയാറുണ്ടായിരുന്നു മക്കളെ ഞാൻ വെള്ളിയാഴ്ച മരിച്ചാൽ നിങ്ങൾ ജുമുഅക്ക് ശേഷം എല്ലാവരെയും കൂട്ടി എനിക്ക് വേണ്ടി യാസീൻ ഓതി ദുആ ചെയ്യണം...
എന്റെ മൗല വഫാത്തായ ദിവസം തന്നെ എനിക്ക് മരണം ഖൈർ ആകുമ്പോൾ വെള്ളിയാഴ്ച എന്റെ വീട്ടിൽ വെച്ചു മരിക്കണം എന്നൊക്കെ...റബ്ബ് ആ ആഗ്രഹവും പൂർത്തിയാക്കി കൊടുത്തു...
വിട പറഞ്ഞത് സൂക്ഷ്മതയുടെയും, തഖ്വയുടെയും, തവക്കുലിന്റേയും, ലാളിത്യത്തിന്റെയും, എളിമയുടേയും, വിനയത്തിന്റെയും, കരുണയുടെയും, അദബിന്റെയും, ഇഷ്ഖിന്റെയും പര്യായം..

പരിപൂർണ്ണ തസ്വവുഫിന്റെ മാർഗ്ഗത്തിൽ ജീവിച്ച മഹാനായ മുരിയാട് ഹംസ മുസ്ലിയാർ എന്ന മൂര്യാട് ഉസ്താദ് (റ) ദിനങ്ങളിൽ  ഏറ്റവും പോരിശയാക്കപ്പെട്ട ദിനത്തിൽ തന്നെ മണിക്കൂറുകൾക്ക് മുമ്പ് റബ്ബിന്റെ റഹ്‌മത്തിലേക്ക് യാത്രയായി...

മലപ്പുറം ജില്ലയിലെ പനങ്ങാങ്ങര സ്വദേശിയാണെങ്കിലും അഞ്ച് പതിറ്റാണ്ടുകളായി കണ്ണൂർ ജില്ലയിലെ കൂത്ത്പറമ്പിലെ മൂര്യാട് എന്ന സ്ഥലത്ത് ദർസ് നടത്തി വരികയായിരുന്നു മഹാനോർ. അശൈഖ്‌ കണ്ണിയാല മൗല (ഖ സി) തങ്ങളുടെ ഖലീഫമാരിൽ പെട്ട മൂര്യാട് ഉസ്താദ് (റ) പതിനായരങ്ങളുടെ ആത്മീയ ഗുരു വര്യരുമായിരുന്നു. വലിയ ഒരു പണ്ഡിത ശൃംഖല തന്നെ മഹാനോരുടെ ശിഷ്യ ഗണങ്ങളായിട്ട് ദീനി ദഅവാ രംഗത്തുണ്ട്.  ശൈഖുനാ അശൈഖ്‌ മൗല (ഖ സി) തങ്ങളുടെ പോലെ തന്നെ ആരും അറിയപ്പെടാതിരിക്കാൻ പൊതു വേദികളിൽ നിന്നും, പ്രസിദ്ധപ്പെടുത്തലുകളിൽ നിന്നും ഏറെ അകന്നു നിന്നിരുന്ന സ്വഭാവ വിശേഷണത്തിന് ഉടമയായിരുന്നു മഹാനായ മൂര്യാട് ഉസ്താദ് (റ). മഹാനോരുടെ ഫോട്ടോ തന്നെ ഇല്ല എന്നത് ഒരു അവിടത്തെ ജീവിത സൂക്ഷ്മതയുടെ ഒരു ഭാഗമാണ്. 

റബ്ബ് മഹാനായ മൂര്യാട് ഉസ്താദ്ന്റെ ആത്മീയ പദവികൾ ഒരുപാടൊരുപാട് ഉയർത്തി കൊടുക്കട്ടെ..ആമീൻ
Copy