ദിക്ർ മജ്ലിസ് എന്ന പേര് ദുരുപയോഗം ചെയ്ത് ജമാഅത്തെ ഇസ്ലാമി.

പൗരാണിക കാലം മുതൽ ആത്മീയ ഗുരുക്കൾ അല്ലാഹുവിന്റെ സ്മരണ നിലനിർത്തുന്ന അദ്കാറുകളും സ്വലാത്തുകളും ചൊല്ലുന്ന മജ്‌ലിസുകൾക്ക് നൽകി വരുന്ന ദിക്ർ മജ്ലിസ് എന്ന പേര് പാർട്ടി യോഗത്തിന് നൽകി ജനകീയതയും സ്വീകാര്യതയും നേടാനുള്ള ജമാഅത്തെ ഇസ്ലാമിയുടെ യുവ വിഭാഗമായ  SIO  യുടെ ശ്രമം വളരെ പരിഹാസ്യകരമെന്ന് സോഷ്യൽ മീഡിയകളിൽ വിലയിരുത്തൽ.

ദിക്ർ ചൊല്ലുന്ന മജ്ലിസുകൾ തേടിപോകുന്ന മലക്കുകൾ അള്ളാഹുവിനുണ്ടെന്നും ഇത്തരം സദസ്സുകളിൽ മലക്കുകൾ പോലും സംബന്ധിക്കുമെന്നുമുള്ള പ്രവാചകാധ്യാപനം ഉൾക്കൊണ്ട് പാരമ്പര്യ മുസ്ലിം വിഭാഗമായ സുന്നികൾ നടത്തുന്ന ദിക്ർ മജ്ലിസ് സമൂഹത്തിൽ നേടിയ സ്വാധീനം ചൂഷണം ചെയ്യാനുള്ള മൗദൂദികളുടെ ശ്രമമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

‘ദിക്ർ മജ്ലിസ്’ എന്ന നോട്ടീസ് അടിച്ച പരിപാടിയിൽ ദിക്റോ സ്വലാത്തോ ഇല്ലെന്നാണ് അന്വേഷിച്ചപ്പോൾ അറിയാൻ സാധിച്ചത്.
അത് കേവലം ഒരു പാർട്ടി യോഗം മാത്രമാണെന്ന് അവർ തന്നെ പറയുന്നു.
ഖുർആൻ വിശദീകരണമാണ് യോഗത്തിന് ഈ പേര് നൽകാൻ കാരണം എന്നും ചിലർ പറയുന്നു.

സുന്നികൾ നടത്തുന്ന ദിക്ർ മജ്‌ലിസ് അല്ല യഥാർത്ഥ ദിക്ർ മജ്ലിസെന്നും തങ്ങളുടേതാണ് യഥാർത്ഥ  മജ്ലിസെന്നുമാണ് പുതിയ പരിഹാസകരമായ അവകാശവാദം.

ഇതിനെതിരെ ജമാഅത്തെ ഇസ്ലാമിയിൽ തന്നെ വിമർശനം ഉയർന്നിട്ടുണ്ട്.
കൂടാതെ വഹാബികൾ മൗദൂദികളെ വിമർശിക്കാനും ഇതൊരു ആയുധമാക്കിയിരിക്കുകയാണ്.