എനിക്കവളെ സ്നേഹിക്കാൻ കഴിയുന്നില്ല...
കല്യാണം കഴിഞ്ഞു മൂന്ന് മാസമായി.. അവൾക്ക് രണ്ട് മാസം ഗർഭവുമായി.. ഇപ്പോഴാണോ നിനക്ക് അവൾ കുറവായത്..?
എങ്ങനെയാ എല്ലാരോടും ഞാനിത് പറയുക..? എനിക്കവളെ സ്നേഹിക്കാൻ കഴിയുന്നില്ല എത്ര ശ്രമിച്ചിട്ടും..!!
നീ പോയി കണ്ടിഷ്ടപ്പെട്ട് കല്യാണം കഴിച്ചതല്ലേ..? എന്നിട്ടിപ്പോഴാണോ ഇതൊക്കെ ചിന്തിക്കുന്നത്..?!
അതെ.. ഞാൻ പോയി കണ്ടതാ...
അന്ന് കുഴപ്പമൊന്നും തോന്നിയില്ല. കല്യാണം കഴിഞ്ഞ് അടുത്ത് വന്നപ്പോളാണ് എനിക്ക് മനസ്സിലായത്...
എന്ത് മനസ്സിലായത്..?!
ഞാൻ പ്രതീക്ഷിച്ചയത്ര ഉയരമില്ല..
മുഖത്തിന് ആകർഷണീയതയില്ല..
മങ്ങിയ നിറവും..!!
എന്നിട്ടും അവളെങ്ങനെ ഗർഭിണിയായി..?!
അത്...
മതി.. ഉരുളണ്ട...
റൂമിന്റെ കതകു കുറ്റിയിട്ട് ലൈറ്റ് ഓഫാക്കിയാൽ പിന്നെന്ത് കറുപ്പും വെളുപ്പുമല്ലേ..?!
നീയെന്നെ പരിഹസിക്കരുത്...
പരിഹസിച്ചതല്ല സുഹൃത്തേ...
ഇത് താങ്കളുടെ മാത്രം കുഴപ്പമല്ല. ഈ ആറ്റിറ്റ്യൂഡ് ഉള്ള ഒരുപാടുപേരെ എനിക്ക് നേരിട്ടറിയാം...
ആട്ടെ, നിന്റെ വീട്ടുകാരുമായി അവളെങ്ങനാ..?
അതുപറയാതിരിക്കാനാവില്ല..
പുലർച്ചെ 4 മണിക്ക് എഴുന്നേറ്റാൽ തഹജ്ജുദും സുബ്ഹിയും കഴിഞ്ഞേ അടുക്കളയിൽ കേറൂ...
പിന്നെ വെക്കലും വിളംബലും മാത്രല്ല വീട്ടിലെ സകലപണിയും ആ പാവം ചെയ്തോളും...
എന്റെ ഉമ്മനെകൊണ്ട് ഒരു പണിയും ചെയ്യിക്കില്ല...
എന്റെ ഇഷ്ടക്കേടൊക്കെ അവൾക്ക് നല്ലപോലെ അറിയാം..
പക്ഷെ, ഈ നിമിഷം വരെ ഒരു പരാതിയും പറഞ്ഞിട്ടില്ല. എന്തിന് സ്വന്തം വീട്ടിൽ പോകണമെന്ന് പോലും പറയാറില്ല...
ഞാൻ പുറത്തു പോയാൽ നാലോ അഞ്ചോ തവണ വിളിക്കും.
എന്റെ ഇഷ്ടങ്ങളെല്ലാം ഉമ്മാനോട് ചോദിച്ചു മനസ്സിലാക്കി എനിക്കിഷ്ടമുള്ള എല്ലാ ഭക്ഷണവും ഉണ്ടാക്കിത്തരുന്നുണ്ട്.
എനിക്ക് അവളിൽ യാതൊരു പരാതിയും ഉണ്ടായിട്ടില്ല...
ഞാൻ നിന്റെ സുഹൃത്ത് മാത്രല്ല വെൽവിഷെർ കൂടിയാണെന്ന് നീ
പറയാറില്ലേ.. ആ സ്വാതന്ത്ര്യം വെച്ച്
പറയുകയാണ്...
അവളുടെ രൂപമാണ് നിന്റെ പ്രശ്നം.
ഓരോരുത്തരെയും ഓരോ രൂപത്തിൽ സൃഷ്ടിച്ചത് അല്ലാഹുﷻവാണ്...
ഇന്ന് നമുക്കുണ്ടെന്ന് കരുതുന്ന ഈ സൗന്ദര്യവും ഏതു നിമിഷവും നഷ്ടപ്പെട്ടേക്കാം...
നിനക്ക് എന്തെങ്കിലും അസുഖം വന്നെന്ന് കരുതുക.. അറപ്പോടെ എല്ലാവരും മാറിനിൽക്കുന്ന തരത്തിലുള്ള എന്തെങ്കിലും...
അല്ലെങ്കിൽ എന്തെങ്കിലും അപകടം സംഭവിച്ച് അംഗവൈകല്യം സംഭവിച്ചെന്ന് കരുതുക.. നിന്റെ ഭാര്യ നിന്നെ അകറ്റി നിർത്തിയാൽ എന്തായിരിക്കും നിന്റെ അവസ്ഥ..?!
അതുപോലെ തന്നെയാണ് ഇതും...
അവളുടെ സുന്ദരമായ ഹൃദയത്തിലേക്ക് മാത്രം നീ നോക്കുക...
തീർച്ചയായും അവളിലെ സൗന്ദര്യം നിന്റെ മനസ്സിനിണങ്ങിയ രൂപത്തിൽ ആയിക്കൊള്ളും...
മറ്റുള്ളവരുമായി തുലനം ചെയ്യാതെ ജീവിക്കുക. അവർക്കുണ്ടെന്നും നമുക്കില്ലെന്നും കരുതുന്ന പലതും നമുക്കുള്ള അനുഗ്രഹങ്ങളായിരിക്കും...
നമുക്കറിയാത്ത എത്രയോ കുറവുകൾ അവരിലുണ്ടാകും. ഒരുപാട് സൗന്ദര്യമുള്ള ഒരു പെണ്ണാണ് നിന്റെ ജീവിതത്തിലെങ്കിൽ തീർച്ചയായും നിന്നെ ചൊല്പടിയിൽ നിർത്താനായിരിക്കും അവൾക്ക് കൂടുതൽ താല്പര്യം...
ഇപ്പൊ നിന്റെ ജീവിതത്തിൽ ഉള്ള സന്തോഷമൊന്നും ആ ജീവിതത്തിൽനിന്ന് കിട്ടിക്കൊള്ളണമെന്നില്ല...
*അതുകൊണ്ട് പുറമെയുള്ള സൗന്ദര്യം തേടിയലയാതെ സ്ഥായിയായ ഹൃദയസൗന്ദര്യം ഉൾക്കൊണ്ട് പ്രണയിക്കുക...*
【ഇതിൽ പറഞ്ഞ കഥയും കഥാപാത്രങ്ങളും സാങ്കല്പികമാവാം, അല്ലായിരിക്കാം. പക്ഷെ, കഥ ഉൾക്കൊണ്ട് തിരിച്ചറിവോടുകൂടി പ്രവർത്തിക്കുക】
Post a Comment