റഹ്മത്തുള്ളാഹ് ഖാസിമിയുടെ തഫ്സീർ ക്ലാസ്സ്


ഖുർആനിന്റെ അർത്ഥ തലങ്ങളിൽ ഊളിയിട്ട് മഹാന്മാർ കോരിയെടുത്ത മുത്തും  പവിഴവും പുതിയ തലമുറക്ക് പകർന്നു നൽകുകയാണ് ഇവിടെ ഖാസിമി ഉസ്താദ്. 
ആയിരക്കണക്കിന് പ്രഭാഷണ ങ്ങൾക്കിടയിലും ഈ അധ്യാപനം തുടരുകയാണ് ഖാസിമി.

ഹിഫ്ള് (ദൗറയോടെ 4 വർഷം)
ഹാഫിളുകൾക്ക് മാത്രമായി 8 വർഷത്തെ ദൗറയോട് കൂടിയ സമന്വയ ബിരുദ പഠനത്തിന് നേതൃത്വം നൽകുന്ന റഹ്മത്തുള്ളാഹ് ഖാസിമിയുടെ പാഴൂർ കോളേജ് ശ്രദ്ധേയമായ മുന്നേറ്റം നടത്തുകയാണ്.


പാഴൂർ ദാറുൽ ഖുർആൻ
ഖുർആൻ ഹിഫ്ള് പഠനവും, ഹാഫിളുകൾക്ക് സമന്വയ  വിദ്യാഭ്യാസവും നൽകി വിദ്യാർത്ഥികളെ ആത്മീയവും ഭൗതികവുമായ ഉന്നതിയിലെത്തിക്കുന്ന മലബാറിലെ മഹിതമായ സ്ഥാപനം! 
"SKSSF സ്റ്റേറ്റ് കമ്മിറ്റിയുടെ ആസ്ഥാനമായ കോഴിക്കോട് ഇസ്ലാമിക് സെൻ്റർ" നേരിട്ട് നടത്തുന്ന ഒരേയൊരു സ്ഥാപനം. മുസ്ലിം കൈരളിയുടെ അഭിമാന നേതൃത്വം, പാണക്കാട്ടെ പൂമുത്ത് ബഹു: സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ പ്രസിഡണ്ടായും, പ്രഭാഷണ കുലപതിയും, ഖുർആൻ പണ്ഡിതനുമായ ബഹു: ഉസ്താദ് റഹ്മത്തുല്ലാഹ് ഖാസിമി പ്രിൻസിപ്പാളായും നടത്തപ്പെടുന്ന പാഴൂർ ദാറുൽ ഖുർആൻ കോളേജിന് ഇതിനോടകം തന്നെ ഒട്ടേറെ വിദ്യാർത്ഥികളിൽ വൻ മുന്നേറ്റം  സാധിച്ചു കഴിഞ്ഞു. സമൂഹത്തിൽ മാറ്റത്തിൻ്റെ കാഹളം മുഴക്കുന്ന വിദ്യാർത്ഥികളെ വാർത്തെടുക്കാൻ
ദാറുൽ ഖുർആൻ നടത്തുന്ന പരിശ്രമങ്ങൾ സ്തുത്യർഹമാണ്.
ഉസ്താദ് റഹ്മത്തുള്ള ഖാസിമിയുടെ നേതൃത്വത്തിൽ ഖുർആൻ സ്റ്റഡി സെന്ററിന് കീഴിലായി നൂറിലേറെ ഹാഫിളുകൾ ഉന്നത പഠനം നടത്തുന്ന പാഴൂർ ദാറുൽ ഖുർആൻ ഇസ്ലാമിക് അക്കാദമി ഖുർആനുമായി ബന്ധപ്പെട്ട കൂടുതൽ പഠനങ്ങൾക്കും ഗവേഷണങ്ങൾക്കുമുള്ള സൗകര്യങ്ങളൊരുക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചു വരികയാണ്.