സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ: വർത്തമാനകാലത്തെ മമ്പുറം തങ്ങൾ

 

 ബഹുമാനപ്പെട്ട സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പതിനൊന്നാമത്തെ പ്രസിഡണ്ടാണ് സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ. 

  കേരള മുസ്‌ലിം നവോത്ഥാന ചരിത്രത്തിലെ നിറസാന്നിധ്യമായ ജിഫ്രി കുടുംബത്തിലെ മഹാ പണ്ഡിത പ്രതിഭയും ഇസ്ലാമിക കർമ്മ ശാസ്ത്രത്തിന്റെ ആഴത്തിലേക്കിറങ്ങിയ മുഫ്തിയും  ശൈഖുനാ ശംസുൽ ഉലമയുടെ അരുമ ശിഷ്യനുമാണ് ജിഫ്രി തങ്ങൾ

  1957 ൽ തിരൂരങ്ങാടിക്കടുത്തുള്ള ഇരുമ്പുചോല യിലെ മാതൃഭവനത്തിലാണ് മഹാനവർകളുടെ ജനനം

 പിതാവ് സയ്യിദ് ഹുസൈൻ ജിഫ്രി പൂക്കുഞ്ഞി കോയ തങ്ങളും മാതാവ് ജമലുല്ലൈലി ഖബീലയിൽപെട്ട സയ്യിദത്ത് ഫാത്തിമ ചെറിയ ബീവിയുമാണ്.

  മലപ്പുറം ജില്ലയിലെ കൊടിഞ്ഞിയിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് ഹുസൈൻ  ജിഫ്രിയിലേക്കാണ് ജിഫ്രി തങ്ങളുടെ പരമ്പര ചെന്നെത്തുന്നത്.

 പ്രവാചക പരമ്പരയിൽ നിന്ന് ആദ്യമായി യമനിലെത്തിയ അഹമ്മദുൽ മുഹാജിറിന്റെ (റ ) എട്ടാം തലമുറയിൽ ജനിച്ച മഹാനാണ് വിശ്വ പ്രശസ്തനായ സയ്യിദ് ഫഖീഹുൽ മുഖദ്ദം ( റ) അവരുടെ മകൻ സയ്യിദ് അഹമ്മദിന്റെ മകൻ സയ്യിദ് മുഹമ്മദ് അവരുടെ മകൻ സയ്യിദ് അലി അരുടെ മകൻ സയ്യിദ് മുഹമ്മദ് ഇവരുടെ മകനാണ് ജിഫ്രി വംശപരമ്പരയുടെ പിതാവ് സയ്യിദ് അബൂബക്കറുൽ ജിഫ്രി (റ)

ഇവരുടെ സന്താന പരമ്പരയാണ് ജിഫ്രി സാദാത്തുക്കൾ എന്ന പേരിൽ ലോകം മുഴുവൻ അറിയപ്പെടുന്നത്

ഇവരുടെ എട്ടാം തലമുറയിലെ പൗത്രനായ സയ്യിദ് താഹിറുൽ ജിഫ്രിയുടെ മകനാണ് യമനിൽ നിന്നും മലബാറിൽ വന്ന് കൊടിഞ്ഞിയിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് ഹുസൈൻ ജിഫ്രി [നമ]

ഹിജ്റ 1222ൽ യമനിലെ ത്വരീമിൽ ജനിച്ച സയ്യിദ് ഹുസ്സൈൻ ജിഫ്രി, ഹിജ്‌റ 1239 ൽ  ഖുതുബുസ്സമാൻ മമ്പുറം സയ്യിദ് അലവി  തങ്ങളുടെ നിർദേശ പ്രകാരമാണ് കേരളത്തിലെത്തുന്നത്.

  പരപ്പനങ്ങാടിയിലാണ് തങ്ങളവർകൾ വന്നിറങ്ങിയത്.കൊടിഞ്ഞിയിൽ നിന്നും മഹാനവറുകൾ വിവാഹം ചെയ്തു  അദ്ദേഹത്തിന്റെ പുത്രൻ സയ്യിദ് അഹ്മദ് ജിഫ്രി യുടെ മകൻ സയ്യിദ് മുഹമ്മദ് മുത്തു കോയ തങ്ങൾ എന്നവരുടെ മകൻ സയ്യിദ് ഹസ്സൻ ജിഫ്രി ചെറുകുഞ്ഞിക്കോയ തങ്ങളുടെ മകൻ സയ്യിദ് ഹുസൈൻ ജിഫ്രി പൂക്കുഞ്ഞി കോയ തങ്ങളാണ്

 സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ്  ജിഫ്രി മുത്തുക്കോയ തങ്ങളുടെ പിതാവ്....

  യമനീ പാരമ്പര്യം പേറുന്ന  തലയെടുപ്പുള്ള മഹാ പണ്ഡിത പ്രതിഭയും അസാമാന്യ നേതൃപാടവവുമുള്ള മഹാനാണ്  സയ്യിദ് ജിഫ്രി തങ്ങൾ

പ്രാഥമിക പഠനം സ്വദേശമായ ചെറുമുക്ക് റൂഹുൽ ഇസ്ലാം മദ്രസയിലും കുണ്ടൂർ എ എം എൽ പി സ്കൂൾ തിരൂരങ്ങാടി ഗവൺമെന്റ് ഹൈസ്കൂൾ എന്നിവിടങ്ങിലായിരുന്നു

മതപഠനത്തിൽ തൽപരനായ തങ്ങൾ ചെറുമുക്ക്, തിരൂരങ്ങാടി ,താഴെ ചിനക്കൽ, തെക്കുംപാടം എന്നീ സ്ഥലങ്ങളിൽ ദർസ് പഠനം നടത്തി 

  അബുൽ ബുഷ് റ മർഹൂം പി കുഞ്ഞീൻ മുസ്ലിയാർ,  തിരൂരങ്ങാടി ബാപ്പു മുസ്ലിയാർ,  ശൈഖുനാ ശംസുൽ ഉലമ ഇ കെ അബൂബക്കർ മുസ്ലിയാർ, കോട്ടുമല അബൂബക്കർ, മുസ്ലിയാർ എ.പി മുഹമ്മദ് മുസ്ലിയാർ കുമരംപുത്തുർ, കോട്ടുമല മൊയ്തീൻ കുട്ടി മുസ്ലിയാർ, എം.ടി.അബ്ദുള്ള മുസ്ലിയാർ  എന്നിവരാണ് ജിഫ്രി തങ്ങളുടെ പ്രധാന ഗുരുവര്യൻമാർ

1974- 75 കാലത്ത് പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ പഠനം നടത്തി ശേഷം 1976 ൽ ചെന്നൈ ജലാലിയ്യ കോളേജിൽ ചേർന്നെങ്കിലും അസുഖം കാരണം പഠനം തുടരാനായില്ല അൽപകാലം കൂടി തിരൂരങ്ങാടിയിൽ പഠനം നടത്തി

തുടർന്ന് 1977 ൽലക്നോവിൽ ദാറുൽ ഉലൂം ദയൂബന്ദിൽ ചേർന്നു

അവിടെ പഠിക്കുന്ന കാലത്ത് മാണിയൂർ അഹ്മദ് മുസ്‌ലിയാർ, പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ,  ഒ.കെ സൈനുദ്ദീൻ കുട്ടി മുസ്ലിയാരുടെ മകൻ റഷീദ് മുസ്‌ലിയാർ എന്നിവർ സതീർത്ഥ്യരായിരുന്നു.

  കൊടശ്ശേരി, കൂരിയാട്,  പുതുപ്പറമ്പ് എന്നിവിടങ്ങളിലാണ് മഹാനവർകൾ ദർസ് നടത്തിയിരുന്നത്._

90-91 കാലഘട്ടത്തിൽ കോട്ടുമല ബാപ്പു മുസ്ലിയാരുടെ ക്ഷണപ്രകാരം കടമേരി റഹ്മാനിയയിൽ സേവനം ചെയ്തു.

  1992- ൽ ശംസുൽ ഉലമയുടെ ക്ഷണമനുസരിച്ച് നന്തി ദാറുസ്സലാമിൽ  മുദരിസായും പിന്നീട് പ്രിൻസിപ്പലായും സേവനം ചെയ്തിട്ടുണ്ട്.

ഇപ്പോൾ യമാനിയ്യ അറബി കോളേജ് കുറ്റിക്കാട്ടൂർ,  മുണ്ടക്കുളം ശംസുൽ ഉലമാ കോംപ്ലക്സ്,  മടവൂർ സി.എം മഖാം കോളേജ്, ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങളിൽ അധ്യാപനം നടത്തുന്നു.

സയ്യിദും ആരിഫും ആബിദും  ഫഖീഹുമായ ഈ പണ്ഡിത പ്രതിഭ സമസ്തക്കും സമുദായത്തിനും  ഖാലിഖായ തമ്പുരാൻ കനിഞ്ഞേകിയ വലിയൊരനുഗ്രഹമാണ്....

ഇനിയും ഒരുപാട് കാലം ഈ ഉമ്മത്തിന്‌  നേതൃത്വം  നൽകാൻ അല്ലാഹു മഹാനാവർകൾക്ക് തൗഫീഖ് നൽകട്ടെ...  ആമീൻ...

എം_എ റഊഫ് കണ്ണന്തളി