തൊട്ടാൽ വുളൂ മുറിയാത്ത ബന്ധുക്കൾ
തൊട്ടാൽ വുളു മുറിയാത്ത ബന്ധുക്കൾ ആരെല്ലാം?
കുടുംബം, മുലകുടി, വിവാഹം എന്നിവയിലേതെങ്കിലുമൊരു ബന്ധം മൂലം നികാഹ് ചെയ്യൽ നിഷിദ്ധമാകുന്ന സുദൃഢബന്ധമുള്ള സ്'ത്രീപുരുഷന്മാരാണ് തൊട്ടാൽ വുളൂ'അ് മുറിയാത്ത ബന്ധുക്കൾ.
ഇവരെ വിവരിക്കാം.
1. മാതാവ്: ഒരാളെ പ്രസവിച്ചതാരോ അവരാണ് തന്റെ മാതാവ്.
2. മാതാമഹി: ജന്മം നൽകിയ പിതാവിന്റെയോ മാതാവിന്റെയോ വഴിക്കുവരുന്ന മാതാമഹികളെല്ലാം ഇതിൽ വരും.
3. മകൾ
: തനിക്ക് നേരിട്ട് ജനിച്ചതും സ്'ത്രീ-പുരുഷ ഭേദമില്ലാതെ തന്റെ മക്കൾക്ക് പിറന്നതുമായ എല്ലാ പുത്രിമാരും ഇതിൽ വരും.
4. സഹോദരി: തന്റെ മാതാപിതാക്കൾക്കോ അവരിലൊരാൾക്കോ ജനിച്ച എല്ലാ പുത്രിമാരും സഹോദരി തന്നെ.
5. സഹോദരന്റെയോ സഹോദരിയുടെയോ പുത്രി: മാതാപിതാക്കളൊത്ത സഹോദര-സഹോദരിമാരുടെയും രണ്ടാലൊരാൾ വഴിക്കുള്ള സഹോദര-സഹോദരിമാരുടെയും പുത്രിമാർ നിഷിദ്ധം തന്നെ.
6. പിതൃസഹോദരി: പിതാവിന്റെയും പിതാമഹന്റെയും സഹോദരിമാർ ഇതിൽപെടും.
7. മാതൃസഹോദരി: മാതാവിന്റെയും മാതാമഹിയുടെയും സഹോദരിമാരുൾപെടും. ഇവരാണ് കുടുംബ ബന്ധം മുഖേന വിവാഹം നിഷിദ്ധമായവർ.
മുലകുടി ബന്ധം
മേൽപ്രകാരം മുലകുടി ബന്ധത്തിലൂടെയും ബന്ധുക്കളുണ്ടാകും. മാതാവ്, മാതാമഹി, പുത്രി, സഹോദരി..... എന്നിങ്ങനെ എല്ലാ ബന്ധുക്കളും.
ഒരാൾക്ക് നിയമ പ്രകാരം മുലകൊടുത്ത സ്'ത്രീയാണ് മുലകുടി ബന്ധത്തിലെ മാതാവ്. കുടുംബ ബന്ധം വഴിയോ മുലകുടി ബന്ധം വഴിയോ മാതാവോ പിതാവോ ആയിട്ടുള്ളവർക്ക് നിയമ പ്രകാരം മുല കൊടുത്ത സ്'ത്രീയും തന്റെ മുലകുടി ബന്ധത്തിലെ മാതാവിന്റെയോ അവരുടെ പാലിന്നുടമയായ ഭർത്താവിന്റെയോ മാതാവും മാതാമഹികളുമെല്ലാം മുലപ്പാൽ വഴിക്കുള്ള മാതാമഹികളാണ്.
ഭാര്യയിലോ മറ്റോ ഉള്ള തന്റെ പാൽ കുടിച്ച (നിയമ പ്രകാരം) സ്'ത്രീയും, കുടുംബ മുലകുടി ബന്ധത്തിലൂടെയുള്ള തന്റെ ആൺ-പെൺ മക്കളുടെ മുലപ്പാൽ കുടിച്ചവളും അവരുടെ പുത്രിമാരുമെല്ലാം മുലകുടിബന്ധം വഴിക്കുള്ള പുത്രിമാരാണ്.
ഇത് പോലെ കുടുംബത്തിലെയോ മുലകുടി ബന്ധത്തിലെയോ മാതാപിതാക്കളുടെയോ അവരിലൊരാളുടെയോ പാൽ കുടിച്ചവൾ മുലകുടി ബന്ധം വഴിയുള്ള സഹോദരിയാണ്. ഇപ്രകാരം മറ്റ് ബന്ധുക്കളെയും ഗ്രഹിക്കാം.
മേൽപറഞ്ഞ രണ്ട് ബന്ധത്തിലൂടെയുള്ള പിതാവ്, പിതാമഹന്മാർ, പുത്രൻ, പൗത്രന്മാർ എന്നിവരുടെ ഭാര്യമാരും മാതാക്കളും മാതാമഹികളും വിവാഹബന്ധം വഴി നികാഹ് നിഷിദ്ധമാകുന്ന ബന്ധുക്കളാണ്.
ഇത് പോലെ
വിവാഹബന്ധം
ഭാര്യയുടെ കുടുംബം വഴിയോ മുലകുടി വഴിയോ ഉള്ള പുത്രി-പൗത്രിമാരും നികാഹ് നിഷിദ്ധമായവർ തന്നെ. പക്ഷേ, സംഭോഗം നടന്ന ശേഷമേ ഇവർ നിഷിദ്ധമാവുകയുള്ളൂ. (തുഹ്ഫ: ഫത്ഹുൽ മുഈൻ)
Post a Comment