രണ്ടുമണിക്കൂർ നേരിട്ട് ഇരിക്കാൻ രവിചന്ദ്രനെ വീണ്ടും വെല്ലുവിളിച്ച് ഷുഹൈബുൽ ഹൈതമി
ഒരു വിഷയം വെച്ച് രണ്ടു മണിക്കൂർ ഇരുന്നു സംസാരിക്കാൻ രവിചന്ദ്രൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ശുഹൈബ് ഹൈതമി യുടെ ഫേസ്ബുക്ക് കുറിപ്പ്.
മതങ്ങളെ വിമർശിച്ച് രവിചന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിന് എഴുതിയ മറുപടി പോസ്റ്റിന്റെ അവസാനത്തിലാണ് ഈ ആഗ്രഹം ഹൈത്തമി പ്രകടിപ്പിക്കുന്നത്.
ശുഹൈബുൽ ഹൈതമി യുടെ ഫേസ്ബുക്ക് പോസ്റ്റ് താഴെ...
അതെ ! മാപ്പിള ,നായയെ കാറിലിഴച്ചത് ബിൻലാദൻ ഇഫക്ടാണ് ,ഇസ്ലാം മതത്തിൻ്റെ പ്രശ്നമാണ് .അത് ശാസ്ത്രീയമായി തെളിഞ്ഞതുമാണ് !
അതേ സമയം തെലുങ്കാനയിലെ ഇക്കുട്ടികൾ ചാരമായ് തീർന്നതിൽ ഹിന്ദുമതത്തിന് പങ്കുള്ളതായി നാസ കണ്ടെത്തിയിട്ടില്ല .പ്രേരിപ്പിച്ച സദ്ഗുരുവിൻ്റെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്യുന്നതിൽ കഥയില്ല ,കാരണം പാസ്റ്റീസ് പാസ്റ്റ് .
സാധാരണക്കാരനായ കാർ ഡ്രൈവറെ മയക്കിയ മതം വിഷയവും വിദ്യാസമ്പന്നരായ രക്ഷിതാക്കളെ പോലും മയക്കിയ മതം വിഷയമല്ലായ്മയുമാവുന്നതിന് പിന്നിലും ശാസ്ത്രീയ യുക്തിയുണ്ട് .
അതായത് ,
ബിൻലാദൻ പ്രേരിപ്പിച്ച് കൊല്ലുമ്പോൾ അതിതീവ്ര മരണവേദനയും നെഞ്ച് പൊട്ടുന്ന ശ്വാസംമുട്ടുമാണ് അനുഭവപ്പെടുക , അതേസമയം സദ്ഗുരു പ്രേരിപ്പിച്ച് കൊല്ലുമ്പോൾ പാരിജാത്യത്തിൻ്റെ പരിമളം നുകർന്ന് നിത്യമയക്കത്തിലേക്ക് നിർവ്വാണം പ്രാപിക്കുകയാണ് ചെയ്യുക ,അല്ലാതെ നോവോ ശ്വാസം മുട്ടോ ഉണ്ടാവില്ല .നിങ്ങൾക്കറിയില്ലേ ,ട്രയിൻ തട്ടി മരിക്കുമ്പോൾ ഉള്ളത്ര വേദന ഓട്ടോറിക്ഷ തട്ടി മരിക്കുമ്പോൾ ഉണ്ടാവില്ലെന്ന് ന്യൂറോ സയൻസ് കണ്ടെത്തിയത്.
മുസ്ലിം ചെയ്യുന്ന ക്രൂരതയും ഹിന്ദുത്വൻ ചെയ്യുന്ന ക്രൂരതയും തമ്മിൽ മറ്റൊരു ശാസ്ത്രീയ വ്യത്യാസവുമുണ്ട്. ഐസിസ് തലയറുക്കുമ്പോൾ ജീവൻ പോവുന്നതിന് പിന്നിലെ വസ്തുത Cause and Effection ആണ്. കൃത്യമായ കാരണമുണ്ട് , ഇസ്ലാം .കാരണമില്ലാതെ ലോകത്ത് ഒന്നുമുണ്ടാവില്ല . പക്ഷെ , സംഘി ഒരാളെ തല്ലിക്കൊല്ലുമ്പോൾ ജീവൻ പോവുന്നതിന് പിന്നിലെ വസ്തുത കൊസാലിറ്റി അല്ല . അത് തികച്ചും ആകസ്മികമാണ് ,യാദൃശ്ചികമാണ് ,നാച്വറൻ സെലക്ഷൻ സംഭവിക്കുന്ന സ്വാഭാവിക ഫ്ലക്ചേഷനാണ്. അപ്പോൾ അർഹൻ ജീവിക്കും ,അല്ലാത്തവൻ ചാവും - അത്രേള്ളൂ .
(ഇതും പറഞ്ഞ് പറയുന്നയാൾ കൂളായി ചിരിക്കണം , അതും ആകസ്മികമാണ് ) .
ഈ ആൾദൈവത്തെ ഹിന്ദുത്വദാസൻ എന്ന് വിശേഷിപ്പിക്കുമ്പോൾ പിണങ്ങുന്ന സെക്യുലർ നിഷ്കുകൾ ഇപ്പോഴുമുണ്ട്. " ഹിന്ദുമതത്തെ ആൾ വിമർശിക്കുന്നുണ്ടല്ലോ " എന്നാണ് ന്യായം.
അതെ , സവർക്കറും ഹിന്ദുമതത്തെ വിമർശിച്ചിട്ടുണ്ട് ,ഹിന്ദുത്വയെ നിർമ്മിക്കുകയും ചെയ്തു.
താത്വികമായി ഒരു കാര്യത്തിൽ ഇദ്ദേഹം ജയിച്ചു തുടങ്ങുന്നുണ്ട് , മതം = ഇസ്ലാം എന്ന യൂറോപ്യൻ നാസ്തിക നറേഷൻ പറഞ്ഞ് പറഞ്ഞ് ആക്കിയെടുക്കുന്നുണ്ട് .അത് ഇസ്‌ലാമിന് മാർക്കാണെന്ന ഫനാൻ ഹദ്ദാദിൻ്റ തീസിസ് വായനക്ക് കിട്ടും. അച്ചായന്മാർ ആ നറേഷൻ അംഗീകരിക്കുന്നുണ്ടോ ആവോ ,സെബാസ്റ്റ്യൻ പാസ്റ്ററെ മെൻഷൻ ചെയ്ത് ഇവിടം മലിനമാക്കുന്നില്ല .
Ravichandran C വന്നു വന്ന് EA Jabbar നേക്കാളും താഴെയായല്ലോ ഗ്രാഫ് .
ശത്രുക്കളെ പോലും ഈ ഗതിയിൽ schadenfreude ക്ക് വിധേയമാക്കല്ലേ സ്വയം നിർദ്ധാരണ പ്രാപഞ്ചിക ശക്തിയേ ..
എന്നാലും ,ഒരു വിഷയം വെച്ച് രണ്ട് മണിക്കൂർ സൗഹൃദപരമായി മിണ്ടിപ്പറയാനുള്ള വിനീതൻ്റെ കൊതി ബാക്കി തന്നെ .
Post a Comment