ബിജെപി - ക്രിസ്ത്യൻ സഭ കൂട്ടുകെട്ട്: പരൽമീനുകൾ പാർക്കുന്ന കിണറിലേക്ക് പാമ്പിനെ ആനയിച്ചുകൊണ്ടുവന്ന തവളയുടെ കഥ പോലെ

താനും ഏതാനും പരൽ മീനുകളും പാർക്കുന്ന  കിണറിലേക്ക് പാമ്പിനെ ആനയിച്ചു കൊണ്ടു വന്ന തവളയുടെ കഥ കേൾക്കാത്തവരുണ്ടോ ?  പരൽ മീനുകളെ പാമ്പ് വിഴുങ്ങിക്കഴിഞ്ഞാൽ പിന്നീട് താൻ കിണറിന്റെ അധികാരിയാകുമെന്ന ആഗ്രഹം കൊണ്ടാണ് തവള പാമ്പിനെ ക്ഷണിക്കുന്നത് . കഥാന്ത്യത്തിൽ  തവള പാമ്പിന്റെ വയറ്റിലായി എന്ന് കുട്ടിക്കഥ 

കേരളത്തിലെ ക്രിസ്ത്യൻ സഭാ നേതൃത്വം  സംഘ് പരിവാർ നേതാക്കളുമായും ബിജെപി നേതൃത്വവുമായും  ചങ്ങാത്തം സ്ഥാപിക്കാൻ ശ്രമിക്കുകയാണ് . അതിന്റെ ഭാഗമായാണ് ഞങ്ങൾക്ക് ബിജെപിയുമായി അയിത്തമില്ലെന്നു വിളിച്ചു പറഞ്ഞ്  മോദിയുമായി ചർച്ച നടത്തുന്നതും ശ്രീധരൻ പിള്ള വഴി പാലം പണിയുന്നതും . 

കേരളത്തിലെ രണ്ടു ന്യൂനപക്ഷങ്ങളിൽ ഒന്നിനെ കൂടെ കൂട്ടാതെ കേരളം ഒരിക്കലും കിട്ടാൻ പോവുന്നില്ലെന്ന് ബിജെപിക്കറിയാം .  അബ്ദുല്ലക്കുട്ടിയെ പോലെയും അലി അക്ബറിനെ പോലെയും രണ്ടാളെ മുൻപിൽ വെച്ചാലും ഖിയാമത്ത് നാള് വരെ മുസ്ലിം സമുദായത്തെ കിട്ടാൻ പോവുന്നില്ലെന്ന് ബിജെപിക്കറിയാം . എന്നും അധികാരത്തോട് ചായാൻ താത്പര്യം കാണിക്കുന്ന സഭകളെ വരുതിയിലാക്കാൻ അങ്ങനെയാണ് ബിജെപി ശ്രമിച്ചത് . അതിൽ കൃത്യമായി വീണു കൊടുക്കുകയാണ് സഭാ നേതൃത്വം .   ഹൈക്കോടതി വരെ തള്ളിയ ഇല്ലാത്ത ലവ് ജിഹാദ് മുതൽ എല്ലാ സംഘ് പരിവാർ ആശയങ്ങളും ഇന്ന് അവരെക്കാൾ വാശിയിൽ  പ്രചരിപ്പിക്കാൻ സഭയിൽ ആളുണ്ടാവുന്നത് വെറുതെയല്ല . അപ്പുറത്തേക്ക് ചായുമ്പോൾ കൂടെ സമുദായത്തിൽ നിന്ന് പരമാവധി ആളെ കിട്ടണമെങ്കിൽ ഇത് പോലെ   വല്ലതും ചെയ്യണം . അത് കൊണ്ടാണ് ഏറ്റവും കൂടുതൽ പെൺകുട്ടികൾ ക്രിസ്ത്യൻ പെൺകുട്ടികൾ  (4000 ൽ അധികം ) ഹിന്ദു മതത്തിലേക്ക് പരിവർത്തനം ചെയ്തത് കാണാതെ രണ്ടായിരത്തിൽ ചില്ല്വനം വരുന്ന മുസ്ലിം സമുദായത്തിലേക്കുള്ള കൺവെർഷൻ മാത്രം കാണുന്നത് .  അത് ലവ് ജിഹാദ് ആക്കുന്നത് . ആകെയുള്ള സ്ത്രീകളെ ചാക്കിൽ കെട്ടി മൂടി കെട്ടി നടക്കുന്നു എന്ന് ആരോപിക്കപ്പെടുന്ന മൂരാച്ചികളായ (പൊതു ബോധം ) മുസ്ലിം സമുദായം   പ്രണയിച്ചു മതം മാറ്റാൻ മതപരമായി അനുവദിക്കില്ല എന്നൊന്നും അറിയാത്തത് കൊണ്ടാവില്ല. കോടതി തള്ളിയ ഈ നുണ സംഘ് പരിവാർ കൊണ്ട് വന്നത് .  അത് സഭ ആവർത്തിക്കുന്നത് .  സംഘ് പരിവാർ പറയുന്നതാണ് ശരിയെങ്കിൽ സഭകളെ സംഘ് പരിവാർ വിളിക്കുന്നത് റൈസ് ബാഗ് എന്നാണ് . അതായത് അരിച്ചാക്ക് കൊടുത്ത് മതം മാറ്റുന്നവർ എന്നാണ് . നമ്മൾ ആരെങ്കിലും അത് ഏറ്റു പിടിക്കുന്നുണ്ടോ 

കേരളത്തിൽ എന്നല്ല ഇന്ത്യയിൽ എവിടെയും മുസ്ലിം ക്രിസ്ത്യൻ സംഘർഷമില്ല . അത് കൊണ്ട് തന്നെ വർത്തമാന കാലത്ത് നിന്ന് ഒന്നും കിട്ടാത്തത് കൊണ്ടാവണം കാപ്പിപ്പൊടി അച്ഛനെ പോലുള്ളവർ ടിപ്പുവിനെ കെട്ടിയിറക്കി അതിലൂടെ മുസ്ലിം ക്രിസ്ത്യൻ സംഘർഷം ഉണ്ടാക്കുന്നത് .

ടിപ്പു ആരെയെങ്കിലും അക്രമിച്ചോ ഇല്ലയോ എന്നത് മറ്റൊരു വിഷയമാണ് . അതിലേക്ക് കടക്കുന്നില്ല . പക്ഷെ ഇങ്ങനെ ചരിത്രത്തിൽ നിന്ന് ഓരോരുത്തരെ കെട്ടി ഇറക്കി വർത്തമാനത്തെ വർഗ്ഗീയമാക്കുന്നത് ശരിയാണോ ? ആണെങ്കിൽ വാസ്‌കോഡ ഗാമ  400 മുസ്ലിം ഹാജിമാരെ കടലിൽ വെച്ച് കത്തിച്ചതും അവരിലെ കുട്ടികളെ പിടികൂടി ക്രിസ്ത്യാനി ആക്കിയതും ബ്രിട്ടീഷ് ഭരണകൂടം ചെയ്തതുമൊക്കെ ക്രിസ്ത്യൻ മതത്തിന്റെ തലയിൽ ഇടാൻ ആളുണ്ടാവില്ലേ ?  അങ്ങനെ ബുദ്ധിയുള്ളവർ ആരെങ്കിലും ചെയ്യുമോ ?  ചെയ്യാൻ പാടുണ്ടോ ? 

അത് കൊണ്ട് സഭാ നേതൃത്വത്തിന്റെ അധികാര താത്പര്യങ്ങൾക്ക് വേണ്ടി സമൂഹത്തിൽ വർഗീയത കലർത്തരുത് .  എത്രയോ ക്രിസ്ത്യൻ സഹോദരന്മാർ ഈ നിലപാടിൽ അമർഷം ഉള്ളവരാണ് എന്ന് നമുക്കറിയാം . പണ്ടത്തെ പോലെ ഏതെങ്കിലും ഒരു മതാധ്യക്ഷ്യൻ പറയുന്നത് കേട്ട് ചാണകക്കുഴിയിൽ ചാടാൻ നിൽക്കുന്നവരല്ല ഭൂരിപക്ഷം വിശ്വാസികളും . അത് മനസ്സിലാക്കി , നീതിയും സത്യവും  മനുഷ്യ സ്നേഹവുമാണ് മതത്തിന്റെ അദ്ധ്യാപനമെങ്കിൽ പാമ്പിനെ ആനയിക്കരുത് . 

മുസ്ലിംകൾക്കെതിരെ വന്ന പല നിയമങ്ങളും ഇപ്പോൾ യൂപിയിൽ ക്രിസ്ത്യൻ സമുദായത്തെയും വേട്ടയാടുകയാണ് .  ലവ് ജിഹാദ് നിയമത്തിന്റെ മരവിൽ  ഇതുവരെ അറസ്റ് ചെയ്യപ്പെട്ടവരിൽ വലിയൊരു വിഭാഗം ക്രിസ്ത്യാനികളാണ് .  ഓർക്കുന്നത് നന്ന്
✍ Nsarudheen Mannarkkad