തുഹ്ഫയും ഖാസിയെ പിരിച്ചുവിടലും

ശാഫിഈ മദ്ഹബെന്നാൽ 'തുഹ്ഫ'യിലുള്ളതെന്താണോ അതാണ് എന്ന അവസ്ഥയാണുള്ളത്. മസ്അല പറയുമ്പോൾ തുഹ്ഫയുടെ പേജ് നമ്പർ കാണിക്കണം, എന്നാൽ ആ ഉത്തരം ശാഫിഈ മദ്ഹബായി അംഗീകരിക്കപ്പെടുന്നു. പൊതുജനം തുഹ്ഫയുടെ വാള്യവും പേജും കണ്ടാൽ അതു മറിച്ചുനോക്കി, അപ്പറഞ്ഞതു സത്യമോ വ്യാജമോ എന്ന് ഉറപ്പുവരുത്തുകയില്ല. അവർക്ക് അതിനു കഴിയുകയുമില്ല. *ഈ സാഹചര്യം മുതലെടുത്ത് ആധുനിക മുഫ്തികൾ എന്തിനും തുഹ്ഫയുടെ വാള്യവും പേജുനമ്പറും നൽകുകയും ജനങ്ങളെ വഞ്ചിക്കുകയും ചെയ്യുന്നു. ഇങ്ങനെ കൊടുംചതി ഖാസിയെ പിരിച്ചുവിടുന്ന വിഷയത്തിലുള്ള ചർച്ചകളിൽ നാം കാണുന്നു.* ഈ വിഷയവുമായി തുഹ്ഫയുടെ യഥാർത്ഥ കാഴ്ചപ്പാട് എന്താണെന്ന് പഠനം നടത്തുകയാണ് ഈ കുറിപ്പുകൊണ്ട് ഉദ്ദേശിക്കുന്നത്.

ആദ്യം ഈ വിഷയവുമായി ബന്ധപ്പെട്ട തുഹ്ഫയുടെ ഇബാറത്ത് ഉദ്ധരിക്കാം. 

(وللامام ) أي يجوز له (عزل قاض ) لم يتعين ( ظهر منه خلل ) لا يقتضي انعزاله ككثرة الشكاوي منه أو ظن أنه ضعف أو زالت هيبته في القلوب وذلك لما فيه من الاحتياط أما ظهور ما يقتضي انعزاله فإن ثبت انعزل ولم يحتج لعزل وإن ظن بقرائن فيحتمل أنه كالأول ويحتمل فيه ندب عزله وإطلاق ابن عبد السلام وجوب صرفه عند كثرة الشكاوي منه اختیار له ( أو لم يظهر) منه خلل (وهناك أفضل منه ) فله عزله من غير قيد مما يأتي في المثل رعاية للأصلح للمسلمين ولا يجب وإن قلنا إن ولاية المفضول لا تنعقد مع وجود الفاضل لأن الفرض  حدوث الأفضل بعد الولاية فلم يقدح فيها ( أو ) هناك (مثله ) أو دونه وفي عزله مصلحة کتسکین فتنة) لما فيه من المصلحة للمسلمين ( وإلا ) يكن فيه مصلحة ( فلا) يجوز عزله لأنه عبث وتصرف الإمام يصان عنه و استغنى بذكر المصلحة عن قول أصله معها وليس في عزله فتنة لأنه لا تتم المصلحة إلا إذا انتفت الفتنة وبه يندفع قول شارح لا يغني عنه فقد يكون الشيء مصلحة من وجه ومفسدة من جهة أخرى ( لكن ) مع الإثم على المولي والمتولي ( ينفذ العزل في الأصح ) لطاعة السلطان أما إذا تعين بأن لم يكن ثم من يصلح غيرَه فيحرم على موليه عزله ولا ينفذ وكذا عزله لنفسه حينئذ بخلافه في غير هذه الحالة ينفذ عزله لنفسه وإن لم يعلم موليه خلافا للماوردي کالوكيل وللمستخلف عزل خليفته ولو بلا موجب

“ നിർണ്ണിതനല്ലാത്ത നിലവിലെ ഖാസിയുടെ ഖാസിസ്ഥാനം സ്വയം നഷ്ടപ്പെട്ടുപോകാത്ത എന്തെങ്കിലും തകരാർ ഉണ്ടാകുക, അല്ലെങ്കിൽ തകരാർ ഇല്ലെങ്കിലും അവനെക്കാൾ അനുയോജ്യൻ ഉണ്ടാകുക, അല്ലെങ്കിൽ നിലവിലുള്ള ഖാസിയോട് കിടയൊത്തവനോ അവനേക്കാൾ നിലവാരം കുറഞ്ഞവനോ ഉണ്ടാകുകയും അവനെ ഒഴിവാക്കുന്നതിൽ മസ്‌ലഹത്ത് ഉണ്ടാകുകയും ചെയ്യുക എന്നിവയുണ്ടെങ്കിൽ ഇമാമിന് ഖാസിയെ പിരിച്ചുവിടാവുന്നതാണ്. നിലവിലെ ഖാസിയുടെ അതേ നിലവാരം ഉള്ളവനോ അയാളെക്കാൾ നിലവാരം കുറഞ്ഞവനോ ഉണ്ടാകുമ്പോൾ പിരിച്ചുവിടുന്നതിൽ മസ്‌ലഹത്തില്ലെങ്കിൽ ഇമാമിന് പിരിച്ചുവിടൽ അനുവദനീയമല്ല. എങ്കിലും നിയമിക്കുന്നവനും ഏറ്റെടുക്കുന്നവനും കുറ്റക്കാരാകലോടെ, ആ പിരിച്ചുവിടൽ നടപ്പിൽ വരും - ഭരണാധികാരിയെ അനുസരിക്കേണ്ടതാണെന്നതിനുവേണ്ടി. നിലവിലെ ഖാസി നിർണ്ണിതനായാൽ (മറ്റൊരാളും ഖാസിയാവാൻ പറ്റാതിരിക്കുമ്പോൾ) നിയമിച്ചവന് പിരിച്ചുവിടൽ ഹറാമും സാധുവാകാത്തതുമാണ്. ഈ ഘട്ടത്തിൽ ഖാസിക്ക്, സ്വയം പിരിയുവാനും പാടില്ല. ഇങ്ങനെയുള്ള ഘട്ടമല്ലാത്തപ്പോൾ ഖാസിക്ക് ഏതു സമയവും സ്വയം പിരിയാവുന്നതാണ്. നിയമിച്ചവൻ അറിയാതെയും പിരിയാം. ഇപ്പറഞ്ഞതിൽ മാവർദിക്ക് വിയോജിപ്പുണ്ട് - വക്കീലിനെ പോലെ. പകരക്കാരനെ നിറുത്തിയ ഖാസിക്ക് തന്റെ ഖലീ ഫയായ ഖാസിയെ ഏതു സമയത്തും ഒരു കാരണവും കൂടാതെ പിരിച്ചുവിടാവുന്നതാണ്."

 മിൻഹാജിലെ, وللامام عزل قاض എന്നതിന് രണ്ട് അർത്ഥം നൽകാം. ഒന്ന്, ഇമാമിന് ഖാസിയെ നീക്കം ചെയ്യൽ അനുവദനീയമാണ്. രണ്ട്, ഇമാമിനു അതു നിർബ ന്ധമാണ്. ഒന്നാമത്തെ അർത്ഥമാണ് ഉദ്ദേശ്യ മെന്ന് തുഹ്ഫ വ്യക്തമാക്കിത്തന്നു, أي يجوز له എന്നതുകൊണ്ട്. പരാതികൾ കൂടുതലായി വരുമ്പോൾ ഖാസിയെ പിരിച്ചുവിടൽ ഇമാമിനു നിർബന്ധമാണെന്ന ഇബ്നു അബ്ദിസ്സലാ മിന്റെ ഇത്വ് ലാഖ് അദ്ദേഹത്തിന്റെ സ്വയം അഭിപ്രായമാണെന്ന് തുഹ്ഫ വിവരിച്ചു. ആ അഭിപ്രായം മാനിച്ച് ഇവിടെ മിൻഹാജിനു വ്യാഖ്യാനം നൽകേണ്ടതില്ലെന്ന് സാരം. للإمام أي يجوز له എന്ന വാക്കിന് 'മുഹ്തറസ്' അഥവാ മഫ്ഹും മുഖാലഫ ഉണ്ട് . അതു തുഹ്ഫയിൽ തന്നെ വിശദീകരിച്ചതുകാണുക. وللمستخلف عزل خليفته ولو بلا موجب പകരക്കാരനെ നിറുത്തിയ ഖാസിയ്ക്ക് തന്റെ ഖലീഫയായ ഖാസിയെ ഒരു കാരണവും കൂടാതെ പിരിച്ചു വിടാവുന്നതാണ്. ചുരുക്കത്തിൽ, ഇമാമിനു പിരിച്ചുവിടാൻ കാരണം വേണം . മുസ്തഖിലിഫിന് കാരണം വേണ്ട . 

ഇവിടെ, ഖാസിയെ നിയമിക്കുന്നതിൽ പ്രധാനി ഇമാമായതിനാൽ 'ഇമാം' എന്നു പറഞ്ഞതുകൊണ്ട് ദുശ്ശൗകത്തിനും അഹ് ലുൽ ഹല്ലി വൽഅഖ്ദിനും ഇമാമിനുള്ള അതേ നിബന്ധനയോടെ മാത്രമേ ഖാസിയെ പിരിച്ചു വിടാൻ പാടുള്ളൂ . ഇത് ഈ ഹുക്മിന് പറഞ്ഞ 'ഇല്ലത്തി'(നിമിത്തം)ൽ നിന്ന് വ്യക്തമാണ്. ഇമാം ഖാസിയെ നിയമിക്കുന്നത് മുസ്ലിംകൾക്കു പകരമായിട്ടാണ് എന്നതാണ് ഇല്ലത്ത്. ഈ ഇല്ലത്ത് ദുശ്ശൗകത്തിനെയും അഹ്ലുൽ ഹല്ലി വൽഅഖ്ദിനെയും ഉൾപ്പെടുത്തുന്നതാ യാതുകൊണ്ട്, 
والحكم يعم لعموم علته (جمع الجوامع ١ - ٤٢٥، إعلام الساجد ١٦٥)
(ഇല്ലത്തിന്റെ വ്യാപനം എത്രയുണ്ടോ അത്രകണ്ട് വിധിയും വ്യാപിക്കും) എന്ന നിയമപ്രകാരം ഇമാമിനുള്ള അതേ നിബന്ധന അവർക്കും ബാധകമാണ്. മേൽപറഞ്ഞ ഇല്ലത്ത് തുഹ്ഫ 10/24 വ്യക്തമാക്കിയിട്ടുള്ളത് കാണുക:  

: ولا ينعزل قاض بموت الإمام الأعظم ولا بانعزاله لعظم الضرر بتعطيل الحوادث ومن ثم لو ولاه للحكم بينه وبين خصمه انعزل بفراغه منه ولأن الامام إنما يولي القضاة نيابة عن المسلمين بخلاف تولية القاضي لنوابه فإنه عن نفسه ومن ثم كان له عزلهم بغير موجب كما مر بخلاف الامام يحرم عليه إلا بموجب (تحفة ١٢٤/۱۰) 

"ഇമാമുൽ അഅ്ളമിന്റെ മരണകാരണമായോ അവൻ സ്ഥാനഭ്രഷ്ടനാവൽകൊണ്ടോ ഖാസിയുടെ സ്ഥാനം തെറിച്ചുപോകുന്നതല്ല. പുതുതായുണ്ടാകുന്ന പ്രശ്നങ്ങൾ മുടങ്ങൽ മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ട് ഭീകരമായതിനുവേണ്ടി. അതുകൊണ്ടുതന്നെ ഇമാമിന്റെയും തന്റെ എതിർകക്ഷിയുടെയും ഇടയിൽ വിധി കൽപിക്കാൻ നിയോഗിച്ച ഖാസി ആ ഉത്തരവാദിത്തം നിർവ്വഹി ക്കലോടെ സ്ഥാനം നഷ്ടപ്പെട്ടവനാകുന്നതാ ണ്. ഇമാം ഖാസിയെ നിയമിക്കുന്നത് മുസ്ലിംകളെ പ്രതിനിധീകരിച്ചുകൊണ്ടായതിനുവേണ്ടിയും (ഖാസി സ്ഥാനഭ്രഷ്ടനാകുന്നതല്ല). നേരേമറിച്ച് ഖാസി നാഇബിനെ നിയമിക്കു ന്നത് അങ്ങനെയല്ല. കാരണം അതു തനിക്കു തന്നെ പകരമാണല്ലോ. അതുകൊണ്ട് ഖാസിക്ക് നാഇബുഖാസിയെ, കാരണം കൂടാതെ പിരിച്ചുവിടാം. അക്കാര്യം മുമ്പു പ്രസ്താവിച്ചി ട്ടുള്ളതുപോലെ. ഇപ്പറഞ്ഞത് ഇമാമിനു വിപരീതമായിട്ടാണ്. എന്തെന്നാൽ ഇമാമിനു, കാരണം കൂടാതെ ഖാസിയെ പിരിച്ചുവിടൽ ഹറാമാകുമല്ലോ."

ചുരുക്കത്തിൽ, ഇമാം, ദുശ്ശൗകത്ത്, അഹ് ലുൽ ഹല്ലി വൽഅ്ദ് എന്നിവർ ഖാസിയെ നിയമിക്കുന്നത് മുസ്ലിംകളെ പ്രതിനിധീകരിച്ചു കൊണ്ടായതിനാൽ, ആ ഖാസി മുസ്ലിംകളുടെ ഖാസിയാണ്. അതിനാൽ മുസ്ലിംകളെ ബാധിക്കുന്ന എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മാത്രമേ ഖാസിയെ പിരിച്ചുവിടാൻ പറ്റുകയുള്ളൂ. എന്നാൽ ഖാസി നാഇബിനെ നിശ്ചയിക്കുന്നത് സ്വന്തത്തിനു വേണ്ടിയാണ് . എന്നിരിക്കെ തനിക്കു തോന്നുന്ന ഏതു സമ യത്തും നാഇബിനെ പിരിച്ചുവിടാവുന്നതാണ്.
 
 *(وللإمام) أي يجوز له (عزل قاض)* 
 *എന്ന വാചകത്തിൽ للإمام എന്നത് ദുശ്ശകത്ത്, അഹ് ലുൽ ഹല്ലി വൽഅഖ്ദ് എന്നിവരിൽ നിന്ന് 'ഇഹ്തിറാസ്' (സുക്ഷിക്കൽ) ആണ്,  അതായത് മഫ്ഹൂം മുഖാലഫ കൊണ്ട് 'ദുശ്ശകത്ത് - അഹ് ലുൽ ഹല്ലി വൽഅഖദുകാർക്ക് ഖാസിയെ കാരണമുണ്ടായാലും ഇല്ലെങ്കിലും പിരിച്ചുവിടാൻ പറ്റില്ല' എന്നു മനസ്സിലാക്കുന്നത് വിവരദോഷമാണെന്നേ പറയാൻ കഴിയൂ.* ഒരു ഖൈദിന് മഫ്ഹും മുഖാലഫ ഉണ്ടാവണമെങ്കിൽ കുറെ നിബന്ധനകൾ ഉണ്ട്. അവയിലൊന്നാണ്, പറയപ്പെട്ട് ഖൈദ് غالب (പ്രധാനി)നു വേണ്ടി പറയപ്പെട്ടതാവാതിരി ക്കണമെന്നത്. ( ജംഉൽ ജവാമിഅ് 1/246 ) 
ഇവിടെ ഖാസിയെ നിയമിക്കുന്നവരിൽ غالب ഇമാമാണെന്നത് തർക്കമില്ലാത്ത കാര്യമാണ്. ഇവിടെ, ഗാലിബായ ഖൈദിനെ പറഞ്ഞതുകൊണ്ട് ഗാലിബല്ലാത്ത ദുശ്ശൗകത്ത്, അഹ് ലുൽ ഹല്ലി വൽഅഖ്ദ് എന്നിവർക്കു ഗാലിബിന്റെ നിയമം ബാധകമാക്കുകയാണ് വേണ്ടതെന്ന് ജംഉൽ ജവാമിഅ് 1/248 ൽ നിന്ന് വ്യക്തമാകുന്നു. ഈ ഒരു നിയമത്തിലേക്ക് തുഹ്ഫ തന്നെ സൂചന നൽകി യത് കാണുക. 
10/105 ൽ ഖാസി നിയമനാധികാരികളെ വിശദീകരിച്ചു പറഞ്ഞു: “ഇമാം അഥവാ നാഇബ് ഇമാം, അവർക്കധികാരമില്ലാത്തിടത്ത് ദുശ്ശൗകത്ത്, ഇവരുമില്ലെങ്കിൽ അഹ് ലുൽ ഹല്ലി വൽഅഖ്ദ് എന്നിവരാണ് ഖാസിയെ നിയമിക്കേണ്ടത്." 

ഇമാം ഖാസിയെ നിയമിക്കു മ്പോൾ നായിബ് ഖാസിയെ നിയമിക്കാൻ സമ്മതം കൊടുക്കൽ ഇമാമിനു സുന്നത്താണെന്ന് നവവി ഇമാം പറഞ്ഞ സ്ഥലത്ത്, 'ഇമാമിന്' എന്നതിനെ തുടർന്ന്, 'ഇമാമിനോട് ചേർക്കപ്പെട്ടവർക്കും, ഇത് വളരെ വ്യക്തമാണല്ലോ' എന്നു പറഞ്ഞതായി കാണാം.  
 
(ويندب للامام) أي ومن ألحق به كما هو ظاهر (إذا ولى قاضيا أن يأذن له في الاستخلاف) ( تحفة ۱۱۰/۱۰ )

ഈ ശർഹു കൊണ്ട് തുഹ്ഫയുടെ ഉദ്ദേശ്യം,  'ഇമാം' ഗാലിബായ ഖൈദായതു കൊണ്ട് ഗാലിബല്ലാത്തതും അങ്ങനെ തന്നെയാണ് എന്നു മനസ്സിലാക്കാൻ പ്രയാസമില്ലെന്നാണല്ലോ.

 എങ്കിൽ 10/121ൽ  وللإمام عزل قاض.... എന്നു പറഞ്ഞേടത്ത് أي ومن ألحق به كما هو ظاهر എന്ന് എന്തുകൊണ്ട് പറഞ്ഞില്ല എന്നാണു ചിന്തിക്കാനുള്ളത്. അതെന്തുകൊ ണ്ടാണെന്ന് തുഹ്ഫ ശരിക്കു മനസ്സിലാക്കിയാൽ ബോധ്യപ്പെടുന്നതാണ്. ഖാസിയെ നിയമിക്കാനധികാരമുള്ളവരെ രണ്ടായി തിരിക്കാം. ഭരണകർത്താവ്, ഭരണകർത്താവല്ലാത്തവർ. "വലിൽ ഇമാമി" എന്നു തുടങ്ങുന്ന ചർച്ചയുടെ ആദ്യഭാഗം രണ്ട് വിഭാഗത്തിനും ബാധ്യസ്ഥമാണെങ്കിലും അവസാന ഭാഗം ഭരണകർത്താക്കളായ ഖാസി നിയമനാധികാരികളെ മാത്രമേ ബാധിക്കുകയുള്ളൂ.  

وللامام عزل قاض ظهر منه خلل أولم يظهر وهناك أفضل منه أو مثله وفي عزله به مصلحة كتسکین فتنة وإلا فلا ( منهاج )

“നിലവിലുള്ള ഖാസിയിൽ നിന്നും എന്തെങ്കിലും തകരാർ വെളിവാകുക, അല്ലെങ്കിൽ തകരാർ വെളിവായില്ല, പക്ഷെ അവനെക്കാളും ഉത്തമൻ ഉണ്ടാകുക, അല്ലെങ്കിൽ അവനു തുണയൊത്തവനുണ്ടാകുകയും അയാളെ വെച്ച് നിലവിലെ ഖാസിയെ പിരിച്ചുവിടുന്നതിൽ എന്തെങ്കിലും മസ്ലഹത്തുണ്ടാകുക എന്നിവയുണ്ടെങ്കിൽ ഇമാമിനു നിലവിലെ ഖാസിയെ പിരിച്ചുവിടൽ അനുവദനീയമാണ്. അല്ലാത്ത പക്ഷം പിരിച്ചുവിടൽ അനുവദനീയമല്ല." ഇത്രയും പറഞ്ഞത് ഇമാ മിനും ദുശ്ശൗകത്തിനും അഹ് ലുൽ ഹല്ലി വൽഅഖ്ദിനും ബാധകമാണ്.

(لكن ينفذ العزل في الأصح) 
 പിരിച്ചുവിടൽ അനുവദനീയമല്ലാ താകുമ്പോൾ പിരിച്ചുവിട്ടാൽ അതു പ്രാബല്യത്തിൽ വരുമെന്നുള്ളത് ഭരണസ്വാധീനമില്ലാത്തവർക്ക് ബാധകമല്ല. 'ഇല്ലത്തി'ൽ നിന്നു അതു സ്പഷ്ടമാകുന്നു. തുഹ്ഫ പറഞ്ഞ ഇല്ലത്ത് കാണുക:
لطاعة السلطان ഭരണാധികാരിയെ"
 അനുസരിക്കേണ്ടതാണ് എന്നതിനു വേണ്ടി.” ഭരണാധികാരികളല്ലാത്ത അഹ് ലുൽ ഹല്ലി വൽഅ്ദിനെ അപേക്ഷിച്ച് ഈ ഇല്ലത്ത് പറയാവതല്ല. അപ്പോൾ പിരിച്ചുവിടാൻ പാടില്ലാത്ത ഘട്ടത്തിൽ ഭരണാധികാരികളല്ലാത്ത അഹ് ലുൽ ഹല്ലി വൽഅഖ്ദ് പിരിച്ചുവിട്ടാൽ നിലവിലെ ഖാസിയുടെ സ്ഥാനം നഷ്ട്ടപ്പെടുന്നതല്ല. കാരണം പിരിച്ചുവിടൽ പ്രാബല്യത്തിൽ വരുന്നില്ല.

 തുഹ്ഫ ഈ സൂചിപ്പിച്ച കാര്യങ്ങൾ മുഴുവനും,
തുഹ്ഫയെ ശരിക്കു മനസ്സിലാക്കിയിട്ട്, അതു പറയുകയാണ് അബ്ദുല്ലാഹിബ്നു ഉമറിബ്നി അബീബക് രിബിനി യഹ് യാ എന്ന മഹാ പണ്ഡിതൻ ചെയ്തത്. അല്ലാതെ തുഹ്ഫക്കെതിരെ ഒരു ഉഈഫ് പറയുകയല്ല മഹാനവർകൾ ചെയ്തത്.
 മഹാനവർകളെസ്സംബന്ധിച്ച് ബിഗ് യ പരിചയപ്പെ ടുത്തുന്നത് ശ്രദ്ധിക്കുക. 
السيد العلامة ذو الیقين والعزم وكثرة الاطلاع وجودة الفهم عبد الله بن عمر بن أبي بكر بن يحيى (بغية 1)

 “സയ്യിദ്, അല്ലാമ, യഖീനും അസ്മും ഉള്ളവർ, ധാരാളം കിതാബുകൾ മുത്വാലഅ ചെയ്തവർ, ഉയർന്ന കാര്യഗ്രഹണശേഷിയുള്ളവർ.” *ഇത്രയും വലിയ ഒരു മഹാൻ തുഹ്ഫ ഹല്ലു ചെയ്ത് ഫത്‌വ കൊടുത്തപ്പോൾ, തുഹ്ഫ തിരിയാത്തവർക്ക് അത് ള്വഈഫ് വകുപ്പിൽ പെടുത്തി തടി സലാമത്താക്കേണ്ടിവന്നു. സ്വാബദ്ധം മറ്റുള്ളവരുടെ മേൽ വെച്ചുകെട്ടാതെ അതു തിരുത്താൻ തയ്യാറാകലാണു നല്ലത്.* അസ്സയ്യിദ് അബ്ദുല്ലാ ഹിബ്നു ഉമറി(റ) വിന്റെ ഫത് വ താഴെ ചേർക്കുന്നു. 

(مسئلة ي) إذا صحت ولاية الحاكم لم يجز عزله إلا لظهور خلل ككثرة الشكوى منه أو ظن ضعفه أو زوال هيبته من القلوب أو لمصلحة كوجود أفضل منه وكذا مساويه ودونه وفي توليته تسکین فتنة أو جمع كلمة فيجوز حينئذ للامام کذي الشوكة وأهل الحل والعقد عزله فإن لم يكن خلل ولا مصلحة حرم ونفذ من الإمام وذي الشوكة لا من أهل العل والعقد لأن ما أبيح لضرورة يقدر بقدرها ..... ( بقية ۲۸۰ )

സയ്യിദ് അബ്ദുല്ലാഹിബ്നു 
ഉമറിബ്നി അബീ ബക് രിബ്നി യഹ് യാ അൽ അലവിയ്യിൽ ഹള്റമി(റ) യുടെ ഒരു മസ്അല:
"ഹാകിം - ഖാസിയുടെ നിയമനം ശരിയായാൽ അവനെ തൽസ്ഥാനത്തു നിന്ന് നീക്കം ചെയ്യൽ അനുവദനീയമല്ല. പരാതി കൂടുതലാകുക, നിലവാരത്തകർച്ച അനുഭവപ്പെടുക, ജനഹൃദയങ്ങളിൽനിന്ന് ഭയം നീങ്ങുക പോലുള്ള വല്ല തകരാറോ, അവനെക്കാളും പ്രഗത്ഭനായവൻ ഉണ്ടാകുക പോലെയുള്ള മസ്ലഹത്തോ, നിലവിലെ ഖാസിയുടെ തുണയൊത്തവനെയോ തന്നെക്കാൾ നിലവാരം കുറഞ്ഞവനെയോ നിയമിക്കുന്നതിൽ ഫിത്ന അമർച്ച ചെയ്യലോ മുസ്‌ലിം സമൂഹത്തിന്റെ ഐക്യപ്പെടലോ ഉണ്ടാകുമെങ്കിലല്ലാതെ (ഖാസിയെ നീക്കുക അനു വദനീയമല്ല). ഈ ഘട്ടത്തിൽ, ദുശ്ശൗകത്ത്- അഹ്ലുൽ ഹല്ലി വൽഅഖ്ദിനെപ്പോലെ, ഇമാമിനു ഖാസിയെ നീക്കാവുന്നതാണ്. തകരാറോ മസ്ലഹത്തോ ഇല്ലെങ്കിൽ ഖാസിയെ നീക്കുന്നത് ഹറാമുമാണ്. അതോടൊപ്പം ഇമാമും ദുശ്ശൗക്കത്തും പിരിച്ചുവിടുന്നത് നടപ്പിൽ വരും. അഹ്ലുൽ ഹല്ലി വൽഅഖ്ദിന്റേത് നടപ്പിലാകുന്നതല്ല. അനിവാര്യതയ്ക്ക് വേണ്ടി ഹലാലാക്കപ്പെട്ടൊരു കാര്യം അനിവാര്യതയുടെ തോതനുസരിച്ച് കണക്കാക്കപ്പെടുന്ന താണ് എന്നതിനുവേണ്ടി".

ഇതാണ് ബിഗ് യയിൽ ഉദ്ധരിച്ച സയ്യിദ് അബ്ദുല്ലാ ഹ് (റ)വിന്റെ ഫത്‌വ. ഇതു തുഹ്ഫയിൽ പറഞ്ഞതിനേക്കാൾ ഒന്നും കൂടുതലോ കുറവോ ഇല്ലാതെ തുഹ്ഫയി ലുള്ളത്, അങ്ങനെത്തന്നെയുള്ള ഒരു ഫത്ഫയാണ്. മഹാ ന്മാരായ ഫുഖഹാഇനോട് ഈ മഹാൻ കാണിച്ച അദബ് ശ്രദ്ധിക്കുക .
فيجوز للإمام کذي الشوكة وأهل الحل والعقد

 എന്നതിൽ 'ഇമാമി'ന്റെ മേൽ 'ദുശ്ശൗകത്ത്, അഹ്ലുൽ ഹല്ലി വൽഅഖ്ദി'നെ അത്വഫ് ചെയ്യാതെ, വേർതിരിച്ചു പറഞ്ഞു. ഫുഖഹാഅ് ഇവിടെ 'ഫ യജുസു ലിൽ ഇമാമി' എന്നു മാത്രമേ പറ ഞ്ഞിട്ടുള്ളൂ . അത് 'ഗാലിബി'നുവേണ്ടി പറഞ്ഞതാണെങ്കിലും ദുശ്ശൗകത്ത്, അഹ്ലുൽ ഹല്ലി വൽഅഖ്ദ് എന്നിവർ അതിൽ പെടുമെന്നു ഗ്രഹിക്കുന്നതായതു കൊണ്ട്, മഹാനവർകൾ അതു 'തൻളീറി'ന്റെ കാഫ് ഉപയോഗിച്ചു വിവരിച്ചു. തുഹ്ഫയിൽ ഇല്ലത്ത് കൊണ്ട് ഇമാം, ദുശ്ശൗകത്ത് എന്നിവരുടെയും അഹ്ലുൽ ഹല്ലി വൽഅഖ്ദിന്റെയും ഇടയിൽ വ്യത്യാസമാക്കി വിവരിച്ച ഒരു കാര്യം ഈ സയ്യിദ് വ്യക്തമായി വേർതിരിച്ചുതന്നു .
(സുന്നി അഫ്കാർ 2008 നവംബർ 12)