സയ്യിദ് ഹബീബ് ത്വാഹാ ബിൻ അലി അല്‍ഹദ്ദാദ് റബ്ബിലേക്ക് യാത്രയായി
വിശുദ്ധ പ്രവാചക പരമ്പരയുടെ പുണ്യ ഭൂമിയായ യമനിലെ ഹദർ മൗത്തി നിന്നും അഫ്രിക്കയിലേക്ക് കുടിയേറിയ,പ്രവാചക പൗത്രൻ ഹുസൈനീ പരമ്പര യിലേക്ക് ചേരുന്നഅൽ ഹദ്ദാദ് ഖബീലയുടെ കെനിയയിലെആത്മീയ സരണിയുടെ ആദരണീയയനായ നേതാവു സയ്യിദ് ഹബീബ് ത്വാഹാ ബിൻ അലി അല്‍ഹദ്ദാദ്റബ്ബിലേക്ക് യാത്രയായി.
പരിശുദ്ധ മദീന മുനവ്വറയിലെ ഖാദിരിയ്യ ത്വരീഖത്തിന്റ ശൈഖ് അബ്ദുൽ ഖാദിർ ജീലി യുമായുള്ള ആത്മീയ ബന്ധത്തിലൂടെ ആഫ്രിക്കയിലും മധ്യ പൗരസ്ത്യ ദേശങ്ങളിലും ഭക്തി രസ പ്രദാനങ്ങളായ ഹദ്ദാദ് സദസ്സുകൾ സ് ഥാപിക്കുകയും അതിനുനേതൃത്വം വഹിക്കുകകുകയും ചെയ്തു.ആയിരങ്ങൾ പങ്കെടുക്കുന് നസദസുകളിലെ ഗദ്യപദ്യ പാരായണങ്ങളും പ്രഭാഷണ പരമ്പരകളൂം ഏറെ ഹൃദ്യമായിരുന്നു.അബൂൽഖാദർ ജീലിയുടെ നേതൃത്വത്തിൽ അഫ്രിക്കയിലും മിഡിലീസ്റ്റിലും നടന്നു വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി പട്ടിക്കാട് ജാമിയ നൂരിയ്യ അറബിയ്യയുമാമായുള്ള MOU ഒപ്പിടുന്നതിന് 2016 ഏപ്രില്‍ മാസത്തില്‍ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളും ജാമിഅ: പ്രിൻസിപ്പൽ ആദരണീയനായ ആലിക്കുട്ടി മുസ്ലിയാരും കെനിയ സന്ദർശിച്ചിരുന്നു.ആ സംഘത്തിൽ കോഴിക്കോട് ഖാസിമാരായസയ്യിദ് മുഹമ്മദ് കോയ ജമലുലൈലി,സയ്യിദ് നാസർ ഹയ്യ് ശിഹാബ് ,ദാറുൽ ഹുദ വി.സി.Dr.ബഹാഉദ്ദീൻ മുഹമ്മദ് നദ്വി തുടങ്ങി ഒരുവലിയസംഘമുണ്ടായിരുന്നു.യാത്ര പൂർണ്ണമായും ഇപ്പോൾ അന്തരിച്ച സയ്യിദ് ത്വാഹാ ഹദ്ദാദ് തങ്ങളുടെ നിയന്ത്രണത്തിലായിരുന്നു. നൈറോബി എയര്‍പോർട്ട് എമിഗ്രേഷൻ മുതൽ അദ്ദേഹത്തിന്റെ സ്വാധീനം പ്രകടമായിരുന്നു.
ദിവസങ്ങൾനീണ്ട യാത്രയില്‍ പൂര്‍ണമായും അദ്ദേഹം അനുഗമിച്ചിരുന്നു. മത, സാമൂഹിക, ആത്മീയ ,സർക്കാർ മേഖലകളിലെ അദ്ദേഹത്തിന്റെ സ്വാധീനം വേണ്ടത്ര മനസ്സിലാക്കാന്‍ ഇതുമൂലം സമസ്ത നേതാക്കൾക്ക് കഴിഞ്ഞിരുന്നു.
കെനിയയിലെ മലപ്പുറം ജില്ല എന്ന് വിശേഷിപ്പിക്കാവുന്ന മൊമ്പാസയിലും പരിസരങ്ങളിലും നിരവധി മതസ്ഥാപനങ്ങള്‍ നേതാക്കൾ സന്ദര്ശിച്ചിരുന്നു. അവിടെയെല്ലാം നേതൃപരമായ ഒരു പങ്ക് അദ്ദേഹത്തിനുണ്ടായിരുന്നു. മൊമ്പാസാ കോട്ടയില്‍ ഗവണ്‍മെന്റ് അനുമതിയോടെ ഒരു പൊതുസമ്മേളനം നടത്താനും അതില്‍ ധാരാളം ആളുകളെ സംഘടിപ്പിക്കാനും കഴിഞ്ഞത് അദ്ദേഹത്തിന്റെ സംഘടനാമികവിന്റെ നേർസാക്ഷ്യമായിരുന്നു.
തികഞ്ഞ സുന്നിയും സൂഫിയും ശാഫി ഈ മദ്ഹബ്കാരനുമായ അദ്ദേഹത്തിന്റെ വിയോഗം കെനിയന്‍ മുസ്ലിംകള്‍ക്ക് നികത്താനാവാത്ത നഷ്ടമാണ്. യമനില്‍ നിന്നും കുടിയേറിയ കെനിയയിലെ അഹ്‌ലുബൈത്ത് പരമ്പരകളിൽ അദ്ദേഹത്തിന്ന് നല്ല അംഗീകാരമായിരുന്നു.കെനിയയിൽ ഒരു മസ്ജിദിൻറെഉൽഘാടനത്തിൽ അന്ന് സമസ്ത നേതാക്കൾ സംബന്ധിച്ചിരുന്നു.ഉൽഘാടകൻ ലോകമെങ്ങുമുള്ള ജിഫ്രി ഖബീലയുടെ ഇപ്പോഴത്തെ നേതാവ് ദുബായിൽ താമസിക്കുന്ന ഹള്റമിയായ സയ്യിദ് ഹബീബ്അലി സൈനൽ ആബിദീൻ അൽ ജിഫ്രി ആയിരുന്നു.
അല്ലാഹു ഹദ്ദാദ് തങ്ങൾക്ക് ഉഖ്റവീ ജീവിതത്തെ ധന്യമാക്കുമാറാകട്ടെ.
ആ ദീനീ സേവനങ്ങളും സ്വീകരിക്കട്ടെ... ആമീൻ
Post a Comment