മറഞ്ഞ മയ്യിത്ത് നിസ്കാരവും എലിക്കെണിയിൽ കുടുങ്ങിയ വഹാബികളും
മറഞ്ഞ മയ്യത്തിന് മേലുള്ള നിസ്കാരം ഒരുകാലത്ത് ബിദ്അത്തും അനാചാരവും ആണെന്ന് പഠിപ്പിച്ചവർ.
ഇപ്പോൾ നിലപാട് മാറ്റുകയാണ്.
ഈ പുരോഗതി സ്വാഗതാർഹം.
കാരണം പഠിക്കുംതോറും സത്യത്തിലേക്ക് എത്തിച്ചേരും എന്നത് തീർച്ചയാണല്ലോ. കൂടുതൽ പഠിക്കാൻ സമ്മതിക്കാത്തതും പഠിക്കാത്തതും കൊണ്ടാണ് വഹാബി പ്രസ്ഥാനം നിലനിന്നു പോകുന്നത്.
1987 മാർച്ച് മാസത്തിലെ അൽമനാർ എഴുതുന്നത് കാണുക.
ഈ നിയമം ഒരുവർഷം കഴിയുന്നതിനു മുമ്പേ അവരിൽ ചിലർ പൊളിച്ചിട്ടുണ്ട്.
അത് തുറന്നു എഴുതുകയും ചെയ്തു കാരണം കഴിഞ്ഞവർഷം എഴുതിയത് എന്താണെന്ന് ഓർമ്മയില്ല. എങ്ങനെ ഓർമ്മ ഉണ്ടാവാൻ പൊതുവായ ഒരു നിയമമോ അടിസ്ഥാനമോ ഇല്ലാതെ സ്വന്തമായി ഗവേഷണം ഓരോദിവസവും നടത്തുകയാണ്ല്ലോ വഹാബികൾ.
ഒഹാബീ നേതാവ് അമാനി മൗലവി മരണപ്പെട്ടപ്പോള്‍ വിദേശത്തായിരുന്ന ഒഹാബീ പ്രസ്ഥാന സംസ്ഥാന നേതാവായിരുന്ന കെ പി മുഹമ്മദ് ബ്നു അഹ് മദ് മൗലവി ആളുകളെ കൂട്ടി അമാനി മൗലവിക്ക് വേണ്ടി മയ്യിത്ത് നിസ്കരിച്ചു ?? (കെ പി മൗലവിയുടെ വരികള്‍ വായിക്കുക) അദ്ധേഹം പറയുന്നു:
".. നിര്‍ബാഗ്യമെന്നു പറയട്ടെ; എന്റെ ആ ബഹുമാന്യ സ്നേഹിതന്റെ മരണവാര്‍ത്ത ജിദ്ദയില്‍ നിന്നാണ് ഞാനറിഞ്ഞത്. മയ്യിത്ത് കാണാനോ ആയിരക്കണക്കിലുള്ള അദ്ധേഹത്തിന്റെ ശിഷ്യന്മാരോടും ബന്ധുമിത്രാദികളോടുമൊപ്പം മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കാനോ കഴിഞ്ഞില്ല. എന്നാലും വിദേശത്തുവെച്ച് ഞങ്ങള്‍ മയ്യിത്ത് നമസ്കരിച്ചു. ............
(അല്‍ മനാര്‍: വാള്യം: 33 , ലക്കം: 8 , 1988 ജനുവരി) (പേജ്- 9)
കൊറോണക്കാലം ആയപ്പോൾ ഗൾഫ് സലഫികളും മറഞ്ഞ മയ്യത്തിന് മേലിൽ നിസ്കാരം ആരംഭിച്ചിട്ടുണ്ട്. എന്തായാലും ഈ മാറ്റം സ്വാഗതാർഹം തന്നെ... കൂടുതൽ പഠിക്കുക നിങ്ങൾ സുന്നത്തിലേക്ക് എത്തിച്ചേരുക തന്നെ ചെയ്യും.
Post a Comment