തമ്മിൽ തമ്മിൽ ശിർക്കാരോപിക്കുന്ന മുജാഹിദ് ഗ്രൂപ്പുകൾ

തമ്മിൽ തമ്മിൽ ശിർക്കാരോപിക്കുന്ന മുജാഹിദ് ഗ്രൂപ്പുകൾ
******************************
ചേകന്നൂർ വിഭാഗം:
ഇവരുടെ വാദം;-
അത്തഹിയാത്തിൽ അള്ളാഹു അല്ലാത്തവരെ വിളിക്കുന്നത് കൊണ്ട് എല്ലാവിഭാഗം മുജാഹിദുകളും ജമാഅത്തെ ഇസ്ലാമിയും മുശ്രിക്കുകളാണ്.

മടവൂർ വിഭാഗം:
ഇവരുടെ വാദം;-
1-ജിന്നു ബാധ,സിഹ്ർ, കണ്ണേറ് എന്നിവ അംഗീകരിക്കുന്നത് കൊണ്ട് അല്ലാഹു അല്ലാത്ത അഭൗതികമായ മറ്റൊരു ശക്തിയെ ഭയപ്പെടുന്നതിനാൽ ഔദ്യോഗിക വിഭാഗമായ കെ.എൻ.എമ്മുകാർ മുശ്രിക്കുകളാണ്.
2-മലക്കും ജിന്നും നമ്മെ സഹായിക്കും എന്ന് വിശ്വസിക്കുന്ന വിസ്ഡം ഗ്രൂപ്പും മുശ്രിക്കുകളാണ്.

കെ.എൻ.എം വിഭാഗം:
ഇവരുടെ വാദം;-
1-ജിന്നിനെ ഇലാഹാക്കിയ വിസ്ഡം വിഭാഗം മുശ്രിക്കുകളാണ്. ഇലാഹായ ജിന്നിനെ ഉപേക്ഷിച്ച് ലാഇലാഹ ഇല്ലല്ലാഹ് എന്ന് പറഞ്ഞാൽ മാത്രമേ അവർ യഥാർത്ഥ മുസ്‌ലിംകൾ ആവുകയുള്ളൂ..
2-ജിന്നും മലക്കും അഭൗതിക ജീവിയാണ് എന്ന് വിശ്വസിക്കുന്നതിനാൽ (വാദിക്കാൻ വേണ്ടി) മടവൂർ വിഭാഗം മുശ്രിക്കുകൾ ആണ്.

ഇനി പറയൂ.. ഇവർ സുന്നികളെ “മുശ്രിക്” ആരോപിച്ചിട്ടില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.!!
പതിറ്റാണ്ടുകളായി തൗഹീദ് എന്താണെന്ന് അറിയാതെ നട്ടംതിരിയുന്ന ഇങ്ങനെ ഒരു പ്രസ്ഥാനം പൂർവ്വകാല ചരിത്രത്തിൽ പോലുമില്ല.
കുമിളപോലെ പൊട്ടിമുളച്ച് പിന്നീട്
മുട്ടയുടഞ്ഞ് പോയ അവാന്തരവിഭാഗങ്ങൾ ഇവരേക്കാൾ വലിയ സെറ്റപ്പായിരുന്നു..
അള്ളാഹു ഈ ഉമ്മത്തിനെ കാക്കട്ടെ..!!
ആമീൻ

✍🏻അബൂ ത്വാഹിർ ഫൈസി മാനന്തവാടി