മുസ്ലിംലീഗ് നബിദിനം ആഘോഷിച്ച നോട്ടീസുകൾ വൈറലാകുന്നു

പഴയകാല മുസ്ലിംലീഗ് കമ്മിറ്റികൾ നബിദിനം ആഘോഷിച്ചതിന്റെ നോട്ടീസുകൾ
സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
കഴിഞ്ഞദിവസം മുസ്ലിംലീഗ് ദേശീയ അധ്യക്ഷൻ പ്രൊഫസർ കാദർ മൊയ്തീൻ രാജ്യവ്യാപകമായി നബിദിനം ആഘോഷിക്കാൻ ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ നബിദിന നോട്ടീസുകൾ വന്നത്.
ഇതോടെ മുജാഹിദ് വിഭാഗങ്ങൾക്ക് അമർഷവും പുകയുന്നതായി സോഷ്യൽ മീഡിയയിലെ കമൻറ് ബോക്സുകളിൽ കാണാനാവും.
പഴയകാലത്ത് ഞങ്ങളാണ് ലീഗ് വളർത്തിയിരുന്നത് എന്ന നിലയിൽ മുജാഹിദുകൾ നടത്തുന്ന നുണപ്രചരണവും ഇതോടുകൂടി പൊളിയുകയാണ്.

പഴയകാല മുജാഹിദ് നേതാക്കൾ നബിദിനം വിപുലമായി ആഘോഷിച്ചതും ആഘോഷിക്കാൻ ആഹ്വാനം ചെയ്തതും ആയ നോട്ടീസുകളും പ്രസ്താവനകളും മുജാഹിദ് വിഭാഗത്തിനെ പ്രതിസന്ധിയിലാഴ്തി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇപ്പോൾ മുസ്ലിംലീഗ് നബിദിനം ആഘോഷിച്ച  നോട്ടീസ് കൂടി സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്.
എന്നാൽ ഇത് ഫേക്ക് ആണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങളും മുജാഹിദുകൾ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.