ഏക വ്യക്തി ക്വിസ്
?തിരുനബി(സ) വിവാഹം ചെയ്ത ഏക കന്യക?
– ആയിശ(റ)
? തിരുനബി(സ) വിവാഹം ചെയ്ത ഏക അടിമ?
– മാരിയതുല്‍ ഖിബ്തിയ്യ(റ)
? തിരുനബി(സ)യുടെ കരം കൊണ്ട് വധിക്കപ്പെട്ട ഏക മനുഷ്യന്‍?
– ഉബയ്യ്ബ്‌നു ഖലഫ്
? തിരുനബി(സ)യുടെ അമ്മായിമാരില്‍ മുസ്‌ലിമായ ഏക വനിത?
– സ്വഫിയ്യ(റ)
? മറഞ്ഞ രൂപത്തില്‍ (ഗായിബ്) ഒരാള്‍ക്ക് മാത്രമേ നബി(സ) മയ്യിത്ത് നിസ്‌കരിച്ചിട്ടുള്ളൂ…. വ്യക്തി ആര്?
– നജ്ജാശി രാജാവ് (നേഗസ് ചക്രവര്‍ത്തി)
? ഭാര്യമാരുടെ കൂട്ടത്തില്‍ ഒരാളുടെ റൂമില്‍ വെച്ച് മാത്രമേ നബി(സ)ക്ക് വഹ്‌യ് ലഭിച്ചിട്ടുള്ളൂ. ഏതാണ് ആ ഭാര്യ?
– ആയിശ(റ)
? ശിഅ്ബു അബീത്വാലിബില്‍ (അബൂത്വാലിബിന്റെ വീട്) ഉപരോധസമയത്ത് നബി(സ)യോടൊപ്പം കഴിഞ്ഞ ഏക ഭാര്യ?
– ഖദീജ(റ)
? നബി(സ) മയ്യിത്ത് നിസ്‌കരിച്ച ഏക ഭാര്യ?
– സൈനബ ബിന്‍ത് ഖുസൈമ(റ)
? നബി(സ)യുടെ ഭാര്യമാരില്‍ ഒരാളുടെ മുന്‍ ഭര്‍ത്താവിന്റെ നാമം ഖുര്‍ആനിലുണ്ട്. ഏതാണ് നാമം?
– സൈദ്(റ)
? ഏതാണ് ഭാര്യ?
– സൈനബ ബിന്‍ത് ജഹ്ഷ്(റ)
? വലിയ്യോ സാക്ഷിയോ ഇല്ലാതെ തിരുനബി(സ) വിവാഹം ചെയ്ത ഏക ഭാര്യ?
– സൈനബ ബിന്‍ത് ജഹ്ഷ് (അല്ലാഹു അവരെ വിവാഹം ചെയ്ത് കൊടുത്തതായി ഖുര്‍ആന്‍ അവതരിച്ചു)
? തിരുനബി(സ)യുടെ വഫാത്തിന് ശേഷവും ജീവിച്ചിരുന്ന ഏക സന്താനം?
– ഫാത്വിമ(റ)
? തിരുനബി(സ)യെ പരമ്പര മുറിഞ്ഞവനെന്ന് വിളിച്ച മനുഷ്യനെ ഖുര്‍ആന്‍ ആക്ഷേപിച്ചു. ആരാണ് ആ മനുഷ്യന്‍?
– ആസ്വ് ഇബ്‌നു വാഇല്‍
? ഏത് സൂറത്തിലാണ് ആക്ഷേപിച്ചത്?
– സൂറതുല്‍ കൗസര്‍ (ൃ™ിˆൃഒിഇത്സഏ ിള്‍ീഴ ിന്നി€ുളƒിക്കഠ ര്‍െുഋഏ)
? ഹിജ്‌റ 555ല്‍ തിരുനബി(സ)യുടെ ഖബ്‌റുശ്ശരീഫ് തുരന്ന് തിരുശരീരം കടത്തിക്കൊണ്ടുപോകാന്‍ സ്‌പെയിനില്‍ നിന്നും വന്ന രണ്ട് ക്രിസ്ത്യാനികളെക്കുറിച്ചുള്ള വിവരം നബി(സ) സ്വപ്നത്തിലൂടെ നല്‍കിയത് ഏത് രാജാവിനാണ്?
– സുല്‍ത്താന്‍ ആദില്‍ നൂറുദ്ധീന്‍ മഹ്മൂദ് ശഹീദ്ബ്‌നു സിങ്കി(റ)
? തിരുനബി(സ)യുടെ സ്വപ്നത്തിന് വ്യാഖ്യാനം പറഞ്ഞുകൊടുത്തത് നൂറുദ്ധീനു സിങ്കിയുടെ ഭക്തനായ മന്ത്രിയാണ്. ആരാണദ്ദേഹം?
– ജമാലുദ്ധീന്‍ മുസ്വ്‌ലിഹ്(റ)
? വിഷം പുരട്ടിയ, പൊരിച്ച ആട്ടിറച്ചി കൊടുത്ത് നബി(സ)യെ സത്കരിച്ച ജൂത വനിത ആര്?
– ബനൂ നളീർ ഗോത്രത്തലവന്‍ സല്ലാമുബ്‌നു മിശ്കം എന്ന ജൂതന്റെ ഭാര്യ സൈനബ്
? ജൂതസ്ത്രീയുടെ സത്കാരത്തില്‍ ഇറച്ചിയില്‍ നിന്ന് വിഷദംശനമേറ്റ് മരണപ്പെട്ട സ്വഹാബി ആര്?
– ബറാഅ്ബ്‌നു മഅ്‌റൂര്‍(റ)
? ബദര്‍ യുദ്ധത്തില്‍ ———— എന്ന സ്വഹാബിയുടെ വാള്‍ മുറിഞ്ഞത് നബി(സ)യോട് ആവലതി പറഞ്ഞപ്പോള്‍ നബി(സ) അദ്ദേഹത്തിന് ഒരു കമ്പ് കൊടത്തു. വീശിയപ്പോള്‍ അത് വെട്ടിത്തിളങ്ങുന്ന വാളായി മാറി. സ്വഹാബി ആര്?
– ഉക്കാശ്ബ്‌നു മുഹ്‌സിന്‍(റ)
? ഇരുള്‍ മുറ്റിയ രാത്രിയില്‍ ഇശാ നിസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന ഒരു സ്വഹാബിക്ക് തിരുനബി(സ) ഈന്തപ്പനയുടെ ഒരു ശാഖ നല്‍കി. വീട്ടിലെത്തുവോളം അദ്ദേഹത്തിന് അത് വെളിച്ചം നല്‍കി. ആരാണ് ആ സ്വഹാബി?
– ഖതാദതുബ്‌നു നുഅ്മാന്‍(റ)
? തിരുനബി(സ)യുടെ ഖബ്‌റുശ്ശരീഫിനടുത്ത് ഒരു ഖബറിനു കൂടി സ്ഥലമുണ്ട്. അത് ആര്‍ക്കുള്ളതാണ്?
– ഈസാ നബി(അ)ന്
Post a Comment