നബിദിനാഘോഷം പഴയ നിയമത്തിൽ (അൽ - മുർഷിദ്)

ഇന്ന് നഖവും പല്ലും ഉപയോഗിച്ച് വഹാബികൾ എതിർക്കുന്ന നബിദിനാഘോഷത്തെ സംബന്ധിച്ച്
അൽ- മുർശിദിൽ എന്താണ് പറഞ്ഞതെന്ന് നമുക്ക് പരിശോധിക്കാം.

1935 ജൂൺ മാസത്തിലെ അൽ മുർശിദ് മാസികയിൽ മുജാഹിദ് പ്രസ്ഥാനത്തിന്റെ എല്ലാമെല്ലാമായ ഇ കെ മൗലവി എഴുതിയത് ഇപ്പോഴത്തെ ന്യൂ ജൻ മൗലവിമാരും നബിദിനം വരുമ്പോൾ തൊള്ളക്കീറുന്ന കുഞ്ഞാടുകളും വായിക്കുക, ചിന്തിക്കുക, വില ഇരുത്തുക മുത്തു നബി (സ) ജനിച്ചത് റബീഉൽ അവ്വലിലാണെന്നും ആ മാസം വരുമ്പോൾ നബി തങ്ങളെ കുറിച് അറിയുന്ന ഏതൊരാൾക്കും സന്തോഷിക്കാതിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വളരെ വ്യക്തമായി പറയുന്നു

നബിദിനാഘോഷം ശിർക്ക്, ബിദ്അത്ത്, അനാചാരം, അനതവിശ്വാസം എന്നൊക്കെ മുജാഹിദുകൾ പ്രചരിപ്പിക്കാൻ തുടങ്ങിയിട്ട് കുറഞ്ഞ കാലമേ ആയിട്ടുള്ളൂ..
അഥവാ സമസ്തയും സമസ്തയുടെ മദ്രസ പ്രസ്ഥാനവും വ്യാപകമായപ്പോഴാണ് കേരളത്തിൽ അതിവിപുലമായ രീതിയിൽ നബിദിനാഘോഷം പ്രകടമായത്.
ഇത് കണ്ടു സഹികെട്ടാണ് ഇബിലീസിന്റെ അനുയായികൾ പുതിയ നിയമം ഉണ്ടാക്കിയത്.

അൽ മുർശിദ് മാസികയേ കുറിച്ച് അവർ എഴുതിയത് കാണുക 

പേര് അന്വർത്ഥമാക്കിയ വഴികാട്ടി'യായിരുന്നു ആ പ്രസിദ്ധീകരണം.
കെ എം മൗലവി,  ഇ  കെ  മൗലവി,  എം സി സി സഹോദരങ്ങൾ തുടങ്ങി കേരളത്തിലെ അക്കാലത്തെ അറിയപ്പെടുന്ന പണ്ഡിതന്മാരുടെ തൂലികകകൾ ഇരുൾ മുറ്റിയ സമൂഹത്തിന് വെളിച്ചം പകർന്നു.
(ഇവരുടെ സാമൂഹ്യ മാധ്യമ പേജുകളിൽ നിന്നും)