തിരുകേശവും വള്ളുഹാ സൂറത്തും സലഫി വിഢികളും

തിരുകേശവും വള്ളുഹാ സൂറത്തും സലഫി വിഢികളും
*********************************
ifshaussunna.blogspot.com
കാന്തപുരം അബൂബക്കർ മുസ്ലിയാർ നടത്തിയ ഒരു പ്രഭാഷണ ശകലം എടുത്ത് തഫ്സീർ റാസിയിൽ നിന്ന് അദ്ദേഹം ഉദ്ധരിച്ച ഒരു പരാമർശത്തെ വിമർശിക്കുന്ന ചില സലഫികളെ കാണാൻ സാധിച്ചു.
പറഞ്ഞത് ആരാണെങ്കിലും അതിൽ സത്യമുണ്ടോ എന്നാണ് ആദ്യം നോക്കേണ്ടത്. പരിശോധിച്ചപ്പോൾ ഇമാം റാസി തങ്ങൾ അങ്ങനെ തന്നെ തഫ്സീർ നൽകിയതായി കാണാൻ സാധിച്ചു.
അഥവാ അങ്ങനെ തഫ്സീർ നൽകിയാൽ അത് വിദൂരമല്ല എന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ട്.
പ്രസ്തുത ഭാഗം ചുവടെ ചേർക്കുന്നു.
اﻟﺴﺆاﻝ اﻟﺨﺎﻣﺲ: ﻫﻞ ﺃﺣﺪ ﻣﻦ اﻟﻤﺬﻛﺮﻳﻦ ﻓﺴﺮ اﻟﻀﺤﻰ ﺑﻮﺟﻪ ﻣﺤﻤﺪ ﻭاﻟﻠﻴﻞ ﺑﺸﻌﺮﻩ؟ ﻭاﻟﺠﻮاﺏ: ﻧﻌﻢ ولا اﺳﺘﺒﻌﺎﺩ ﻓﻴﻪ ﻭﻣﻨﻬﻢ ﻣﻦ ﺯاﺩ ﻋﻠﻴﻪ ﻓﻘﺎﻝ: ﻭاﻟﻀﺤﻰ ﺫﻛﻮﺭ ﺃﻫﻞ ﺑﻴﺘﻪ، ﻭاﻟﻠﻴﻞ ﺇﻧﺎﺛﻬﻢ، ﻭﻳﺤﺘﻤﻞ اﻟﻀﺤﻰ ﺭﺳﺎﻟﺘﻪ ﻭاﻟﻠﻴﻞ ﺯﻣﺎﻥ اﺣﺘﺒﺎﺱ اﻟﻮﺣﻲ،
- تفسير الرازي
അർത്ഥം ചുരുക്ക രൂപത്തിൽ;-
മേൽ പറയപ്പെട്ട ഏതെങ്കിലും മുഫസ്സിറുകൾ والضحى എന്നതിന് പ്രവാചകർ മുഹമ്മദ് നബി തങ്ങളുടെ മുഖവും والليل എന്നതിന്  മുടിയും തഫ്സീർ നൽകിയിട്ടുണ്ടോ? 
മറുപടി: അതെ, അത് വിദൂരമല്ല.
മാത്രമല്ല والضحى എന്നതിന് പുണ്യനബിയുടെ കുടുംബത്തിലെ ആൺകുട്ടികൾ എന്നും والليل എന്നതിന് പെൺകുട്ടികൾ എന്നും, യഥാക്രമം രിസാലത് എന്നും വഹ്യിന്റെ കാലം എന്നും ഒക്കെ  വ്യത്യസ്ത തഫ്സീറുകൾ നൽകപ്പെട്ടിട്ടുണ്ട്.(റാസി)
വിശുദ്ധ ഖുർആനിലെ ഒരു വചനത്തിന് വ്യത്യസ്ത അർത്ഥങ്ങളും ആശയങ്ങളും തഫ്സീറുകളും ഉണ്ടാവാം.
അതിന് ഒരു അർത്ഥം മാത്രമേ ഉണ്ടാവൂ, അല്ലെങ്കിൽ ഉണ്ടാവാൻ പാടുള്ളൂ എന്ന് വാശിപിടിക്കുന്നവർ വിഡ്ഢികളാണ്.
എന്തെങ്കിലും കേൾക്കുമ്പോഴേക്ക് കുന്തവും കുടചക്രവും എടുത്തു ഇറങ്ങിവരുന്ന സലഫികൾ അല്പം കിതാബ് വായിച്ചു പഠിക്കുക.
മുത്ത് നബിയുടെ യഥാർത്ഥ ആസാറുകൾക്ക് ബർക്കത്ത് ഉണ്ടെന്ന് സ്വഹാബത്ത് വിശ്വസിച്ച് കാണിച്ചുതന്ന മാർഗമാണ്. വഹാബിയ്യത്ത് അത് അംഗീകരിക്കാൻ പാടില്ല എന്നതാണ് ഹഖ് നിലനിൽക്കുന്നതിന് ഏറ്റവും വലിയ തെളിവ്.

✍️അബൂത്വാഹിർ ഫൈസി മാനന്തവാടി