ഒരു പള്ളിയിൽ രണ്ടു ജുമുഅഃ പാടില്ല - ഉസ്മാൻ ഹസ്റത്തിന്റെ ഫത്‌വയും

ചോദ്യം        
 ഒരു നാട്ടിൽ ഉള്ള ജുമുഅഃ മസ്ജിദിൽ സ്ഥല പരിമി കാരണം എല്ലാവർക്കും ഒരേസമയം ജുമുഅ നമസ്കാരം നിർവഹിക്കാൻ കഴിയാതെ വന്നാൽ ആ മസ്ജിദിൽ വെച്ച് രണ്ടാമതായി ജുമുഅഃ നിർവഹിക്കാമോ ?   
                                 ഉത്തരം 

                 ശാഫിഈ മദ്ഹബിൽ പ്രബലമായ അഭപ്രായം എന്തെന്നാൽ ഒരേ നാട്ടിൽ / പ്രദേശത്തു രണ്ടാമതായി മറ്റൊരു ജുമുഅഃ നിർവഹിക്കാൻ പാടില്ല എന്നും സ്ഥല പരിമിതി കാരണം അവശ്യാനുസരണം രണ്ടോ അതിൽ കൂടുതലോ സ്ഥലങ്ങളിൽ ജുമുഅഃ നിർവഹിക്കാം. എന്നാൽ ഒരേ മസ്ജിദിൽ രണ്ട് പ്രാവശ്യം ജുമുഅഃ നിർവഹിക്കാം എന്ന് ഫീഖിഹീ പണ്ടിതന്മാർ ആരും പറഞ്ഞിട്ടില്ല.അത് മാത്രമല്ല നബി തിരുമേനി (സ) യുടെ കാലത്തും അതിന് ശേഷവും ഒരേ മസ്ജിദിൽ രണ്ടാമതായി ജുമുഅഃ നിർവഹിച്ചതായി  യാതൊരു തെളിവും ലഭിച്ചിട്ടില്ല. അതിനാൽ ഒരേ മസ്ജിദിൽ എല്ലാവർക്കും ഒരുമിച്ച് ജുമുഅഃ നിസ്കരിക്കാൻ സ്ഥലപരിമിതി മൂലം കഴിയുന്നില്ല എങ്കിൽ ആവശ്യാനുസരണം മറ്റു സ്ഥലങ്ങളിൽ ജുമുഅഃ നിർവഹിക്കണം.

 ഫത്‌വ നൽകിയവർ:

 മുഫ്തി  അഅ്ളം  ഉസ്മാൻ മുഹ് യിദ്ദീൻ ഹസ്റത് അവർകൾ.(دامت بركة الله) അൽബാഖവി അൽ മളാഹിരി ,അൽ ഖാസിമി.
ശൈഖുൽ ജാമിഅ അൽ ബാഖിയാത്തു സ്വാലിഹാത് 
വേലൂർ. നാഇബെ അമീർ ശരീഅത്ത് തമി്നാട് 
.. .  . 
സയ്യിദ് മജ്‌ലിസു മദാരിസ്   അറബിയ്യ തമിഴ്നാട് 
.......
നാഇബ്   മുഫ്തി മുല്ലവി ശംസുദ്ദീൻ ഫാളിൽ ബാഖാവി