മഹാമാരി കാലത്ത്_ശൈഖ് മുഹമ്മദ് മൗലാ ജലാൽ ബുഖാരി (റ) വിനെ വായിക്കുമ്പോൾ
#മഹാമാരി_കാലത്ത്_ശൈഖ്_മുഹമ്മദ്_മൗലാ_ജലാൽ_ബുഖാരി_റ_വിനെ_വായിക്കുമ്പോൾ
ചുടുകനൽ കത്തിയെരിഞ്ഞാളുന്ന തീ കുണ്ഡത്തിലേക്ക് എടുത്തു ചാടാൻ ശൈഖവറുകൾ കൽപ്പിച്ചു. ഭവ്യതയുള്ള മുരീദുമാർ അനുസരയോടെ ഓരോരുത്തരായി അതിലേക്ക് എടുത്ത് ചാടി. വീണ്ടും വീണ്ടും വിറകും ചിരട്ടയും കൊണ്ട് വരപ്പെട്ടു. ഏഴ് ദിവസത്തോളം ആളിക്കത്തിച്ചു. ചാടിയവർ മുഴുവനും ചാരമായി തീർന്നെന്ന് ചുറ്റും നിന്നവർ തീർത്ത് വിശ്വസിച്ചു. ഏഴാം ദിവസം ശൈഖ് മൗലാ (റ)വും അതിലേക്ക് ചാടി. കൂടെ ഖാദിമായ മുഹമ്മദ്ക്കയും..
കുറച്ച് സമയത്തിന് ശേഷം മൗലാ തങ്ങൾ അതിൽ നിന്നും കയറി വന്നു. പിന്നിൽ വരിയായി ആഴ്ച്ചകൾക്ക് മുമ്പ് ചാടിയ മുരീദുമാരും. ചുറ്റും നിന്നവരുടെ കണ്ണുകൾക്ക് ആശ്ചര്യം! കൂടെ, പുറത്ത് വന്നവരോട് നൂറ് ചോദ്യങ്ങളും - തീ .. ചൂട്..
അവർ: തീയ്യോ!! ഹ.. ഞങ്ങൾക്ക് അവിടെ കാണാനായത് കുറച്ച് കട്ടിലുകളാണ്. അതിൻമേൽ പച്ചവിരി.. അതിൽ അൽപം നേരം ഒന്ന് മയങ്ങി. ഉണർന്നപ്പോൾ മൗലാ.. അവിടെത്തെ കൂടെ കയറിവന്നു.
ഒരാഴ്ച്ച പിന്നിട്ടത് പോലും അവർ അറിഞ്ഞില്ലായിരുന്നു..
ഏകദേശം 100 വർഷങ്ങൾക്ക് മുമ്പ് മംഗലാപ്പുരം ഭാഗത്ത് മാരകമായ പ്ലേഗ് ബാധിച്ച് ദിനേന നിരവധി പേര് മരണമടഞ്ഞ് കൊണ്ടിരുന്നപ്പോൾ ചുറ്റുമുള്ള ശിഷ്യരോട് ശൈഖ് മുഹമ്മദ് ജലാൽ മൗലാ (റ) നിർദേശിച്ച ചികിത്സാ ശൈലിയായിരുന്നു ഇത്.
ചില ആരിഫീങ്ങളുടെ പ്രവർത്തനങ്ങൾ ഭാഹ്യമായി വിലയിരുത്തൽ അസാധ്യമാണ്.
കേരളീയ മുസ്ലിം സമൂഹത്തിന് അത്ര സുപരിചിതമല്ലെങ്കിലും, കഴിഞ്ഞ നൂറ്റാണ്ടിൽ മലബാറിലെ ഉമ്മത്തിന് വഴിയും വെളിച്ചവും താങ്ങും തണലുമായിരുന്ന അനേകം സൂഫീ പണ്ഡിതർക്ക് ആത്മജ്ഞാനവും ഹൃദയ വെളിച്ചവും പകർന്നു നൽകിയ ആത്മീയ ലോകത്തെ സൂര്യ തേജസ്സായിരുന്നു *ശൈഖ് മുഹമ്മദ് മൗലാ ജലാൽ മസ്താനുൽ ബുഖാരി (ഖ്വ:സി).*
മുഗലാപുരം ബന്ധറിൽ മാലിക് ദീനാർ(റ)വും സംഘവും ഹിജ്റ 23ൽ നിർമിച്ച സീനത്ത് ബഖ്ഷ് പള്ളിക്ക് ചാരത്ത് അന്ത്യവിശ്രമം കൊള്ളുന്ന മഹാനവറുകൾ,
ആരായിരുന്നുവെന്ന് വരച്ചുക്കാട്ടാൻ എൻ്റെ അക്ഷരങ്ങളും ശബ്ദങ്ങളും അശക്തമാണ്. എങ്കിലും അവിടെത്തെ ചുറ്റുമുണ്ടായിരുന്ന ചിത്രത്തിൽ നിന്ന് മൗലായുടെ ഒരു നിഴൽ രൂപമെങ്കിലും കിട്ടിയാൽ അൽപ്പമെങ്കിലും ആശ്വസിക്കാം.
കഴിഞ്ഞ നൂറ്റാണ്ടിൽ മലബാർ കണ്ട ഏറ്റവും വലിയ പരിത്ത്യാഗി മടവൂര് C.M വലിയ്യുല്ലാഹിയുടെ ശൈഖ് -''ചെറുകുഞ്ഞി ക്കോയ തങ്ങൾ.., അവരുടെ ആത്മീയഗുരു - ജലാൽ മൗലാ...
അജ്മീർ ഫക്കീർ അമ്പംകുന്ന് ബീരാൻ ഔലിയാ(റ) വിൻ്റെ ശൈഖ് ചെല്ലൂര് സൂഫി ഹാജി.., അവർക്ക് ആത്മദാഹം തീർത്ത് കൊടുത്ത ആത്മീയാചാര്യൻ ജലാൽ മൗലാ...
കാലം കണ്ട ഔലിയാക്കളുടെ സുൽത്താൻ - കണ്യാല മൗലാ എന്ന പേരിൽ വിശ്രുതരായ കണ്യാല അബ്ദുല്ലാഹ് ഹാജി തങ്ങളുടെ ആത്മീയ ഗുരു - ആത്മീയ ലോകത്തെ സൂര്യതേജസ്സ് പാടത്തായിൽ ശൈഖ് മുഹമ്മദ് സ്വാലിഹ് മൗലാ(റ), അവർക്ക് ധീർഘ കാലത്തെ ശിക്ഷണത്തിലൂടെ ആത്മജ്ഞാനവും പിൻഗാമിത്തവും കൈമാറിയ മഹാ ഗുരു - ജലാൽ മൗലാ...
കേരളക്കരക്ക് സുപരിചിതരായ സൂഫിവര്യൻ ആലുവായി അബൂബക്കർ മുസ്ലിയാർ ആത്മശിക്ഷണത്തിന് പാടത്തായിൽ ശൈഖ് മുഹമ്മദ് സ്വാലിഹ് മൗലായെ സമീപിച്ച ശേഷം ജലാൽ മൗലായുടെ തിരുസന്നിധിയുലും ശേഷം അവിടെത്തെ ഗുരുവിൻ്റെ സന്നിധിയിലും തേടിപ്പോയി എന്നാണ് ചരിത്രം. അതുപോലെ മുടിക്കൽ അബ്ദു റസാഖ് മസ്താൻ തുടങ്ങി എണ്ണിപ്പറയാനുള്ള നാമങ്ങളിലേറെ എണ്ണി തിട്ടപ്പെടുത്താനാവാത്തവർ..
ആത്മീയതയുടെ പരമകോടി പുൽകിയ മൗലായുടെ ഉന്നതി അകകണ്ണ് കൊണ്ട് ഗ്രഹിച്ച അക്കാലത്തെ ആത്മീയ ഗുരുക്കൻമാർ ഇങ്ങോട്ട് സമീപ്പിച്ച് പിൻഗാമിത്തം ഏൽപ്പിച്ചു നൽകുകയായിരുന്നു എന്നത് പൊന്നിൻകുടത്തിന് ഒരു 'പട്ട്പുടവ' ചാർത്തിനൽകലായി... അതും ഓരോന്നും ഉസ്വൂലിൽ തന്നെ വിത്യസ്ഥ ശൈലികളുള്ള നാല് ആത്മീയ സരണികൾ..
അവരുടെ ആണ്ട് ദിനമായ ദുൽക്കഅദ: 23 നമ്മിലൂടെ കടന്ന് പോകുമ്പോൾ ഒരു ഫാതിഹ ഓതിയെങ്കിലും അവർക്കരികിൽ നമുക്കും ചെന്നണയാം.
അല്ലാഹു കനിയട്ടെ.. ആമീൻ
കടപ്പാട് - Fb
watch vdo....
watch vdo....
Post a Comment