ഇത് ചരിത്രത്തിന്റെ മധുരപ്രതികാരം...!! ആയ സോഫിയ പള്ളി തുറന്നപ്പോൾ സംഭവിച്...

ചരിത്രം_ആവർത്തിക്കാനുള്ളതാണ്..

ദാ, അങ്ങനെ 85 വർഷത്തെ ഇടവേളയ്ക്കു ശേഷം ഇസ്താംബൂളിലെ ഹാഗിയ സോഫിയയിൽ വാങ്കിൻ്റെ വിളിനാദം ഉയരുകയാണ്. 1935ൽ കമാൽ അത്താതുർക്കിൻ്റെ നേതൃത്വത്തിലുണ്ടായിരുന്ന സെക്യുലർ ഫെണ്ടമെൻ്റലിസ്റ്റുകൾ അടച്ചു പൂട്ടി മ്യൂസിയമാക്കിയ, മസ്ജിദ് വിശ്വാസികൾക്ക് തുറന്നുകൊടുക്കുകയാണ്. അത്താതുർക്കും കൂട്ടരും ചെയ്തത് നിയമ വിരുദ്ധമാണെന്ന് കോടതി പറഞ്ഞിരിക്കുന്നു. ഉർദുഗാൻ സർക്കാറിൻ്റെ നീക്കങ്ങൾ വിജയം കണ്ടിരിക്കുന്നു.

ഒരു കാലത്ത് ലോകത്തെ ഏറ്റവും വലിയ ക്രൈസ്തവ കത്തീഡ്രൽ ആയിരുന്നു ഹാഗിയ സോഫിയ. എ.ഡി 537 ൽ ബൈസൻ്റിയൻ ക്രിസ്ത്യാനിറ്റിയുടെ കേന്ദ്രമായി ഉയർന്നു വന്ന അയാസോഫിയ,  ഗ്രീക്ക് ഓർത്തോഡക്സിൻ്റെയും റോമൻ കാത്തലിക് വിഭാഗത്തിൻ്റെയും കത്തീഡ്രലായി നിലകൊണ്ടു. ക്രൈസ്തവ ലോകത്തിൻ്റെ അഭിമാനസ്തംഭമായി നിറഞ്ഞു നിന്നു.

1453 ൽ ചരിത്രം വഴി മാറി. പ്രവാചകൻ മുഹമ്മദ്(സ)യുടെ സ്വപ്ന സങ്കൽപ്പങ്ങളെ സാക്ഷാൽകരിക്കാൻ ഒരു ഇരുപത്തിയൊന്നുകാരൻ പയ്യൻ കരയിലൂടെ കപ്പലോടിച്ചു കോൺസ്റ്റാൻ്റിനോപ്പിൾ കീഴടക്കി. ആയിരത്താണ്ടിലധികം പഴക്കമുള്ള ബൈസൻ്റിയൻ സാമ്രാജ്യത്തെ ഭൂമുഖത്തു നിന്നു അവൻ തുടച്ചു നീക്കി. എ.ഡി. 395 മുതൽ നിലകൊണ്ട ഒരു മഹാ സാമ്രാജ്യത്തെ ആ പയ്യൻ 1453 ൽ നാമാവശേഷമാക്കി മാറ്റി. ചരിത്രം ആ ധീര പോരാളിയെ സുൽത്വാൻ മുഹമ്മദുൽ ഫാതിഹ് എന്നു വിളിച്ചു.

കോൺസ്റ്റാൻ്റിനോപ്പിൾ കീഴടക്കുമ്പോൾ, പോരാട്ടം കനത്ത ഘട്ടത്തിലെത്തിയപ്പോൾ മുസ്ലിം പോരാളികളോട് മുഹമ്മദുൽ ഫാതിഹ് നടത്തിയ വാഗ്ദാനമായിരുന്നു, നമ്മുടെ അടുത്ത നിസ്കാരം അയാസോഫിയയിൽ ആയിരിക്കുമെന്ന്. ആവേശം കയറിയ വിശ്വാസികൾ ധീരമായി മുന്നേറി. ക്രൈസ്തവ ലോകത്തിൻ്റെ ആസ്ഥാനവും കീഴടക്കി മുസ്ലിംകൾ ഹാഗിയ സോഫിയയിൽ നിസ്കരിച്ചു. അങ്ങനെ അത് മസ്ജിദായി മാറി. ഫാതിഹ് പണവും പകരവും കൊടുത്തു ക്രിസ്ത്യാനികളിൽ നിന്ന് അത് വാങ്ങി.

അഞ്ചു നൂറ്റാണ്ടോളം മുസ് ലിം ലോകത്തിൻ്റെ വിജയ കീരിടവും അഭിമാന സ്തംഭവുമായി നിലകൊണ്ട ആ മസ്ജിദ് 1935ൽ കമാൽ അത്താതുർക്കും കൂട്ടരും മ്യൂസിയമാക്കി. ചരിത്രം ആ മതേതര മൗലികവാദികളോട് ഇപ്പോഴിതാ പ്രതികാരം വീട്ടിയിരിക്കുന്നു. ഉർദുഗാന് അതിന് ഭാഗ്യം ലഭിച്ചിരിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ world heritage site ഉൾപ്പെട്ട അയാസോഫിയ, ഇനി മസ്ജിദായി തന്നെ in Sha Allah അറിയപ്പെടും.
 
ലാസ്റ്റ്: ചരിത്രം ചിലപ്പോൾ ഇങ്ങനെയാണ്. മധുരമായി പ്രതികാരം വീട്ടും. സ്പെയിലെ കോർദോവയിൽ ഇങ്ങനെ ചില മധുര പ്രതികാരത്തിന് സാധ്യതയുണ്ട്. അവിടെ വളർന്നു വരുന്ന മുസ്ലിം ജനസംഖ്യയും മുന്നേറ്റവും അടച്ചു പൂട്ടിയ കോർദോവ പള്ളിയിൽ ഇനിയും വാങ്ക് വിളി ഉയരുമെന്ന പ്രതീക്ഷയാണ് നൽകുന്നത്. ഇന്ത്യയിലും ഉണ്ട് ഒരു ബാബരി മസ്ജിദ്. എത്ര വലിയ കർസേവ നടന്നാലും, ഭരണകൂടവും കോടതിയും ഒന്നിച്ചു നിന്ന് മന്ദിറുകളുയർത്തിയാലും ആ മണ്ണ് അവിടെ തന്നെ കാണും. ചരിത്രം എന്നെങ്കിലും അതിനൊക്കെ പ്രതികാരം വീട്ടുമെന്നു തന്നെയാണ് നമ്മുടെയൊക്കെ പ്രതീക്ഷ. ഒന്നര സഹസ്രാബ്ദത്തിൻ്റെ പഴക്കമുള്ള ഹാഗിയ സോഫിയ അത് തെളിയിക്കുന്നു.

എഴുതിയത്
Anwar Sadiq Faizy Tanur