ലൗഡ് സ്പീക്കർ ഖുതുബ: സംവാദം ശ്രദ്ധേയമായി
ലൗഡ് സ്പീക്കർ ഖുതുബ എന്ന വിഷയത്തിൽ ഇരു വിഭാഗം സുന്നി പണ്ഡിതന്മാർ നടത്തിയ പഠന സംവാദം ശ്രദ്ധേയമായി.
സമസ്ത സുന്നി വിഭാഗത്തിൽ നിന്ന് എം ടി അബൂബക്കർ ദാരിമി, മുഹമ്മദ് സലീം ഫൈസി ഇർഫാനി എന്നിവർ സംവദിച്ചു.
സംസ്ഥാന അനുഭാവികളായ ജാഫർ വഹബി, അമീർ ബാഖവി എന്നിവരാണ് മറുപക്ഷത്ത് സംസാരിച്ചത്.
കാലങ്ങളായി മുസ്ലിം പണ്ഡിത സമൂഹം കേരളത്തിൽ എന്ന് മാത്രമല്ല, അന്താരാഷ്ട്രതലത്തിൽ വരെ നടത്തിക്കൊണ്ടിരുന്ന ലൗഡ് സ്പീക്കറിലൂടെ യുള്ള ഖുതുബ ശരിയാവില്ലെന്ന കേരളത്തിലെ ന്യൂനാൽ ന്യൂനപക്ഷത്തിന്റെ വാദത്തെ തകർത്തെറിയുന്നതായിരുന്നു സംവാദം.
കുറിക്കുകൊള്ളുന്ന പല ചോദ്യങ്ങളും സമസ്ത പക്ഷത്തുനിന്ന് വന്നപ്പോൾ മറുപടി പറയാൻ അമാന്തിച്ചു നിന്ന മറു പക്ഷത്തിന് എതിരെ സമസ്ത പക്ഷത്തിന്റെ ഏകപക്ഷീയമായ മുന്നേറ്റമായിരുന്നു സംവാദമുടനീളം.
വ്യക്തമായ ഉദ്ധരണികളും ന്യായങ്ങളും നിരത്തി എം ടി അബൂബക്കർ ദാരിമി യും സലീം ഫൈസി ഇർഫാനിയും നടത്തിയ മുന്നേറ്റം ഓൺലൈൻ സംവാദ ചരിത്രത്തിലെ നാഴികക്കല്ലായി.
പലപ്പോഴും മറുപടി പറയാൻ സംസ്ഥാന വിഭാഗത്തിന് മണിക്കൂറുകൾ വേണ്ടിവന്നു.
ഇതുകാരണം
36 മണിക്കൂർ സമയം പറഞ്ഞു തുടങ്ങിയ സംവാദം രണ്ടുദിവസം നീണ്ടു നിൽക്കുകയായിരുന്നു.
ഇരുപക്ഷത്തിന്റെയും വിഷയാവതരണം
ചുവടെ വീഡിയോ കാണൂ>>>
Post a Comment