ലൗഡ് സ്പീക്കർ: സംവാദത്തിൽ സംഭവിച്ചത്


സംസ്ഥാനക്കാരുടെ ജീവവായുവാണ് ലൗഡ് സ്പീക്കർ .ആ വിഷയത്തിലുള്ള സംവാദത്തിൽ തോറ്റുപോയെന്നത് അവർക്ക് സഹിക്കാവുന്നതിലുമപ്പുറമാണ്. മൗലാന പടച്ചുണ്ടാക്കിയ എല്ലാ തെളിവുകളും ശീട്ടുകൊട്ടാരം പൊലെ തകർന്ന് തരിപ്പണമാവുന്ന കാഴ്‌ച കണ്ട് നിൽക്കാൻ കഴിയാതെ സംവാദ വേളയിലും തുടർന്നും വ്യാജ പേരിൽ ടെക്സ്റ്റുകളുണ്ടാക്കി    വിടേണ്ട ഗതികേടിലേക്ക് സംസ്ഥാനക്കാർ കൂപ്പു കുത്തി.കൊമ്പു കുലുക്കി വരുന്ന ഏത് സംസ്ഥാനക്കാരൻ്റെ മുമ്പിലും പറയാവുന്ന കാര്യം, സംവാദത്തിൽ അവർക്ക് ഖണ്ഡിക്കാനാവാതെ പോയ വസ്തുത. ഈ കുറിപ്പിൽ അക്കാര്യം മാത്രം പറഞ്ഞ് ചുരുക്കുന്നു.

ലൗഡ് സ്പീക്കറിലേത് ഖതീബിൻ്റെ ശബ്ദത്തിൻ്റെ പുന സൃഷ്ടിയാണ്.ഇത് പോലെ തന്നെ സാധാരണ ശബ്ദവും عرض ആണെന്നും عرض ന് بقاء ഇല്ലെന്നും ഇമാം അശ്അരി ( റ )അടക്കമുള്ള പണ്ഡിതർ പറഞ്ഞ തെളിവിൻ്റ മുമ്പിൽ ഖണ്ഡനം അവതരിപ്പിക്കാൻ സംസ്ഥാനക്കാർക്ക് കഴിഞ്ഞില്ല.

ഇനി വാദത്തിന് വേണ്ടി സ്പീക്കർ ശബ്ദം ഖതീബിൻ്റെതല്ല, അപര ശബ്ദമാണെന്ന് സമ്മതിച്ചാൽ പോലും ശാഫിഈ മദ്ഹബിലെ പ്രബല വീക്ഷണം തന്നെയായ    سماع بالقوة മതി  എന്നത് പ്രകാരം അപര ശബ്ദം ( لغط ) പ്രശ്നമല്ലെന്ന് തുഹ്ഫയും ഫത്ഹുൽ മുഈനും ഇആനത്തും ഉദ്ധരിച്ച് സമർത്ഥിച്ചു. എതിരെ കൊണ്ടുവന്ന എല്ലാ പുൽകൊടിയും പൊളിച്ച് കയ്യിൽ കൊടുത്തു.

കാര്യമായി പറഞ്ഞ ഒന്ന് " ഇസ്മിദുൽ ഐനൈനി " യിലെ ഇബാറത്താണ്.

അലി ബാസബ്റൈൻ (റ)യുടെ ഇസ്മിദിൽ ഐനൈനി എന്നത് അല്ലാമ ബാഅഷിൻ (റ)വിന്റെ ബുഷ്റൽ കരീമിനെ اختصار (സംഗ്രഹം) ചെയ്തതാണ്. ശൈഖാനി (ഇബ്നുഹജർ - റംലി)യുടെ അഭിപ്രായങ്ങളിലെ യോജിപ്പും വിയോജിപ്പും ആണ് അതിന്റെ ഉള്ളടക്കം. അല്ലാതെ, ബാസബ് രീൻ സ്വന്തമായി രേഖപ്പെടുത്തുന്ന മസ്അലകളല്ല.

 ഖുത്ബ കേൾക്കൽ തടയുന്ന അപശബ്ദത്തി (لغط) ന്റെ വിഷയത്തിൽ
 ഇബ്നു ഹജർ, റംലി എന്നിവരുടെ اتفاق (ഏകോപനം) ഉണ്ടെന്നു ബുഷ്‌റൽ കരീമിനെ ഉദ്ധരിച്ചുപറയുകയാണ് യഥാർത്ഥത്തിൽ ഇസ്മിദിൽ ഐനൈനി ചെയ്തത്. അല്ലാതെ ബാസബ്റൈൻ സ്വന്തം നിലയ്ക്ക് പറയുകയല്ല.

 തുടർന്ന്
 على مافيه
എന്ന് സ്വന്തം വക, ആ ഉദ്ധരിച്ചതിലെ പ്രശ്നം ചൂണ്ടിക്കാണിക്കുകയാണ് ബാസബ്രീൻ.
 المشعر بالتوقف في حكمه من أصله
'പ്രസ്തുത വിധിയിൽ അതിന്റെ മുരട്ടിലെ പ്രശ്നമുണ്ടെന്നും അതു സ്ഥംഭിതമാണെന്നു'മാണ് എന്നതിന്റെ സാങ്കേതിക പ്രയോഗമാണത്.

ഈ ഇസ്തിലാഹെല്ലാം പഠിപ്പിച്ച് കൊടുത്ത സമസ്തയുടെ മക്കൾ നയിച്ച ഈ സംവാദം ചരിത്രം തിരുത്തി. അഹങ്കാരം മാറ്റി വെച്ച് സമസ്ത യിൽ ലയിക്കാൻ സമയമായിരിക്കുന്നു.