സയ്യിദ് ഹുസൈൻ ആറ്റക്കോയ തങ്ങൾ. മൗലവിമാർക്ക് പരിഹസിക്കാൻ പറ്റിയ മൊതലല്ല.
സയ്യിദ് ഹുസൈൻ ആറ്റക്കോയ തങ്ങൾ.
മൗലവിമാർക്ക് പരിഹസിക്കാൻ പറ്റിയ മൊതലല്ല.
***************************************
മമ്പുറം തങ്ങൾക്ക് ശേഷം ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിലെ മലബാർ അധ്യായം എഴുതി ചേർക്കാനുള്ള നിയോഗം സയ്യിദ് ഹുസൈൻ ആറ്റക്കോയ തങ്ങൾക്കായിരുന്നു. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിലെ മുന്നണി പോരാളിയായിരുന്ന തങ്ങളെ ഒടുക്കം വെള്ളപ്പട്ടാളം വെല്ലൂരിലേക്ക് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. ലഹളക്കാരെ സഹായിക്കാൻ ഉറുക്ക് മന്ത്രിച്ചു കൊടുത്തു എന്ന കാരണം കാട്ടിയിരുന്നു അറസ്റ്റ്.
ആ ജീവിതത്തിൽ നിരവധി അത്ഭുത സിദ്ധികൾ പ്രകടമായിരുന്നു.
ഒരു സുപ്രഭാതത്തിൽ
ഒരു വീടിനുള്ളിൽ മരിച്ചത് പോലെ കിടന്ന ഒരു പ്രമാണി കുടുംബത്തിന്റെ ദുരവസ്ഥ കണ്ട് ജനങ്ങൾ പരിഭ്രാന്തരായി.
അവർ ഓടിവന്നത് സയ്യിദ് മുഹ്ളാർ തങ്ങളുടെ അടുത്തേക്കായിരുന്നു.
തങ്ങൾ ഉടൻ മകനായ ഹുസൈൻ ആറ്റക്കോയ തങ്ങളെ ഒരു വടിയുമായി ആ വീട്ടിലേക്ക് പറഞ്ഞയച്ചു.
ആ ചൂരൽ വടി കൊണ്ട് തങ്ങൾ ഒന്ന് തടവിയപ്പോൾ അബോധാവസ്ഥയിൽ കിടന്നിരുന്ന ഓരോരുത്തരായി എഴുന്നേൽക്കാൻ തുടങ്ങി.
സന്തോഷാവസ്ഥയിൽ തറവാട് (കുന്നത്തൊടി) തന്നെ തങ്ങൾക്ക് ദാനമായി നൽകി.
ഇതിൽ വല്ല സംശയവും ഉണ്ടെങ്കിൽ
പാണക്കാടിന്റെ ചരിത്രം ചോദിച്ചു പഠിക്കുക..
ശാന്തി തേടി നിരവധി ആളുകൾ സയ്യിദ് ഹുസൈൻ ആറ്റക്കോയ തങ്ങളെ സമീപിച്ചിരുന്നു..
അവർക്കുവേണ്ട ആത്മീയ ചികിത്സകൾ തങ്ങൾ നൽകിയിരുന്നു..
പിന്നെ കോയഞ്ഞികോയ തങ്ങൾ..
പിന്നെ സയ്യിദ് അലി പൂക്കോയ തങ്ങൾ..
പിന്നെ പി എം എസ് എ പൂക്കോയ തങ്ങൾ..
പിന്നെ മുഹമ്മദലി ശിഹാബ് തങ്ങൾ..
ഒപ്പം ഉമറലി ശിഹാബ് തങ്ങൾ
ഇന്ന് ഹൈദരലി ശിഹാബ് തങ്ങൾ..
ഈ സമുദായത്തിന് ആത്മീയതയുടെ പൂമരത്തണലേകിയ നായകനായിരുന്നു ഇവർ...
ഇവരെയാണ് മുജാഹിദുകൾ പരിഹസിക്കുന്നത്...
ഈ വഹാബികൾ മുസ്ലിം ലീഗിനോ മുസ്ലിം സമുദായത്തിനോ വല്ല നേട്ടങ്ങളും സംഭാവന ചെയ്തിട്ടുണ്ടെങ്കിൽ പറഞ്ഞുതരിക...
✍️അബൂത്വാഹിർ ഫൈസി മാനന്തവാടി
Post a Comment