മക്കയിൽ ത്വവാഫ് നിലച്ചു: ഇതിൻറെ സൂചന എന്താണ്.?


മലാഖമാർ സദാ വട്ടമിട്ടു പറക്കുന്ന ബൈത്തുൽ അതീഖിന്റെ ആളൊഴിഞ്ഞ മത്വാഫ് ഒരുപക്ഷേ നാം ആദ്യമായി കാണുകയായിരിക്കും.

കഅബാലയം സദാസമയം തവാഫ് ചെയ്യപ്പെട്ടുകൊണ്ടിരിക്കും.
അവിടെ ത്വവാഫ് നിൽക്കുകയില്ല.
പക്ഷേ ഇതു മനുഷ്യരെ കൊണ്ട് മാത്രം ആവണമെന്നില്ല.
ജിന്നുകൾ മലക്കുകൾ മനുഷ്യർ ഇവരെല്ലാം ഈ ത്വാവാഫിൽ പങ്കാളികളാണ്.
മനുഷ്യർക്ക് ത്വവാഫ് ചെയ്യാൻ പറ്റാത്ത സാഹചര്യത്തിൽ മറ്റുള്ള അല്ലാഹുവിൻറെ സൃഷ്ടികളെ കൊണ്ട് അള്ളാഹു അത് നിലനിർത്തും.

അതുകൊണ്ട് മത്വാഫ് കാലിയായി എന്നതിൽ ആശങ്കപ്പെടേണ്ടതില്ല.
എന്നാൽ ഇതൊക്കെ നമുക്ക് ചില പാഠങ്ങൾ നൽകുന്നുണ്ട്. ചില ചിന്തകളിലേക്ക് നമ്മെ ക്ഷണിക്കുന്നുമുണ്ട്.
അന്ത്യനാൾ അടുക്കുമ്പോൾ പരിശുദ്ധ കഅബ പോളിക്കപ്പെടും എന്ന തിരുവചനം സുവിദിതമാണല്ലോ.?
അന്ന് കഅബയുടെ പവിത്രത മുസ്ലിംകൾ തന്നെ ഇടിച്ചു താഴ്ത്തുന്ന കാലമായിരിക്കും.
എന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്.

ചരിത്രത്തിൽ ഇതിനു മുമ്പും ഇതുപോലെ ത്വവാഫ് നിലച്ച മറ്റു ചില സന്ദർഭങ്ങളുണ്ടായിരുന്നു.

ഒന്ന്, അബ്രഹത്തിന്റെ ആനപ്പട കഅബ പൊളിക്കാൻ വന്നപ്പോൾ, ആളുകൾ മക്ക വിട്ട് പോയി,നിന്റെ ഭവനത്തെ നീ തന്നെ സംരക്ഷിക്കുക എന്ന് അബ്ദുൽ മുത്തലിബ് പറഞ്ഞപ്പോൾ, അല്ലാഹു അബാബീൽ പക്ഷികളെ അയച്ച് കഅബയെ സംരക്ഷിച്ചു.
'വജഅലഹും കഅസ്ഫിൻ മഅകൂൽ'

രണ്ട്,  മഹാനായ അബ്ദുല്ലാഹിബ്നു സുബൈറിനെ (റ) പിടിക്കാൻ ഹജ്ജാജിബ്നു യൂസുഫ് അമവിപ്പടയുമായി വന്ന നേരമാണ് ,കഅബക്കന്ന് കേടുപാടുകൾ പറ്റി. ഹസൻ ബസരി (റ) പറഞ്ഞു ഹജ്ജാജ് ഒരു വിപത്താകുന്നു. അതിനെ പ്രാർത്ഥനകൾ കൊണ്ടാണ് നേരിടേണ്ടത്

മൂന്ന് , ഖറാമിത്വകളുടെ ആക്രമണമാണ്. ഹിജ്റ 317 ൽ അവർ ഹജറുൽ അസ് വദ് കടത്തിക്കൊണ്ടു പോയി, ഖില്ല മോഷ്ടിക്കപ്പെട്ടു, കഅബയുടെ വാതിൽ പൊളിക്കപ്പെട്ടു, ഹാജിമാർ ബന്ധനസ്ഥരായി . 22 വർഷങ്ങൾക്കു ശേഷമാണ് ഹജറുൽ അസ് വദ് തിരികെ എത്തിയത്.

നാല് ,1979 ലെ മുഹമ്മദ് ഖഹ്താനിയുടെ ആക്രമണമാണ് .ഞാനാണ് മഹ്ദി ഇമാം എന്ന് പറഞ്ഞ് ആയുധങ്ങളോടെ അയാൾ മസ്ജിദുൽ ഹറാം ഉപരോധിച്ചു. ഒരാഴ്ചയോളം ത്വവാഫ് തടസപ്പെട്ടു.

ഇപ്പോൾ, കൊറോണ, ലോകത്തിന്റെ കേന്ദ്രവും ആധാരവുമായ കഅബ അടക്കപ്പെട്ടിരിക്കുന്നു, അല്ലാഹുമ്മ അൻതന്നാസ്വിർ..
رَبَّنَا ظَلَمْنَا أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ

കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക