ശൈഖുനാ എം. എം അബ്ദുള്ള ഫൈസി

കുടക് ജില്ലയീടെ അഭിമാന നായകന് സമസ്ത മുശാവറ അംഗത്വം

അല്ഹംദുലില്ലാഹ്...
സമസ്ത കുടക് ജില്ലാ ജംഇയ്യത്തുൽ ഉലമാ അധ്യക്ഷനും കുടക് ജില്ലാ നാഇബ് കാളിയുമായ ശൈഖുനാ എം. എം അബ്ദുള്ള ഫൈസി മുസ്‌ലിം ഉമ്മത്തിൻറെ ആധികാരിക പരമ്മോന്നത പണ്ടിത സഭ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കേംന്ദ്ര മുശാവറയിലേക്ക് തിരഞ്ഞെടുക്കപെട്ടിരിക്കുന്നു.

 മുഹമ്മദ് മുക്ക്രി -ആസിയ ദമ്പതികളുടെ സുപുത്രനായ ശൈഖുനാ അബ്ദുള്ള ഫൈസിയുടെ വിനയവും, സൂക്ഷ്മതയുമുള്ള ജീവിതം കാണുമ്പോൾ ഏവരും ശൈഖുനാ മിത്തബൈൽ ഉസ്താദിനെ ഓർത്തുപോകും.

ശൈഖുനാ അബ്ദുള്ള ഫൈസിയുടെ പിതാവ് മുഹമ്മദ് മുക്ക്രിയവർ ഒരുപാട് വർഷം എടപ്പലം പള്ളിയിൽ വേതനം പറ്റാതെ സേവനം അനുഷ്ഠിച്ചിരിന്നു.

ശൈഖുനാ അബ്ദുള്ള ഫൈസി ഉസ്താദ് ശംസുൽ ഉലമയുടെയും, കെ.കെ ഹസ്രത്, കോട്ടുമല അബൂബക്കർ മുസ്ലിയാർ,, സി.പി ഉസ്താദ്, കെ.സി ഉസ്താദ്, അബ്ബാസ് ഉസ്താദ് തുടങ്ങിയ പ്രസിദ്ധ പണ്ടിതൻമാരുടെ ശിഷ്യത്വം കരസ്തമാക്കിയിട്ടുണ്ട്.

കുടകിലെ കൊണ്ടങ്കേരിയിലും പിന്നീട് ദേലംപാടിയിലു ദർസ് പഠനം പൂർത്തിയാക്കിയ ശൈഖുനാ അബ്ദള്ള ഉസ്താദ് ദക്ഷിണേന്ത്യയിലെ പ്രമുഖ ഉന്നത മതകലാലയമായ ജാമിഅ നൂരിയ്യയിൽ നിന്ന് ഫൈസി ബിരുദവും കരസ്തമാക്കി.

കുടകിലെ എടപ്പലം, സിദ്ദാപുരം, എരുമാട്, മടികേരി തുടങ്ങിയ സ്ഥലങ്ങളിൽ സേവനം ചൈത് ഒരുപാട് ശിഷ്യഗണങ്ങളെ ഇസ്ലാമിക പ്രബോന രംഗത്തേക്കായി സമൂഹത്തിന് സമർപിച്ചു. എന്നിരുന്നാലും ശൈഖുനാ ഉസ്താദിന്റ സേവന രീതി വിഭിന്ന രിതിയിലായിരിന്നു. എവിടയും വേതനം ചോദിച്ച് വാങ്ങുമായിരുന്നില്ലാ. കമ്മിറ്റിക്കാർ തൃപ്തിപെട്ട് കൊടുക്കുന്നത് മാത്രം സ്വീകരിക്കുമായിരിന്നുള്ളൂ.

ശാദുലിയ്യ, ഖാദിരിയ്യ ത്വരീഖത്തുകളുടെ മശാഇഖുമാരുമായി അബേദ്യമായ ബന്ധവും സാമീപ്യവും ശൈഖുനാ അബ്ദുള്ള ഉസ്താദ് പുലർത്തി പോരുന്നു.

മുസ്ലിം ഉമ്മത്തിന്റെ പരമ്മോന്നത പണ്ടിതസഭയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിൽ ശൈഖുനാ  അബ്ദുള്ള ഫൈസി ഉസ്താദിന് അംഗത്വം ലബിച്ചത് തീർച്ചയായും ശൈഖുനയുടെ വിനയത്തിനും, ലളിതജീവിദത്തിനും ലഭിച്ച അംഗീകാരമാണ്.

ശൈഖുനാക്ക് എല്ലാ വിത അഭിനന്ദനങ്ങളും നേരുന്നു.... സമസ്തക്ക് ഊർജം പകരാനും കുടക് ജില്ലയിൽ സമസ്തയുടെ പ്രവർത്തന് ശക്തി പകരാനും ഉസ്താദിന് അല്ലാഹു തആല ആഫിയത്തുള്ള ദീർഘായുസ്സ് പ്രധാനം ചെയ്യുമാറാവട്ടേ... ആമീൻ