ഇരമ്പുന്ന അറബിക്കടൽ അടങ്ങണം, ഇന്ന് കര പ്രക്ഷുബ്ധമാകുന്ന ദിവസമാണ്
ഇരമ്പുന്ന അറബിക്കടൽ അടങ്ങണം,
ഇന്ന് കര പ്രക്ഷുബ്ധമാകുന്ന ദിവസമാണ്.
....................
ചരിത്രം കഥ പറയുന്ന കടപ്പുറത്ത് ഇന്ന് ചരിത്ര സംഗമമാണ്.
പിറന്ന നാട്ടിൽ..
സംസ്ഥാപനത്തിന് വേണ്ടി രക്തം കൊടുത്ത തറവാട്ടിൽ...
മാതൃ തുല്യം സ്നേഹിച്ച ഭാരതാംബയിൽ..
ഒരു സമുദായത്തെ മാത്രം മതം തിരിച്ച് രണ്ടാം കിട പൗരന്മാരായി മുദ്രകുത്തിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപകമായുള്ള പ്രതിഷേധത്തിന്റെ ഭാഗമായി സമസ്ത ഇന്ന് കോഴിക്കോട് അറബിക്കടലിന്റെ ചാരത്ത് ഒരു മനുഷ്യ കടൽ തീർക്കുകയാണ്.
2019 ൽ ബി.ജെ.പി ഗവൺമെന്റ് പൂർവാധികം ശക്തിയോടെ അധികാരത്തിൽ വന്നതിനു ശേഷം കൊണ്ടുവന്ന ഓരോ ഭേദഗതിയും എടുത്തു പരിശോധിക്കേണ്ടതാണ്.
മുത്വലാഖ്, യു.എ.പി.എ, കാശ്മീർ, പൗരത്വ ബില്ല് ഇങ്ങനെ ഓരോന്നും..
എല്ലാം ഒരൊറ്റ സമുദായത്തെ മാത്രം ടാർഗറ്റ് ചെയ്യുന്നതാണ്.
അഥവാ ആദ്യം ഏകസിവിൽകോഡിലേക്കും പിന്നെ സംഘപരിവാറിന്റെ, ‘രാജ്യത്തെ ഒരു ഹിന്ദു രാഷ്ട്രമാക്കുക’ എന്ന നിഗൂഢ ലക്ഷ്യത്തിലേക്കുമുള്ള ചുവടുവെപ്പാണിതെന്ന് അന്നം തിന്നുന്ന എല്ലാവർക്കും ബോധ്യപ്പെടുന്നുണ്ട്.
“ജനാധിപത്യത്തിന്റെ ശ്രീകോവിലകം” എന്ന് വിശേഷിപ്പിക്കപ്പെടുന്ന പാർലമെൻറിനകത്ത് പോലും രാജ്യത്തിന്റെ ഭരണഘടനയെ പരസ്യമായി ഭത്സിച്ച് നിയമ നിർമ്മാണം നടത്തുമ്പോൾ രാജ്യത്തുള്ള ലക്ഷക്കണക്കായ മതേതര വിശ്വാസികൾ നോക്കിനിൽക്കേണ്ടി വന്നുവെങ്കിൽ, ഭരണസിരാ കേന്ദ്രങ്ങളിലെ ശുദ്രജീവികളെ പിടിച്ചുകുലുക്കാൻ ഇനി നമ്മുടെ പ്രതിഷേധങ്ങൾക്കേ സാധിക്കുകയുള്ളൂ...
അല്ല, നമ്മുടെ പ്രതിഷേധങ്ങൾക്ക് മാത്രമേ സാധിക്കുകയുള്ളൂ..
മാറി നിൽക്കരുത്..
കണ്ടില്ലെന്ന് നടിക്കരുത്..
വരണം തീർച്ചയായിട്ടും.
കോഴിക്കോട് കടപ്പുറം ജനസാഗരം തീർക്കുമ്പോൾ അതിലൊരു തുള്ളിയായി നമുക്കും അലിഞ്ഞു ചേരാം.
എന്നും കലിയടങ്ങാതെ ആർത്തിരമ്പുന്ന അറബിക്കടൽ ഇന്ന്
ശാന്തമാകണം. കാരണം ഇന്ന് കരയുടെ ദിവസമാണ്. കലിയടങ്ങാതെ കര ഇന്ന് പ്രക്ഷുബ്ധമാവട്ടെ...
✒അബൂ ത്വാഹിർ ഫൈസി മാനന്തവാടി
FOLLOW My FB

Post a Comment