അധ്യാപകനും പാമ്പുകടിച്ച വിദ്യാർത്ഥിയും.
1400 വർഷങ്ങൾക്ക് അപ്പുറം ഒരു അധ്യാപകനോട് എങ്ങനെ പെരുമാറണമെന്നും അധ്യാപകന് എന്തെല്ലാം സേവനങ്ങൾ ചെയ്തു കൊടുക്കണമെന്നും നന്നായി ബോധമുണ്ടായിരുന്ന വിദ്യാർത്ഥിയായിരുന്നു സയ്യിദുനാ അബൂബക്കർ സിദ്ദീഖ്(റ).
തൻറെ ദൗത്യം നിർവഹണത്തിനായി മുന്നിട്ടിറങ്ങിയ അധ്യാപകനായിരുന്ന മുഹമ്മദ് നബിയോടൊപ്പം സേവന സജ്ജരായി അനുഗമിച്ച വിദ്യാർത്ഥിയായിരുന്നു അബൂബക്കർ.
വഴിയിലുടനീളം നബി തങ്ങൾക്ക് എന്തെല്ലാം സേവനങ്ങൾ വേണമോ അതിനെല്ലാം മുന്നിട്ടിറങ്ങി, ഒന്നും പറയാതെ ഒന്നും ആവശ്യപ്പെടാതെ എല്ലാം ചെയ്തുകൊണ്ടിരുന്നു അബൂബക്കർ(റ).
ഒടുവിൽ ശത്രുക്കളുടെ ദൃഷ്ടിയിൽ നിന്ന് ഒഴിഞ്ഞുമാറി ഒരു ഗുഹയിൽ വിശ്രമിക്കാൻ കയറിയപ്പോൾ പുണ്യ നബി കയറുന്നതിനുമുമ്പ് അബൂബക്കർ അവിടെ കയറി ഗുഹ മുഴുവൻ പരിശോധിച്ചു വൃത്തിയാക്കി പുറത്തേക്കിറങ്ങി പുണ്യ നബി(സ)യെ സ്വന്തം മടിയിൽ ഉറങ്ങാൻ ക്ഷണിച്ചു. അവസാനം ബാക്കിയായത് ഒരു മാളം മാത്രം.
ആ മാളം തൻറെ പെരുവിരൽ കൊണ്ട് ചവിട്ടി അടച്ചു അധ്യാപകനായിരുന്ന മുഹമ്മദ് നബിയെ മടിയിൽ തലവച്ച് ഉറങ്ങാൻ അനുവദിച്ചു.
ഉറങ്ങി കൊണ്ടിരിക്കെ സിദ്ദിഖിന്റെ കാലിൽ ഒരു പാമ്പ് കടിച്ചു.
വേദന കടിച്ചമർത്തി മുത്ത് നബിയോട് പറയാതിരുന്നിട്ടും സിദ്ദീഖിന്റെ പരിഭവം കണ്ടറിഞ്ഞ് ഇങ്ങോട്ട് അന്വേഷിച്ചു കണ്ടുപിടിച്ച അധ്യാപകൻ. സ്വന്തമായി ഒട്ടും വൈകാതെ അതിനുവേണ്ട ചികിത്സ ചെയ്തു കൊടുത്ത അധ്യാപകൻ.
ഇതാണ് മുഹമ്മദ് നബി(സ)
ഇതാണ് ഒരു യഥാർത്ഥ അധ്യാപകനും വിദ്യാർത്ഥിയും തമ്മിലുള്ള ആത്മബന്ധം. ഇതായിരിക്കണം ആ ബന്ധം.
തൻറെ മുന്നിലിരിക്കുന്ന വിദ്യാർത്ഥി തന്റെ സ്വന്തമാണെന്ന് തോന്നാത്ത കാലത്തോളം ഒരു അധ്യാപകനും യഥാർത്ഥ അധ്യാപകന്റെ യോഗ്യത നേടിയിട്ടില്ല.
കാരുണ്യമുള്ള ഒരുപാട് അധ്യാപകർക്ക് ഇടയിൽ അപവാദമായി ചില പാമ്പിനെ കാൾ വിഷമുള്ള ഗുരു ദൈവങ്ങൾ ഉണ്ടെന്നത് പറയാതെ വയ്യ.
ശമ്പളത്തിനു വേണ്ടി മാത്രം അധ്യാപനം നടത്തുന്നത് വഞ്ചനയാണ്.
അധ്യാപനം ഒരു കലയാണ് അതിൽ ആത്മാർത്ഥത വേണം. എങ്കിൽ മാത്രമേ അത് വിജയിക്കുകയുള്ളൂ..
Post a Comment