നബിദിനാഘോഷം: വഹാബികളുടെ അടവുകൾ പൊളിയുന്നു

വഹ്ഹാബികളുടെ പുതിയ അടവും ഇടിവും
******************************************
1 - ആദ്യം വഹ്ഹാബികൾ നബിദിനാഘോഷം പുണ്യകർമ്മമാണെന്നു പറഞ്ഞു.

2 - ഇതു വഹ്ഹാബിസത്തിന്റെ അടിക്കല്ലിളക്കിയപ്പോൾ നബിദിനാഘോഷം ശിർക്കാണെന്ന് പറഞ്ഞു.

3 - മുസ്‌ലിംകളുടെ ചെറുത്തുനില്പിനു മുന്നിൽ തോറ്റപ്പോൾ നബിദിനാഘോഷം അനാചാരമാണെന്ന് പറഞ്ഞു.

4 - പിന്നെ, പ്രത്യേകത കല്പിച്ചാൽ അനാചാരമാണെന്ന് പറഞ്ഞു.

5 - പിന്നെ, ശിയാക്കൾ ഉണ്ടാക്കിയതാണെന്ന് പറഞ്ഞുനോക്കി.

6 - അതും തകർന്നപ്പോൾ ഇപ്പോൾ പറയുന്നു: നബി(സ) മരണപ്പെട്ട ദിവസത്തിൽ സഹാബിമാർ കരഞ്ഞു. അതു കൊണ്ട് നബിദിനാഘോഷം പാടില്ലത്രേ! റ.അവ്വൽ 12 ദുഃഖദിനമാണത്രെ!!

പുതിയ ഈ വഹ്ഹാബീ അടവിനെ കുറിച്ച് താഴെ ചോദ്യങ്ങൾ നിങ്ങളും ചോദിക്കൂ:-

1 - സഹാബിമാർ കരഞ്ഞത് ദുഃഖം ആചരിച്ചതായിരുന്നോ? അതോ നബിയുടെ ആകസ്മിക വേർപാടിൽ അവർ അനിയന്ത്രിതമായി കരഞ്ഞുപോയതാണോ?

2 - സഹാബിമാർ തുടർവർഷങ്ങളിൽ റ.അവ്വൽ 12 നു കരഞ്ഞോ?

3 - റഹ്മത്തിൽ സന്തോഷിക്കാൻ പറഞ്ഞ ഇസ്‌ലാം മുസീബത്തിൽ ദുഃഖിച്ചിരിക്കാൻ പറഞ്ഞോ?

4 - റ.അവ്വൽ 12 നാണ് നബി വഫാത്തായതെന്നത് അവിതർക്കിതമാണെന്ന നിങ്ങളുടെ പൊട്ടവാദത്തിന്റെ തെളിവെവിടെ?

5 - റ.അവ്വൽ 12 നു വീട്ടിലും മറ്റും അവധി ആഘോഷിച്ചതല്ലാതെ ഈ ദിനം ഒരൊറ്റ വഹ്ഹാബി ദു:ഖിച്ചതായോ ദുഃഖം അഭിനയിച്ചതായോ തെളിയിക്കാമോ?