ഇബ്റാഹീം ബാദുഷാ, ഏർവാടി
ഹിജ്റ 630 റമദാൻ 3… മദീനയിലെ
തിരുനബി ( സ ) തങ്ങളുടെ കുടുംബ പരമ്പരയിലെ സയ്യിദ് അലിയുടെയും സയ്യിദ: ഫാത്തിമയുടെയും മകനായിട്ടാണ് ബഹുമാന്യരായ സയ്യിദ് സുൽത്താനുശ്ശഹീദ് ഇബ്രാഹീം ബാദുഷ തങ്ങള്‍ ജനിച്ചത്. തികഞ്ഞ ഭക്തിയും ദീനീബോധവും സത്യസന്ധതയും പക്വതയും നിറഞ്ഞ ഒരു ഉത്തമ പുരുഷനായിട്ടാണ് മാതാപിതാക്കൾ വളർത്തിയത്.
മദീനയിലെ അന്നുണ്ടായിരുന്ന യുവാക്കളിൽ വെച്ച് ഏറ്റവും ആദരണീയനായ യുവാവായിരുന്നു മഹാനവർകൾ. തൗഹീദീ മാർഗ്ഗത്തിൽ ജന മനസ്സുകളെ അല്ലാഹു വിലേക്ക് അടുപ്പിക്കുകയും ദീനീബോധവും വിജ്ഞാനങ്ങൾ പഠിപ്പിക്കുകയും ചെയ്തു മദീനയിൽ കഴിയവെ , പിതാമഹനും ലോകത്തിന്റെ നേതാവമായ പുണ്യ ഹബീബ് ( സ ) തങ്ങൾ വന്നു കൊണ്ട് പറഞ്ഞു : “താങ്കളുടെ പ്രബോധന ദൗത്യം അങ്ങകലെ ‘ഹിന്ദി’ ലാണ്. എത്രയും പെട്ടെന്ന് ഹുദൈവാരാധനകരുടെ കൂടാരമായ ഇന്ത്യ യില്‍ പോയി തൗഹീദിന്റെ പ്രകാശം ജനങ്ങളിലെത്തിക്കുക!”..മഹാനായ ഇബ്രാഹിം ബാദുഷ തങ്ങള്‍ ആയിരക്കണക്കിന് സൈനികരെയും കുടുംബാംഗങ്ങളെയും കൂട്ടി ഇറാന്‍, ഇറാഖ് , ബലൂചിസ്ഥാൻ വഴി ഇന്ത്യ യിലേക്ക് നീങ്ങി.
ഏർവാടിയിലെ കൊടിയിറക്കം
വീഡിയോ കാണുക👇
അഫ്താബ് സിംഗ് എന്ന ഏകാധിപതിയായിരുന്നു സിന്ധ് പ്രദേശം ഭരിച്ചിരുന്നത്. ബാദുഷ( റ ) തങ്ങള്‍ ഓരോ സംഘങ്ങളെ വേർ തിരിച്ചു ഓരോ സ്ഥലങ്ങളിലേക്ക് നിയോഗിച്ചു ദഅവത്ത് നടത്തി കൊണ്ടിരുന്നു. ധാരാളം ആളുകള്‍ ദീനിലേക്ക് ഒഴുകി കൊണ്ടിരുന്നു. പക്ഷേ ഛത്രാതിപതിയായ അഫ്താബ് സിംഗ് മഹാനവർകൾക്ക് വളരെ കഠിനവും പ്രയാസമേറിയതുമായ തിരിച്ചടി നല്‍കാന്‍ തീരുമാനം എടുത്തു.
രാജാവ് വലിയ ഒരു സന്നാഹവുമായി യുദ്ധത്തിനൊരുങ്ങി. ആ യുദ്ധത്തിൽ രാജാവ് കൊല്ലപ്പടുകയും സഹോദരന്‍ മെഫ്താബ് സിംഗ് രാജാവാകുകയും മഹാനവർകളോട് യുദ്ധം ചെയ്ത് പരാജയം സംഭവിച്ച് കൊല്ലപ്പടുകയും ചൈതു.
സിന്ധ് കീഴടക്കിയ ഇബ്രാഹിം ബാദുഷ തങ്ങള്‍ ഗുജറാത്തി ലേക്ക് പ്രവേശിച് ദഅവത്ത് ചെയ്തു. ധാരാളം ആളുകള്‍ പരിശുദ്ധ ഇസ് ലാമിലേക്ക് വന്നു കൊണ്ടിരുന്നു. അക്കാലത്ത് ഗുജറാത്തിലെ ഭരണാധികാരി ഘോടാസിംഗ് മഹാനവർകൾ ക്കെതിരെ തിരിയുകയും ഒരു വലിയ യുദ്ധം തന്നെ ഉണ്ടാവുകയും രാജാവ് വധിക്കപ്പടുകയും ചെയ്തു. പിന്നീട് വന്ന കിരീടവകാശി ഇംപൃത് സിംഗ് ഇസ്ലാം സ്വീകരിക്കുകയും ആലി ജനാബ് എന്ന പേരില്‍ ഗുജറാത്തിലെ അമീറായി നിയോഗിക്കുകയും ചെയ്തു. അതേസമയം സിന്ധിൽ ദുൽഫുഖാർ അലി ഖാനെ അമീറാക്കുകയും ചെയ്തു. പിന്നീട് ബാദുഷ തങ്ങള്‍ മദീനയിൽ തിരിച്ചു പോയി.
പഴയ പോലെ ദീനീദഅവത്തുമായി പോകവെ ഗവര്‍ണര്‍ ആയിരുന്ന പിതാവ് വഫാതാവുകയും ആ സ്ഥാനം ഏറ്റെടുക്കേണടി വരികയും ചെയ്തു.പക്ഷേ വീണ്ടും തിരുനബി ( സ ) തങ്ങളുടെ നിർദ്ദേശമനുസരിച്ച് ഇന്ത്യ യിലേക്ക് വരികയാണ് ഉണ്ടായത്. തെക്കേ ഇന്ത്യയിലെ ഏറ്റവും ക്രൂരനായ ഭരണാധികാരി പാണ്ഡ്യ രാജാവ് വിക്രമ പാണ്ഡ്യ നായിരുന്നു. അയാളുടെ കരുത്തുറ്റ സൈനികബലത്തോട് പൊരുതുവാനുൾള ആളും അര്‍ഥവും തുർക്കി ഭരണാധികാരി ‘മഹ്‌മൂദ് ബാദുഷ’ യോട് ആവശ്യപ്പെട്ടു.
ഹിജ്റ 681 ഇബ്രാഹിം ബാദുഷ ( റ ) ടെയും അമീര്‍ അബ്ബാസിന്റെയും നേതൃത്വത്തിലാണ് ഇന്ത്യയിൽ എത്തിയത്. 3 ഡോക്ടര്‍മാരും നിരവധി യുവാക്കളും ബാദുഷ ഉപ്പാപ്പായുടെ മക്കളായ സയ്യിദ് ശ്ശഹീദ്അബൂ താഹിര്‍ ( റ ) 18 വയസ്സ്, സൈനുൽ ആബിദീൻ( റ ) 8 വയസ്സ്, വനിതകളും സയ്യിദന്മാരും സൈന്യത്തിൽ ഉൾപ്പെട്ടിരുന്നു. ജിദ്ദ തുറമുഖത്ത് നിന്നും പുറപ്പെട്ട കപ്പല്‍ കേരളത്തിലെ കണ്ണൂര് കടപ്പുറത്തെത്തി. അന്നത്തെ രാജാവ് ബാദുഷ( റ ) തങ്ങള്‍ ക്ക് ദീനീബോധനം നടത്താന്‍ എല്ലാ സഹായങ്ങളും നല്‍കി. അങ്ങനെ കണ്ണൂരിലും പരിസരപ്റദേശങ്ങളിലും തൗഹീദ് പ്രചരിപ്പിച്ചു. കൊച്ചി, ആലപ്പുഴ, വിഴിഞ്ഞം, തുടങ്ങിയ സ്ഥലങ്ങളിലേക്ക് നീങ്ങുകയും ദൗത്യം നിര്‍വ്വഹിച്ച് തമിഴ് നാട്ടിലെ കായൽപട്ടണത്തെത്തുകയും ചെയ്തു.
പാണ്ഡ്യ രാജ്യം മൂ ന്ന് നാടുകള്‍ ഉൾപ്പെട്ടിരുന്നു. തിരുനെൽവേലി, മധുര,രാമനാഥപുരം എന്നിവ. പാണ്ഡ്യ ന്റെ മരണത്തിന് ശേഷം മക്കളായ കുലശേഖര പാണ്ഡ്യൻ തിരുനെൽവേലിയും തിരുപാണ്ഡ്യൻ മധുരയും വിക്രമ പാണ്ഡ്യൻ രാമനാഥപുരവും വീതം വെച്ച് ഭരിക്കാന്‍ തുടങ്ങി യിരുന്നു.
ശൈഖവർകൾ കുലശേഖര പാണ്ഡ്യ ന്റെ സ്ഥലമായ തിരുനെൽവേലി യിലെത്തി.. ദീനിലേക്ക് ജനങ്ങളെ ക്ഷണിച്ചു കൊണ്ടിരുന്നു. രാജാവ് സഹായങ്ങള്‍ ചെയ്തു കൊടുത്തു. അവിടെ ഫത്ഹാക്കിയ ശേഷം മധുര യിലേക്ക് നീങ്ങി. പക്ഷേ തിരു പാണ്ഡ്യൻ ശൈഖവർകൾക്ക് നേരെ വൻ സൈന്യത്തെ ഒരുക്കി യുദ്ധം ചെയ്തു. ..ആ സമയം ചോളൻമാർ മധുര ആക്രമിച്ചു. തിരുപാണ്ഡ്യൻ തോറ്റോടി.
ബാദുഷ ഉപ്പാപ്പയും മുരീദുമാരും ദൗത്യവുമായി മധുര യിലെത്തി. അതേസമയം വീരപാണ്ഡ്യനും വിക്രമ പാണ്ഡ്യ നും വലിയ ഒരു സന്നാഹവുമായി യുദ്ധത്തിനൊരുങ്ങി വൈപറിലെത്തി. ഇതറിഞ്ഞ ബാദുഷ തങ്ങള്‍ ഭൂരിപക്ഷം സൈനികരെയും കൂട്ടി വൈപറിലേക്ക് കുതിച്ചു. മധുരയിലെ നേതൃത്വം സിക്കന്തർ ബാദുഷ ( റ ) നെ ഏല്പിച്ചു.
വിക്രമ പാണ്ഡ്യ ന്റെ മകന്‍ ഇന്ദിരാ പാണ്ഡ്യൻ, സർവ്വ സൈന്യാധിപൻ വീര പാണ്ഡ്യൻ,സർവ്വ ആയുധരായ അനേകം പാണ്ഡ്യ പട്ടാളങ്ങൾ ഒരു ഭാഗത്ത്. , അമീര്‍ അബ്ബാസി( റ)ന്റെ കീഴില്‍ ശത്രു സൈന്യത്തിന്റെ പകുതി പോലുമില്ലാത്ത മുസ്ലീം സൈന്യം. പക്ഷേ അവരുടെ ഈമാനിന്റെ കരുത്ത് കൊണ്ട് ഒരു ബദ്റായി മാറുകയായിരുന്നു അവിടെ. സയ്യിദ് ഖാദര്‍ ( റ ) കുതിരപ്പുറത്ത് പറക്കുകയാണ്.ശത്രു ശിരസ്സുകൾ വെട്ടി നിരത്തി പറക്കുന്ന തിനിടയിൽ സുന്ദരപാണ്ഡ്യൻ പാഞ്ഞെത്തി. പക്ഷേ അയാള്‍ ഖാദറോരുടെ വാളിന്നിരയായി. എന്നാല്‍ സുന്ദരപാണ്ഡ്യൻറെ അനുജന്‍ ഇത് കണ്ടു പിന്നില്‍ പതുങ്ങി നിന്നു സയ്യിദ് ഖാദര്‍ ( റ ) നെ ശഹീദാക്കി.. എന്നാല്‍ ,ഈ രംഗം കണ്ട് ഷംസുദീന്‍ ( റ ) പറന്നു വന്നു അവന്റെ ശിരസ്സറുത്തു.
രണ്ട് അതിശക്തരായ നേതാക്കള്‍ പോർക്കളത്തിൽ മരിച്ചത് കണ്ട് അനുയായികൾക്ക് അടിപതറി തോറ്റോടി. എന്നാൽ വിക്റമപാണ്ഡ്യന് ഈ തോല്‍വി കടുത്ത പകയിലേക്ക് തന്നെ എത്തിച്ചു. ബാദുഷ ഉപ്പാപ്പയുടെ മകൻ അബൂ താഹിര്‍ (റ)നെ ആയിരുന്നു അയാള്‍ ഉന്നം വെച്ചത്. അടുത്ത വൻ യുദ്ധത്തിന് കോപ്പ് കൂട്ടി സൈനികരെയും കൂട്ടി പുറപ്പെട്ടു.
വൈപറിലേക്ക് പുറപ്പെട്ട ശത്രു സൈന്യവും മുസ് ലിം സൈന്യവും തമ്മില്‍ ഏറ്റ് മുട്ടുമ്പോൾ ശത്രു ക്കൾ ഒളിപോരിലൂടെ യുദ്ധതന്തൃം മാറ്റി കൊണ്ടിരുന്നു. ഹസ്രത്ത് ഷംസുദീന്‍ ( റ ) അതിവീരനെ വീഴ്ത്തി. ഇത് കണ്ട ജയസൂര്യ പാണ്ഡ്യൻ ഒളിപോരിലൂടെ ഷംസുദീന്‍ ( റ ) നെ അമ്പൈത് ശഹീദാക്കി. ആ മഹാന്റെ ജനാസ ഏർവാടി യിലേക്ക് കൊണ്ട് പോയി മറമാടി.
അമീര്‍ അബ്ബാസ്(റ ) നെ യും ഒളിഞ്ഞിരുന്ന് അമ്പൈതു…അവരും ഷഹീദായി…
യുദ്ധം തുടങ്ങി യിട്ട് അമ്പത് ദിവസങ്ങളായി. ധീര യോദ്ധാക്കൾ ഓരോ ദിവസവും പരലോകം പുൽകികൊണ്ടിരുന്നു. അബൂ താഹിര്‍ ( റ ) ന്റെ ഈമാനിന്റെ കരുത്ത് തെളിയിച്ചു മുന്നേറിക്കൊണ്ടിരുന്നു. വിക്രമ പാണ്ഡ്യൻറെ രഥത്തിലേക്ക് ചാടിക്കയറി വെട്ടി യപ്പോൾ അയാളുടെ വലതു കൈ അറ്റ് വീണു. അയാള്‍ ഘോര വനത്തിലൂടെ ഓടി മറഞ്ഞു. അബൂ താഹിര്‍ ( റ ) പിന്നാലെ പാഞ്ഞു. പക്ഷേ അയാളെ കാണാന്‍ കഴിഞ്ഞില്ല. പെട്ടെന്ന് ഒരു സൈന്യം മുന്നിലേക്ക് എടുത്തു ചാടി. മാരക അസ്ത്രങ്ങൾ പ്രയോഗിച്ചു. അബൂ താഹിര്‍ ( റ ) അവസാന ശ്വാസം വരെ പോരാടി…ആ ധീര യുവാവ് അല്ലാഹു വിലേക്ക് പാറിപ്പറന്നു ….ഇന്നാ ലില്ലാഹ്!
ബാദുഷ ( റ ) തങ്ങളും സൈന്യവും വിക്രമ പാണ്ഡ്യ ന്റെ കോട്ട വളഞ്ഞു ശക്തമായ പോരാട്ടം നടത്തി. വിക്രമ പാണ്ഡ്യൻ നിലം പതിച്ചു.
പൗത്രമാണിക്യം പട്ടണം ഇസ്ലാമിക ഭരണത്തിന് കീഴിലായി. ‘എർബദ്’ എന്ന പേരില്‍ അറിയപ്പെട്ടു. പിൽകാലത്ത് അത് ‘ഏർവാടി’ യായി മാറി.
അങ്ങനെ സമാധാനവും നീതിപൂർവ്വവുമായ 12 വർഷങ്ങൾ കടന്നു പോയി. സ്ഥാനഭൃഷ്ഠനായ തിരുപാണ്ഡ്യൻ മധുരയില്‍ നുഴഞ്ഞു കയറി ബാദുഷ ( റ ) തങ്ങള്‍ ക്ക് എതിരെ തിരിഞ്ഞു. ചതിച്ചു വീഴ്ത്താൻ അവൻ ഒരുമ്പെട്ടു. പെട്ടെന്ന് ശത്രു ക്കൾ ആക്രമണം നടത്തി. പക്ഷേ ബാദുഷ ഉപ്പാപ്പ തളർന്നില്ല. ശക്തമായി പ്രതിരോധിച്ചു. ഒടുവില്‍ തിരുപാണ്ഡ്യൻ ആ ദിവ്യ ജ്യോതിയെ കുത്തി വീഴ്ത്തി. മഹാനവർകൾ ആ രണ ഭൂവിൽ ഷഹീദായി. ..انا للله وانا اليه راجعون
ഒരുപാട് കാലം ഏർവാടി ആരാലും അറിയപ്പെടാതെ കാട് മൂടി കിടക്കുക യായിരുന്നു. 18 നൂറ്റാണ്ട് നല്ല ഇബ്രാഹിം എന്ന മഹാനായ വ്യക്തി സ്വപ്നത്തിലൂടെ ബാദുഷ തങ്ങള്‍ ( റ ) നെ കാണുകയും മഖാം ഉള്ള സ്ഥലം അറിയിച്ചു കൊടുക്കുകയും ചെയ്തു. നല്ല ഇബ്രാഹിം എന്ന വർ കുടുംബ സമേതം ഏർവാടി യിലേക്ക് താമസം മാറ്റുകയും ചെയ്തു.
രാമനാഥപുരത്തെ രാജാവിന് മാറാവ്യാധി പിടിപെട്ടു .കുഷ്ഠം മാറാതെ വന്നപ്പോൾ ഏർവാടി മഖാമിൽ പോയി അവിടുത്തെ മണ്ണ് കലക്കി കുടിച്ചു രോഗം മാറി യത് നാടു മുഴുവന്‍ അറിയുകയും ചെയ്തു.. അതേസമയം രാജ്ഞി ഗർഭം ധരിക്കാതെ ഏർവാടി യിലെ മണ്ണ് കലക്കി കുടിച്ചത് കാരണം കുഞ്ഞു പിറന്നു. വാര്‍ത്ത കേട്ട് ജനങ്ങള്‍ ഏർവാടി യിലേക്ക് കൂട്ടം കൂട്ടമായി എത്താന്‍ തുടങ്ങി.
ഏതു കേസും തീരുമാനമാക്കുന്ന കോടതി.അതാണ് ഏർവാടി.
ഇന്നും ആ വീര ശുഹദാക്കളുടെ സന്നിധിയിൽ മാനസിക, ശാരീരിക. , രോഗങ്ങള്‍ പേറുന്ന വരും സന്താനങ്ങളില്ലാത്തവരും മതമോ ജാതിയോ വ്യത്യാസമില്ലാതെ വന്നു ഉദ്ദേശ്യം സാധിച്ചു മടങ്ങുന്നു.
അതിനേക്കാളുപരി ലക്ഷോപ ലക്ഷം ഹൃദയങ്ങളില്‍ ഈമാനിന്റെ അടിത്തറ യായ തൗഹീദ് പാകി ഇസ്ലാമിന്റെ വെന്നിക്കൊടി പാറിപ്പറത്തിയ ‘ ഇന്ത്യ യിലെ മക്ക’ എന്ന പേരില്‍ അറിയപ്പെട്ട ഏർവാടി നഗരി എന്നും മുഅ്മിനുകളുടെ ഹൃദയം ത്രസിപ്പിക്കുന്ന കേന്ദ്രമാണ് .
“അല്ലാഹു വിൻറെ മാർഗ്ഗത്തിൽ ഷഹീദായവർ എന്നെന്നും അവര്‍ ജീവിക്കുന്നവരാണ് . രക്ഷിതാവിന്റെ അടുക്കൽ അവർക്ക് ഭക്ഷണം കൊടുത്തു കൊണ്ടിരിക്കും”
അല്ലാഹു നമുക്കും നമ്മെ സ്നേഹിക്കുന്നവർക്കും പരിശുദ്ധ രായ സുൽതാനുശ്ശഹീദ് ഇബ്രാഹിം ബാദുഷ ( റ ) തങ്ങളുടെ യും ഏർവാടി ശുഹദാക്കളുടെയും ഹഖിനാൽ ഈമാൻ യഖീൻ ആക്കി തരട്ടെ. ..
ആമീന്‍!
Post a Comment