സഹായതേട്ടം മഹത്തുക്കളുടെ മരണശേഷം
ആത്മാവ് ശരീരം എന്നിങ്ങനെ രണ്ട് വശങ്ങൾ ഉൾക്കൊള്ളുന്ന ജീവനുള്ള ഏതുവസ്തുവിനിക്കും മരണം സംഭവിക്കും
മരണം എന്നത് ഇല്ലായ്മയല്ല മറിച്ച് ഭൗതിക ശരീരവുമായി ആത്മാവിൻ്റ വേർപാടാണ്
👉ഇമാം ഗസ്സാലി (റ) പറയുന്നു:
"ഖുർആൻ ഹദീസ് എന്നിവ പറയുന്നതും ഗവേഷണ വഴികൾ സാക്ഷ്യപ്പെടുത്തുന്നതുമായകാര്യം
മരണം എന്നാൽ ഒരു സ്ഥിതി മാറ്റം മാത്രമാണെന്നും
ആത്മാവ് ശരീരവുമായി പിരിഞ്ഞശേഷം ശിക്ഷയിലോ അനുഗ്രഹത്തിലോ അവശേഷിക്കുന്നതാണ് "
( ഇഹ്‌യാ ഉലൂമുദ്ധീൻ 4/332)
മരണ ശേഷവും പ്രവർത്തനം നിലക്കാത്ത ആത്മാവിനെക്കുറിച്ച് ഇമാം റാസി(റ)യുടെ വാക്കുകൾ ശ്രദ്ധേയമാണ്:
👉"മനുഷ്യരുടെ ആത്മാക്കൾ മലക്കുകളുടെ വർഗ്ഗത്തിൽ പ്പെട്ടവയാണ് അതിനാൽ അല്ലാഹുവിനെ അറിയൽ അവനെ പ്രിയം വെക്കൽ ആത്മീയ ലോകത്തേക്ക് ആകൃഷ്ടമാവൽ എന്നിവയിൽ അവ വ്യാപൃതമായാൽ മലക്കുകളുമായുള്ള അവയുടെ സാദൃശ്യം പരി പൂർണ്ണമാകുന്നതും ശാരീരിക ലോകത്ത് ക്രയവിക്രയം ചെയ്യാൻ അവ കൂടുതൽ ശക്തിയാർജ്ജിക്കുന്നതുമാണ് "
(തഫ്സീറ് റാസി 24/147)
മൂസാ നബി(അ)യെ ഖബ്റിൽ നിന്ന് നസ്കരിക്കുന്നതായി ഞാൻ കണ്ടെന്ന"ഹദീസും (മുസ്ലിം 6157) പിന്നീട് അമ്പത് വഖ്ത് നിസ്കാരം അഞ്ച് വഖ്താക്കി ചുരുക്കാൻ ആറാനാകാശത്ത് മൂസാ നബി(അ) തന്നെ സഹായിച്ച ഹദീസും (മുസ്ലിം 411) വ്യക്തമാക്കുന്നത്
മരിച്ചവരുടെ ആത്മാവ് നിമിഷങ്ങൾ കൊണ്ട് ജീവിച്ചിരിക്കുന്നവർക്ക് പോലും സാധിക്കാത്ത രൂപത്തിലുള്ള ഇടപെടൽ നടത്തുമെന്നും സഹായിക്കുമെന്നുമാണ്
ഉൽപതിഷ്ണുക്കളുടെ ആശയ സ്രോതസ്സ് ഇബ്നു തൈമിയ്യപോലും ശരിയാവണ്ണം വിവരിച്ചതായി കാണാം:
👉"മൂസ നബി(അ) ഖബറിൽ വെച്ച് നിസ് കരിക്കുന്നതായും പിന്നീട് ആകാശത്തുവെച്ചും മുഹമ്മദ് നബി (സ്വ) കണ്ടുവെന്ന് പറയുന്നത് വൈരുദ്ധ്യമല്ല കാരണം ആത്മാക്കളുടെ കാര്യം മലക്കുകളുമായി പെട്ടതാണ് മലക്കിനെ പോലെ ഒരു നിമിഷത്തിൽ അത് ഇറങ്ങുകയും കയറുകയും ചെയ്യും ഈ വിഷയത്തിൽ ശരീരത്തിൻ്റെ സ്വഭാവമല്ല ആത്മാവിനുള്ളത്"
(മജ്മൂഅതു ഫതാവാ 1/366)
ആത്മാക്കൾക്ക് ശാരീരിക ലോകത്ത് പലവിധത്തിലുള്ള ക്രയവിക്രയങ്ങൾ നടത്താനുള്ള കഴിവ് വർധിക്കുമെന്ന് പ്രമാണ സഹിതം നമുക്ക് വ്യക്തമായി
മാത്രവുമല്ല അത് അവയോട് ആവശ്യപ്പെടാനും നബി(സ്വ) നിർദ്ദേശിച്ചിട്ടുണ്ട് :
👉"നിങ്ങളിലെരാൾ ഒരു സ്ഥലത്തിറങ്ങിയാൽ അല്ലാഹു വിൻ്റെ സൃഷ്ടികളുടെ ശർറിൽ നിന്ന് അല്ലാഹുവിൻ്റ കലിമത്തുകളോട് ഞാൻ കാവൽ തേടുന്നു എന്നവൻ പറയട്ടെ എന്നാൽ ആ സ്ഥലത്തു നിന്ന് അവൻ യാത്ര തിരിക്കുന്നതു വരെ യാതൊന്നും അവനെ ശല്യം ചെയ്യുന്നതല്ല"
(സ്വഹീഹുമുസ്ലിം 4882)
ഈ ഹദീസിൽ പരാമർശിച്ച കലിമത്തുല്ലാഹിയുടെ വിവക്ഷ ഇമാം റാസി(റ) എഴുതുന്നു:
👉"ആത്മീയ ലോകം ശാരീരിക ലോകത്തിൻ്റെ മേൽ ആധിപത്യം പുലർത്തുന്നതാണെന്നും നിശ്ചയം ശാരീരിക ലോകത്തെ നിയന്ത്രിക്കുന്നത് ആത്മീയ ലോകമാണെന്നും ആത്മ തത്വശാസ്ത്രത്തിൽ സ്ഥിരപ്പെട്ടിട്ടുണ്ട് കാര്യം നിയന്ത്രിക്കുന്ന അവയാണ് സത്യം എന്ന് അല്ലാഹു പറഞ്ഞതും അതാണ് അതിനാൽ (أعوذ بكلمات الله التامات) നമ്പൂർണ്ണമായ അല്ലാഹു വിൻ്റെ കലിമത്തുകളോട് ഞാൻ കാവൽതേടുന്നു എന്ന വാചകം മോശ മായ ആത്മാക്കളുടെ ശല്യം തടുക്കാനായി മനുഷ്യരുടെ ആത്മാക്കൾ പരിശുദ്ധാത്മാക്കളോട് നടത്തുന്ന കാവൽതേട്ടമാണ് അതിനാൽ കലിമാത്തുല്ലാഹിയുടെ വിവക്ഷ പരിശുദ്ധാത്മാക്കളാകുന്നു "
(തഫ്സീറ് റാസി 1/72)
ചുരുക്കത്തിൽ വഫാത്തിനുശേഷം മഹത്തുക്കളുടെ കഴിവുകൾ വർധിക്കുമെന്നും അവരോട് കാവലും സഹായവും ആവശ്യപ്പെടാൻ ഇസ്ലാം നിർദ്ദേശിക്കുന്നുണ്ടന്നും ബോധ്യമായി !!
Post a Comment