സ്വർഗം മുസ്ലിമിന് മാത്രമുള്ളതല്ല.



സ്വർഗം മുസ്ലിമിന് മാത്രമുള്ളതല്ല. അത് ലോകത്തുള്ള സർവ്വ ജനങ്ങൾക്കും വേണ്ടി സൃഷ്ടിക്കപ്പെട്ടതാണ്.
പക്ഷെ സ്വർഗത്തിൽ പ്രവേശിക്കണമെങ്കിൽ മുസ്ലിമായിരിക്കൽ അനിവാര്യമാണ്.
കാരണം സർവ്വേശ്വരനായ അല്ലാഹുവും അവന്റെ പ്രവാചകർ മുഹമ്മദ് നബി(സ)യും ഏതെങ്കിലും ഒരു ചെറിയ വിഭാഗത്തിന് മാത്രം അവകാശപ്പെട്ടതല്ല.

അല്ലാഹു ഈ ലോകത്തിന്റെ പരിപാലകനും മുഹമ്മദ് നബി(സ) ലോകജനതയിലേക്ക് നിയോഗിതരായ പ്രവാചകരുമാണ്.
ഈ വസ്ഥുതകൾ അംഗീകരിച്ച എല്ലാവർക്കുമുള്ളതാണ് സ്വർഗം.
അവർക്കാണ് മുസ്ലിം എന്ന് പറയുക.

സ്വർഗത്തിന്റെ ഉടമയെ അംഗീകരിക്കാത്തവർക്കും, സ്വർഗം എന്താണെന്ന് പഠിപ്പിച്ച പ്രവാചകനെ തിരസ്കരിച്ചവർക്കും സ്വർഗം കിട്ടുമെന്ന് പറയുന്നവർ വിഢികളുടെ സ്വർഗത്തിലാണ്. ആ സ്വർഗം ആർക്കും ലഭിച്ചേക്കാം.

ഈ കാര്യം ഖുർആൻ വെക്തമാക്കുന്നുണ്ട്.
പക്ഷെ ഈ ആയത്തിനേയും ചിലർ ദുർവ്യാഖ്യാനം ചെയ്യുന്നത് എന്തൊരു കഷ്ടമാണ്.
إِنَّ الَّذِينَ آمَنُوا وَالَّذِينَ هَادُوا وَالنَّصَارَىٰ وَالصَّابِئِينَ مَنْ آمَنَ بِاللَّـهِ وَالْيَوْمِ الْآخِرِ وَعَمِلَ صَالِحًا فَلَهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ

മുഹമ്മദ് നബിയില്‍ വിശ്വസിച്ചവരോ ജൂതരോ ക്രിസ്തീയരോ സ്വാബിഉകളോ (ദൈവ വിശ്വാസികളായിരുന്നെങ്കിലും വഴിയെ നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും പ്രതിഫലനങ്ങളില്‍ വിശ്വസിക്കുകയും അവയെ പൂജിക്കുകയും ചെയ്തിരുന്ന ഒരു പുരാതന മതക്കാരത്രേ സ്വാബിഉകള്‍. ഇബ്രാഹീം നബിയുടെ കാലത്ത് ബാബിലോണിലും നീനവായിലും ഇവര്‍ പ്രതാപികളായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ പറഞ്ഞിട്ടുണ്ട്.)
 ആരുമാകട്ടെ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുകയും സല്‍കര്‍മങ്ങളനുവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അര്‍ഹിക്കുന്ന പ്രതിഫലം റബ്ബിങ്കലുണ്ട്. അവര്‍ക്ക് ഭയപ്പെടുകയോ ദുഃഖിക്കുകയോ ചെയ്യേണ്ടി വരില്ല.

അഥവാ
അതത് കാലഘട്ടങ്ങളില്‍ അല്ലാഹുവിന്റെ ശരീഅത്തും വേദഗ്രന്ഥവും പ്രവാചകന്മാരെയും പിന്‍പറ്റി ജീവിച്ചവര്‍ വിജയികളാണ് എന്നു താത്പര്യം.

ഇവിടെ മുഹമ്മദ് നബിയിൽ വിശ്വസിക്കണമെന്ന് പറയാതിരുന്നത് മുൻ ജനതയെ പരിഗണിച്ചത് കൊണ്ടാണ്. ജൂതരും നസാറാക്കളും സ്വാബിഉകളും അല്ലാഹുവിലുള്ള വിശ്വസത്തിൽ നിന്ന് വെതിചലിച്ചുപോയി എന്ന് ഖുർആൻ പല സ്ഥലങ്ങളിൽ പറഞ്ഞിട്ടുണ്ട്.
 يَا أَهْلَ الْكِتَابِ لِمَ تَكْفُرُونَ بِآيَاتِ اللَّـهِ وَأَنتُمْ تَشْهَدُونَ
ഹേ വേദക്കാരേ സത്യത്തിന്നു സാക്ഷികളായിരിക്കെത്തന്നെ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങളെന്തിനാണ് നിഷേധിക്കുന്നത്?

അപ്പോൾ അവർ ശിർക്ക് വെടിഞ്ഞ് ഏക ദൈവ വിശ്വാസം സ്വീകരിച്ചാൽ മാത്രമേ അല്ലാഹു സ്വീകരിക്കൂ എന്ന് വെക്തമായി.

അഥവാ
മുഹമ്മദ് നബി(സ)യും ഖുർആനും പരിചയപ്പെടുത്തിയ അല്ലാഹുവിൽ വിശ്വാസം സമർപ്പിച്ചവർക്ക് മാത്രമേ അന്ത്യ വിജയം സാധ്യമാകൂ എന്നാണ് ഈ ഖുർആനിക വചനങ്ങളുടെ താത്പര്യം.

മറ്റൊരു സ്ഥലത്ത് ഖുർആൻ അത് വെക്തമാക്കി.
وَمَن يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِي الْآخِرَةِ مِنَ الْخَاسِرِينَ.
ഇസ്‌ലാമല്ലാത്ത മറ്റൊരു മതം ആരെങ്കിലുമന്വേഷിക്കുന്നുവെങ്കില്‍ അതയാളില്‍ നിന്നു തീര്‍ത്തും അസ്വീകാര്യമാണ്; പരലോകത്ത് അയാള്‍ നഷ്ടക്കാരനുമായിരിക്കും.

ഒന്നുകിൽ മതം പഠിക്കണം അല്ലെങ്കിൽ പഠിച്ചവരെ അനുസരിക്കണം. അതുമില്ലെങ്കിൽ മതത്തിന്റെ കാര്യത്തിൽ മിണ്ടാതിരിക്കുകയെങ്കിലും വേണമെന്ന് വിനീതമായി ഉണർത്തട്ടെ.!!