മാജിക് നിഷിദ്ധമായ കല
കൈയ്യടക്കം ഉപയോഗപ്പെടുത്തിയും കൺകെട്ടിലൂടെയും പ്രത്യേകം സംവിധാനിച്ച ഉപകരണങ്ങളുപയോഗിച്ച് അതിവേഗം കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ അത്ഭുതങ്ങള്‍ കാണിക്കുന്ന കലയാണ് മാജിക്. ഈ കല നിഷിദ്ധമാണെന്നാണ് ഇസ്‍ലാമിക വിധി. മാജിക് പഠിക്കലും പഠിപ്പിക്കലും അതിന് പ്രതിഫലം നല്‍കലും സ്വീകരിക്കലും ഹറാമാണെന്ന് ഇമാം ശര്‍വാനി വിശദീകരിക്കുന്നു.
وأما الكهانة والتنجيم والضرب بالرمل والحصى والشعير والشعبذة فحرام تعليما وتعلما وفعلا وكذا إعطاء العوض وأخذه عنها بالنص الصحيح في النهي عن حلوان الكاهن والباقي بمعناه ومغني وع ش - شرواني
മാജിക് പഠിക്കലും അതിന്റെ ഗ്രന്ഥങ്ങള്‍ വില്‍കലും ഹറാമാണെന്ന് മാത്രമല്ല ആ ഗ്രന്ഥങ്ങള്‍ നശിപ്പിക്കല്‍ നിര്‍ബന്ധമാണെന്ന് നവവി ഇമാമും പറയുന്നു.
. قال أصحابنا : ولا يجوز بيع كتب الكفر لأنه ليس فيها منفعة مباحة بل يجب إتلافها ، وقد ذكر المصنف المسألة في أواخر كتاب السير . وهكذا كتب التنجيم والشعبذة والفلسفة وغيرها من العلوم الباطلة المحرمة ، فبيعها باطل ، لأنه ليس فيها منفعة مباحة ، والله تعالى أعلم . - المجموع شرح المهذب
പൂര്‍ണമായും ശരീഅതനുസരിച്ച് ജീവിതം നയിക്കുന്ന ഒരാള്‍ രിയാളയിലൂടെയോ വിര്‍ദികളിലൂടെയോ ഭൂമിയിലെ നല്ല ആത്മാക്കളുടെ സഹായം ആര്‍ജിച്ച് കാണിക്കുന്ന അത്ഭുതങ്ങള്‍ മറ്റൊരാള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തിലെങ്കില്‍ ഹറാമായ സിഹ്റില്‍ ഉള്‍പെടുത്താനാവില്ല. ഈ പറഞ്ഞ നിബന്ധനകളില്‍ ഏതെങ്കിലും ഒന്നില്ലാതെ വന്നാല്‍ പ്രവര്‍ത്തിക്കാന്‍ വേണ്ടി പഠിക്കല്‍ ഹറാമും പ്രവര്‍ത്തിക്കാനല്ലെങ്കില്‍ കറാഹതുമാണെന്ന് ഇമാം ശിര്‍ബീനി പറഞ്ഞിട്ടുണ്ട്.
നിഷിദ്ധമായ കലയായതിനാല്‍ അത് കണ്ട് കൊണ്ടോ മറ്റേതെങ്കിലും തരത്തിലോ അതിന് സഹായം ചെയ്യല്‍ അനുവദനീയമല്ല. ചോദ്യത്തില്‍ പറഞ്ഞ പോലെ നിഷിദ്ധമായ കാര്യങ്ങള്‍ക്കെതിരെ അതേ കാര്യങ്ങള്‍ കൊണ്ട് പ്രതിരോധിക്കാന്‍ ഇസ്‍ലാം അനുവദിക്കുന്നില്ല. ഹലാലായ മാര്‍ഗങ്ങളിലൂടെയാണ് അവക്കെതിരെ പ്രതികരിക്കേണ്ടത്.
Post a Comment