നാടകം നിഷിദ്ധമാണോ, എന്ത്കൊണ്ട്.?


നാടക-നടനങ്ങൾ ഇസ്ലാമികവത്കരിക്കാൻ ചിലർ തെളിവുകൾ കണ്ടെത്തുന്നതായി ശ്രദ്ധയിൽ പെട്ടു. അവരോടും അത് കേട്ട് തെറ്റിദ്ധരിച്ച് പോകുന്ന സാധാരണക്കാരോടും ചിലത് പറയട്ടെ.
(അടുത്ത നബിദിനത്തിന് നാടകം പരിപാടിയിൽ ഉൾപ്പെടുത്തിക്കൂടെ എന്ന് വരെ ചോദ്യം വന്നപ്പോഴാണ് ഇതെഴുതുന്നത്.)

സിനിമക്കും നാടകങ്ങൾക്കും ലഭിക്കുന്ന സ്വീകാര്യതയും ആകർഷണീയതയും മൂലം അതിനെ പ്രബോധനത്തിനുള്ള മാർഗമാക്കാമോ എന്ന ചിന്ത ഉദിക്കാത്തവരായിരുന്നില്ല നമ്മുടെ മുൻഗാമികളായ പണ്ഡിതന്മാർ, സിനിമയും നാടകവും അവകളിലെ അഭിനയവും ഭാവാവിഷ്‌കാരവും പ്രബോധനത്തിനുപയോഗിക്കാമെന്ന് മുസ്‌ലിം ബ്രദർഹുഡ് ദശാബ്ദങ്ങൾക്കു മുമ്പേ ഫത്‌വ നൽകിയിരുന്നു. അതിന്റെ ചുവടുപിടിച്ച് കേരളത്തിൽ ജമാഅത്തെ ഇസ്‌ലാമിയും തുടർന്ന് മറ്റു ചില സംഘടനകളും സിനിമ-നാടകങ്ങളുമായി രംഗത്തുവരികയുണ്ടായി.
അപ്പോഴെല്ലാം പാരമ്പര്യ മുസ്ലിം പണ്ഡിത മഹത്തുക്കൾ നമ്മുടെ കേരളക്കരയിൽ അതിനെ കണിശസ്വരത്തിൽ നേരിട്ടിരുന്നു.
അതുകൊണ്ടാണ് ഇന്നോളം നമ്മുടെ ഇസ്ലാമിക വേദികളിലൊന്നും ഈ കലകൾ സ്ഥാനം പിടിക്കാതിരുന്നത്.
ഇതൊക്കെ പണ്ടേക്കും പണ്ടേ ഉലമാഅ് ചർച്ച ചെയ്ത വിഷയമാണെന്നർത്ഥം.

മാത്രമല്ല അതിനായി ഇതരവേദികളിൽ ചട്ടം കെട്ടുന്ന മുസ്ലിം കുട്ടികളെ പോലും ഉസ്താദുമാർ വിലക്കിയിരുന്നത് പണ്ഡിതസൂരികളുടെ നിർദ്ധേശം മാനിച്ച് കൊണ്ടായിരുന്നു.
 സമസ്തയുടെ 60-ാം വാർഷിക സുവനീറിൽ പ്രസിദ്ധീകരിച്ചുവന്ന മുശാവറ യോഗ തീരുമാനം നോക്കുക.

“മൂന്ന്: സ്കൂൾ വാർഷിക യോഗങ്ങളിലും മറ്റും നടക്കുന്ന നാടകാഭിനയം, പ്രഹസനം, ഡാൻസ് മുതലായവയിൽ നിന്ന് മുസ്ലിം വിദ്യാർത്ഥികളെ ഒഴിച്ചുനിർത്താനും സ്കൗട്ട് മുതലായവയിൽ മുസ്ലിം വിദ്യാർത്ഥികൾക്ക് മതനിർബന്ധ വസ്ത്രങ്ങൾ നൽകാനും ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു.”

നാടകവും അഭിനയവും  ഇസ്ലാം നിരുത്സാഹപ്പെടുത്തിയതിന് നിരവധി കാരണങ്ങൾ ഉണ്ട്. കേവലം അഭിനയത്തിനപ്പുറം ഇത്തരം നടനാവിഷ്കാരങ്ങളുടെ പ്രഥാന വശങ്ങൾ എന്ന നിലയിൽ ഈ പറയാൻ പോകുന്ന ചേരുവകൾ ഇല്ലാതെ ഒരു നടനവും വിജയിക്കില്ല എന്നുറപ്പ്.

ഒന്ന്: പുരുഷൻ സ്ത്രീയുടെ വേഷം ധരിക്കുക. സ്ത്രീ ആയി അഭിനയിക്കുക. (തിരിച്ചും)
ഇത് നിഷിദ്ധമാണെന്നറിയാത്തവരില്ല.
من يتخلق بأخلاق النساء في حركة أو هيئة فيحرم علي الرجال والنساء ، فإن كان ذلك خلقة فلا إثم. (مغني)

രണ്ട്: അന്യമതസ്ഥരുടെ വസ്ത്രം ധരിക്കുക.
ഇതിനെ ഇസ്ലാം വിലക്കിയതാണ്.
عن عمر رضي الله عنه أنه كتب للمسلمين في أذربيجان : ( إياكم والتنعم وزي أهل الشرك ) رواه مسلم ( 2069 ) .

عن عبد الله بن عمرو بن العاص رضي الله عنهما أن النبي صلى الله عليه وسلم رأى عليه ثوبين معصفرين فقال له : ( إن هذه من ثياب الكفار فلا تلبسها ) رواه مسلم ( 2077 )
മഞ്ഞ നിറം മുക്കിയ വസ്ത്രം ധരിക്കരുതെന്ന് അന്ന് നബി(സ) പറഞ്ഞതിന്റെ കാരണം അന്നത്തെ ചില കുഫ്ഫാറുകൾ അത് ധരിക്കുന്നുണ്ടായത് കൊണ്ടാണ്.
ഇതിൽ നിന്ന് കാഫിറുകളുടെ സിയ്യ്(വേഷം) സ്വീകരിക്കൽ നിശിദ്ധമാണെന്ന് ഉലമാഅ് പറഞ്ഞതായി കാണാം.
ഫതാവാ റംലിയിൽ ഇങ്ങനെ കാണാം.
سُئِلَ ) عَنْ التَّزَيِّي بِزِيِّ الْكُفَّارِ هَلْ هُوَ رِدَّةٌ أَوْ لَا فَيَحْرُمُ فَقَطْ ؟ ( فَأَجَابَ ) بِأَنَّ الرَّاجِحَ أَنَّهُ لَيْسَ بِرِدَّةٍ بَلْ يَأْثَمُ الْعَامِدُ الْعَالِمُ بِتَحْرِيمِهِ. (فتاوى الرملي)

മൂന്ന്: ചിലവെക്തികളുടെ വേഷവും ഭാവവും ആവിഷ്കരിച്ച് അവരെ പലിഹസിക്കുക.
ഇതും നിഷിദ്ധം തന്നെയാണല്ലോ.!

ഇങ്ങനെ പലതുമുണ്ട്, കൂടുതൽ നിങ്ങൾ ഊഹിച്ചാൽ മതി.
ഇത്തരം ഹറാമുകൾ നാടകത്തിലും അഭിനയത്തിലും വന്ന് ചേരുമെന്നത് തീർച്ചയാണ്.
ഇതിന് അനുമതി നൽകിക്കൊണ്ട് ഫത് വ നൽകിയാൽ ലക്കും ലഗാനുമില്ലാതെ വരും നാടകങ്ങളും സിനിമകളും, പിന്നെ അഴിച്ച് വിട്ടവർക്ക് തന്നെ പിടുത്തം കിട്ടാത്ത പോക്കായിരിക്കുമെന്ന് ഓർത്താൽ നന്ന്.

പ്രബോധനത്തിന് പുതിയ മാനങ്ങളാവാം, പക്ഷെ അത് മേൽകൂര പൊളിച്ച് കൊണ്ടാവരുത്.
بالحكمة പിന്നെ
 മനസ്സിലാക്കുന്നതും بالحكمة ആവട്ടെ
ലക്ഷ്യം പോലെ മാർഗവും പ്രധാനമാണ്.

അബൂ ത്വാഹിർ ഫൈസി മാനന്തവാടി
ifshaussunna.blogspot.com