ഖുർആൻ മഹ്റ് നൽകൽ: വിധിയെന്ത്.?
ഖുർആൻ മഹ്ർ നൽകുന്നത് ഒരു വലിയ സംഭവമായി അവതരിപ്പിക്കുന്നതും ലാളിത്യമായി പ്രചാരിക്കുന്നതും ഇന്നൊരു ഫാഷനാകുന്നുണ്ട്.
വില കെട്ടപ്പെടുന്ന ഏതും മഹ്റായി നൽകാവുന്നതാണ്. അതിനാൽ മുസ്ഹഫും(ഖുർആൻ) നൽകാവുന്നതാണ്.
പക്ഷെ ഖുർആൻ വിൽപ്പന പാടില്ലെന്ന ചില പണ്ഡിത പക്ഷം മാനിച്ച് ഖുർആൻ മഹ്റായി നൽകാതിരിക്കലാണ് ഉത്തമം.
കാരണം “വില”യാകാൻ പറ്റുന്നതെ മഹ്റാക്കാവൂ എന്നുണ്ട്.
അഞ്ഞൂറ് ദിർഹം വെള്ളിയേക്കാൾ കുറഞ്ഞതും പത്ത് ദിർഹം വെള്ളിയേക്കാൾ കൂടിയതും മഹ്റായി നൽകലാണ് സുന്നത്ത്(തുഹ്ഫ).
അതാണ് പ്രവാചകാദ്യാപനം.
ആയിശ ബീവിക്കും മറ്റ് ഭാര്യമാരിൽ അധിക പേർക്കും നബി(സ) നല്‍കിയ മഹ്ര്‍
400 ദിര്‍ഹമായിരുന്നു.
മൈമൂന ബീവിക്ക് 500 മായിരുന്നു.
ഖദീജ ബീവിക്ക് 20 ഒട്ടകം മഹ്റ് നൽകിയത് നുബുവ്വത്തിന് മുമ്പായിരുന്നല്ലോ.!!
മഹ്റ് പെണ്ണിന്റെ അവകാശമായതിനാൽ സ്ത്രൈണ മനസ്സുകൾക്ക് ആകർഷണീയമായത് നൽകലാണ് നല്ലത്.
അത് കൊണ്ടാണ് നമ്മുടെ നാടുകളിലൊക്കെ സ്വർണ്ണാഭരണം നൽകി വരുന്നത്.
Post a Comment