ബിദ്അത്ത്: സംശയങ്ങൾക്ക് മറുപടി



📮️നബിﷺജനിച്ച മാസത്തിൽ പ്രത്യേക പരിപാടികൾ നടത്തുന്ന പതിവ് നബിﷺ യുടെയോ സ്വഹാബത്തിന്റെയോ കാലത്തില്ലെന്നു പറയുന്നുണ്ടല്ലോ, അപ്പോൾ അത് ബിദ്അത്തല്ലേ..?

🅰️ ഇസ്ലാം നിയമമാക്കിയ കാര്യങ്ങൾ പ്രാവർത്തികമാക്കാൻ പ്രത്യേക സമയവും രൂപവും നിർണ്ണയിച്ചു തന്നിട്ടില്ലെങ്കിൽ അതിനു പ്രത്യേക സമയവും രൂപവും നിർണ്ണയിക്കുന്നതിന് ഇസ്ലാമിൽ യാതൊരു വിലക്കുമില്ല. ഖുർആൻ, സുന്നത്ത്, ഇജ്മാഅ്‌, ഖിയാസ് എന്നിവയ്ക്ക് എതിരായ വിധം പുതിയ കാര്യങ്ങൾ നിർമ്മിച്ചുണ്ടാക്കുന്നതിനു മാത്രമേ ശറഇന്റെ ദൃഷ്ടിയിൽ ബിദ്അത്ത് (അനാചാരം) എന്ന് പറയൂ.
(ഫത്ഹുല് ബാരി 13/253)

 📮ഇപ്രകാരം എന്തെങ്കിലും പുതിയ കാര്യങ്ങൾ പ്രവാചകൻﷺക്ക് ശേഷം സ്വഹാബത്തോ മറ്റോ ചെയ്തതായി പറയാൻ കഴിയുമോ..?

🅰️ ഖുർആൻ ക്രോഡീകരണം നബിﷺ നടത്തിയിട്ടില്ല. നബിﷺതങ്ങൾ അതിനു കല്പന നൽകിയിട്ടുമില്ല. തങ്ങൾ മൌനാനുവാദം നൽകിയിട്ടുമില്ല. ഖുർആൻ മുസ്ഹഫ് രൂപത്തില് ക്രോഡീകരിച്ചത് ഒരു പുതിയ കാര്യമാണ്.

 📮ഖുർആൻ ക്രോഡീകരണം സ്വഹാബത്ത് ചെയ്ത പുതിയ കാര്യമാണ്. പിൽക്കാലത്ത് നബിﷺചെയ്ത് മാതൃക കാണിച്ചു തരാത്ത എന്തെങ്കിലും പുതിയ നല്ല സംവിധാനങ്ങൾ നാം ചെയ്യുന്നുണ്ടോ..?

🅰️ ഇസ്ലാമിക പ്രബോധനാർത്ഥം നിശ്ചിത വർഷം കൂടുമ്പോൾ സംസ്ഥാന സമ്മേളനം കേരളത്തിലെ എല്ലാ മത സംഘടനകളും നടത്തി വരുന്നു. ഇതിൽ പ്രവാചകരുടെയോ അനുചരന്മാരുടെയോ താബിഉകളുടെയോ മദ്ഹബിന്റെ ഇമാമുകളുടെയോ മാതൃക അറിയപ്പെട്ടിട്ടില്ല. ഇത് ബിദ്അത്തും അനാചാരവുമാണെന്ന് ഇതുവരെ ആരും അഭിപ്രായപ്പെട്ടിട്ടുമില്ല.