ഇസ്തിഗാസയും ബെൻസ് കാറും.



ഇസ്തിഗാസയും ബെൻസ് കാറും.
★―――――――――――――――――★
വാഹാബികൾ കോട്ടിമാറ്റി പ്രചരിപ്പിക്കുന്ന ഹമീദ് ഫൈസിയുടെ ഒരു പ്രഭാഷണ ശകലത്തിന്റെ നിജസ്ഥിതി നോക്കാം.
എത്ര മനോഹരമായ ഉദാഹരണമാണ് ഫൈസിയുടേത്.!!
 സത്യം ഗ്രഹിക്കാൻ താൽപര്യമുള്ളവർക്ക് അത് ധാരാളം മതി.

ഓടിച്ച് പോകരുത്.
ഇരുത്തി വായിക്കണം.

ചോദ്യം ഇതായിരുന്നു:
ഇസ്തിഗാസ ജാഇസ് അല്ലേ.? കേവലം ജാഇസായ കാര്യം ചെയ്താൽ കൂലികിട്ടാത്തത് ആണല്ലോ. അത് ഉപേക്ഷിച്ച് കൂടെ.?

ഹമീദ് ഫൈസിയുടെ മറുപടി ഒന്ന് വെക്തമാക്കി വിവരിക്കാം

ഇങ്ങനെ:
ജാഇസിൽ നാഫിഉം(ഉവകാരപ്രദമായത് ) ഉണ്ട് അല്ലാത്തതും ഉണ്ട്.
ഉദാഹരണം: മൃഗങ്ങളുടെ ഫർജിലേക്ക് നോക്കൽ ജാഇസാണ്. എന്ന് കിതാബിൽ കാണാം പക്ഷെ അത് നാഫിഅല്ല.അത് ഉപേക്ഷിക്കാം അതാണ് ഉചിതം, എന്നാൽ ഇസ്തിഗാസ നാഫിആണ്. (അതിനാൽ വേറെ കൂലി വന്ന് ചേരുമെന്നർത്ഥം.)
നാഫിഉം അല്ലാത്തതും തിരിച്ചറിയാൻ ഒരു ഉദാഹരണം കൂടി..
തിരവനന്തപുരത്തേക്ക് കെ.എസ്.ആർ.ടി.സി ബസ്സിലും പോകാം ബെൻസിലും പോകാം. ബെൻസിൽ പോകുന്നത് കൂടുതൽ നാഫിആണ്. കാരണം ക്ഷീണം കുറയും.

പദാനുപദം ഉദാഹരണ സഹിതം നോക്കാം:
തിരുവനന്തപുരം = അല്ലാഹുവിലേക്കുള്ള ദുആ ചേരൽ.
ബെൻസ്= ഇസ്തിഗാസ വഴി.
കെ.എസ്.ആർ.ടി.സി = ഇസ്തിഗാസ ഇല്ലാത്ത വഴി.
രണ്ടായാലും ലക്ഷ്യസ്ഥലം തിരുവനന്തപുരം= അല്ലാഹു.
(ബെൻസിൽ പോയാൽ കോഴിക്കോടേ എത്തൂ എന്നത് വഹാബിയുടെ മണ്ടത്തരം മാത്രം)
ഇസ്തിഗാസ(ബെൻസ്) വഴി പോയാൽ പെട്ടന്ന് പ്രാർത്ഥന സ്വീകരിക്കപ്പെടുന്നു കാരണം അത് ഖുർആ പഠിപ്പിച്ചതാണ്.
ഒരു ഉദാഹരണം കൂടി നോക്കാം.
തവസ്സുൽ:
ഖുർആനോതി ദുആ ചെയ്താൽ പെട്ടന്ന് സ്വീകരിക്കപ്പെടുന്നു.
വെറും ദുആയേക്കാൾ പെട്ടന്ന്...
എല്ലാം റബ്ബിനോട് മാത്രം.
വഹാബി...
നിന്റെ മതം ഏതാണ്.?
ഇസ്ലാമോ ജൂതായിസമോ.?

For More ....
ifshaussunna.blogspot.com