ലേലക്കുറി(വിളിക്കുറി)യിൽ ചേരാമോ.?


ഇന്ന് നമ്മുടെ നാടുകളിൽ കുറികൾ സജീവമാണ്. അതിൽ ഇസ്ലാമികമായി പാടില്ലാത്തതും പാടുള്ളതുമുണ്ട്.
പാടില്ലാത്ത അഥവാ നിശിദ്ധമായതിൽ പെട്ട
ഒരു രൂപമാണ് ലേലക്കുറി. ഇതിന് ചില നാടുകളിൽ വിളിക്കുറി എന്ന് പറയുന്നു. പണത്തിന് അത്യാവശ്യമുള്ളവര്‍ കുറിയില്‍ ആകെ അടക്കേണ്ട തുകയേക്കാള്‍  കുറഞ്ഞ തുകക്ക്  കുറി വിളിച്ചെടുക്കേണ്ടി വരുന്ന രൂപമാണിത്. ഇവര്‍ക്ക് വരുന്ന നഷ്ടം കുറി നടത്തിപ്പുകാര്‍ക്ക് ലാഭമായി ലഭിക്കുന്നു. അല്ലെങ്കിൽ ബാക്കിയുള്ളവർക്ക് വിഹിതിച്ച് നൽകുന്നു. കുറിയില്‍ ആകെ അടക്കേണ്ട തുക ഒരു ലക്ഷമാണെങ്കില്‍ പണത്തിന് അത്യാവശ്യം ഉള്ളവന്‍ അതില്‍ കുറഞ്ഞ സംഖ്യക്ക് കുറി കരസ്ഥമാക്കുന്നു. എന്നാല്‍ തിരിച്ചടക്കുമ്പോള്‍ ഒരു ലക്ഷം പൂര്‍ണമായി അടക്കേണ്ടി വരികയും ചെയ്യുന്നു. ഇത് ഇസ്‍ലാം നിഷിദ്ധമാക്കിയ പലിശയാണ്. ഇസ്ലാം നിഷിദ്ധമാക്കിയ നാല് ഇനം പലിശകളിൽ ഒന്നായ “രിബൽ ഖർള്” ആണ് ഇവിടെ സംഭവിക്കുന്നത്. പണം കടം കൊടുക്കുന്ന രീതിയാണ് ഇത്തരം കുറികളിൽ നടക്കുന്നത്. കടം കൊടുത്തവന് ഇവിടെ എന്തെങ്കിലും ലാഭം നിബന്ധനവെക്കാൻ പാടില്ല, പക്ഷെ അത് ഈ കുറിയിൽ സംഭവിക്കുന്നു. ഇത്തരം  കുറികളില്‍ പങ്ക് ചേരുന്നതും, നടത്തുന്നതും ഹറാം തന്നെ.